ഇന്ത്യൻ സിനിമയിലെ ഹിറ്റ് സംവിധായകനെന്ന വിശേഷണത്തിന് അർഹനായ മണിരത്‌നത്തിന്റെ ചെക്ക സിവന്ത വാനത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയ.വിജയ് സേതുപതി, ചിന്പു, അരവിന്ദ് സ്വാമി, പ്രകാശ് രാജ്, ജ്യോതിക, അരുൺ വിജയ് തുടങ്ങി വന്പൻ താരനിരയുമായാണ് മണിരത്‌നം വീണ്ടുമെത്തുന്നത്.
ഗുണ്ടാ സഹോദരന്മാരായാണ് ചിമ്പുവും അരവിന്ദ് സാമിയും അരുൺ വിജയും വേഷമിടുന്നത്. പ്രകാശ് രാജും ജയസുധയും ഇവരുടെ മാതാപിതാക്കളായി എത്തുന്നു. പൊലീസ് ഓഫീസറായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്.
ആക്ഷന് പ്രധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് 2 മിനിട്ട് 47 സെക്കന്റുള്ള ട്രെയിലറിൽ നിന്ന് വ്യക്തമാണ്. ജ്യോതികയ്ക്ക് പുറമെ, അതിഥി റാവു ഹൈദരി, ഐശ്വര്യ രാജേഷ് എന്നിവരും നായിക നിരയിലുണ്ട്.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലെത്തും.