ഇളയരാജയെ പോലും മയക്കിയ ശബ്ദമാധുര്യം..! ഏഴാം ക്ലാസുകാരിയുടെ പാട്ടുകള്‍ കേട്ടു നോക്കിയാല്‍ കൈയടിച്ചുപോകും

Malayalilife
topbanner
ഇളയരാജയെ പോലും മയക്കിയ ശബ്ദമാധുര്യം..! ഏഴാം ക്ലാസുകാരിയുടെ പാട്ടുകള്‍ കേട്ടു നോക്കിയാല്‍ കൈയടിച്ചുപോകും

തെന്നിന്ത്യന്‍ സിനിമാസംഗീത രംഗത്ത് ഉദിച്ചുയരുന്ന ഗായികയായി മാറുകയാണ് തിരുവനന്തപുരം കവടിയാര്‍ ക്രൈസ്റ്റ് നഗര്‍ എഴാം ക്ലാസ് വിദ്യാര്‍ഥിനിയായ ആന്‍ ബെന്‍സണ്‍. അമൃത ടിവിയിലെ ജൂനിയര്‍ സുപ്പര്‍സ്റ്റാറിലും സീ തമിഴിലെ സംഗീത റിയാലിറ്റി ഷോയിലും ഫൈനലിസ്റ്റ് ആയി മാറിയ ആന്‍ മൂന്നാം വട്ടം സണ്‍ സിംഗര്‍ റിയാലിറ്റിഷോയില്‍ ഒന്നാമത് എത്തുക തന്നെ ചെയ്തു. ഇളയരാജയുടെ മുന്നില്‍ പാടാന്‍ അവസരം ലഭിച്ച ആനിന്റെ ഗാനമാധുര്യത്തില്‍ സാക്ഷാല്‍ ഇസൈ ഞ്ജാനി പോലും മയങ്ങിപോയി എന്നതാണ് സത്യം. ഇതേതുടര്‍ന്ന് ഇളയരാജ ഇങ്ങോട്ട് വിളിച്ച് ആനിന് അവസരവും കൊടുത്തു.

ചെറിയ പ്രായത്തില്‍ തന്നെ ആല്‍ബങ്ങളിലും സിനിമകളിലും പാടിയ ആന്‍ സംഗീതകുടുംബത്തില്‍ ജനിച്ച കുട്ടിയാണ്. സംഗീത സംവിധായകനും സൗണ്ട് എഞ്ചിനീയറുമായ ബെന്‍സണിന്റെയും പിന്നണി ഗായിക ലക്ഷ്മി രംഗന്റെയും മകളായ ആനിന്റെ വിശേഷങ്ങള്‍ അറിയാം. ഒപ്പം മലയാളി ലൈഫ് പ്രേക്ഷകര്‍ക്കായി ആന്‍ പാടുന്ന പാട്ടുകളും കേള്‍ക്കാം.

Read more topics: # cinelife interview ann benson
cinelife interview ann benson

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES