Latest News

ഈ കേക്കിന് പിന്നിലെ ഉള്ളുപൊള്ളും കഥ..! ഈ കേക്കുണ്ടാക്കാനായി സമീപിച്ചവരോട് പ്രിയ പറഞ്ഞത്..! വൈറലായി ഒരു കുറിപ്പ്..!

Malayalilife
 ഈ കേക്കിന് പിന്നിലെ ഉള്ളുപൊള്ളും കഥ..! ഈ കേക്കുണ്ടാക്കാനായി സമീപിച്ചവരോട് പ്രിയ പറഞ്ഞത്..! വൈറലായി ഒരു കുറിപ്പ്..!



ലയാളത്തിന്റെ ചോക്ലേറ്റ് നായകനാണ് കുഞ്ചാക്കോ ബോബന്‍. ഇപ്പോള്‍ കുടുംബസ്ഥനായും കാരക്ടര്‍ റോളുകളിലും തിളങ്ങുകയാണ് താരം. നവംബര്‍ രണ്ടിനായിരുന്നു നടന്റെ 43ാം പിറന്നാള്‍. 14വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നടന്റെ 42ാം വയസിലാണ് ഒരു കുഞ്ഞെന്ന സ്വപ്‌നം സഫലമാക്കി ചാക്കോച്ചനും ഭാര്യ പ്രിയയ്ക്കും അരികിലേക്ക് ഇസഹാക്ക് എത്തിയത്. അതിനാല്‍ തന്നെ 43ാം പിറന്നാള്‍ മകനാപ്പമാണ് ചാക്കോച്ചനും ഭാര്യ പ്രിയയും ആഘോഷമാക്കിയത്.
ചാക്കോച്ചന്റെ പിറന്നാളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയത് പ്രിയ അദ്ദേഹത്തിനായി ഒരുക്കിയ കേക്കായിരുന്നു. ഇപ്പോള്‍ ഈ കേക്ക് നിര്‍മ്മിച്ച കേക്കിടെക്ചര്‍ ഗ്രൂപ്പിന്റെ ഒരു കുറിപ്പാണ് വൈറലായി മാറുന്നത്.

ഇസഹാക്കിന്റെ വരവോടെ ഇത്തവണത്തെ ചാക്കോച്ചന്റെ പിറന്നാള്‍ ഗംഭീരമായിട്ടാണ് സുഹൃത്തുകള്‍ ആഘോഷിച്ചത്. ദുബായിലായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ നടന്നത്. പൗഡര്‍ ബ്ലു കളറിലാണ് പിറന്നാള്‍ തീം ഒരുക്കിയിരുന്നത്. ഇതേനിറത്തിലെ കേക്കും വസ്ത്രങ്ങളുമാണ് പ്രിയ കുടുംബത്തിനായി തയ്യാറാക്കിയത്. കേക്കിന് മുകളില്‍ ഇസഹാക്കിനെ എടുത്ത് നില്‍ക്കുന്ന ചാക്കോച്ചന്റെ രൂപമാണ് ഉണ്ടായിരുന്നത്. ഹാപ്പി ബെര്‍ത്ത് ഡേ അപ്പാ എന്ന് കേക്കില്‍ എഴുതിയിരുന്നു.  ഈ വാക്ക് കേള്‍ക്കാന്‍ ഞാന്‍ ഒരുപാട് കാത്തിരുന്നിട്ടുണ്ട് എന്നാണ് കേക്കിന്റെ ചിത്രം പങ്കുവച്ച് താരം കുറിച്ചത്.

ദുബായിലുള്ള കേക്കിടെക്ചര്‍ എന്ന ഗ്രൂപ്പാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കുമായി കേക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഒരു വര്‍ഷത്തോളമായി കേക്കുകള്‍ നിര്‍മ്മിക്കാതെ നീണ്ട അവധിയിലായിരുന്നു കേക്കിടെക്ചറിന്റെ ഉടമ റോസിത ജോര്‍ജ്ജ്. വീണ്ടും തുടങ്ങാനായി തയ്യാറെടുക്കുന്ന സമയത്താണ് പ്രിയയുടെ ഫോണ്‍കോള്‍ റോസിതയെ തേടിയെത്തിയത്. ഇപ്പോള്‍ പ്രിയയ്ക്ക് വേണ്ടി തയ്യാറാക്കിയ കേക്കിനെ പറ്റി കേക്കിടെക്ചര്‍ കുറിപ്പ് പങ്കുവച്ചിരിക്കയാണ്. 14 വര്‍ഷം കഴിഞ്ഞുണ്ടായ ഇസഹാക്കിനൊപ്പമുള്ള ചാക്കോച്ചന്റെ ആദ്യ പിറന്നാള്‍ ഏറ്റവും സ്‌പെഷ്യലായി മാറണമെന്നതായിരുന്നു പ്രിയയുടെ ആവശ്യം. ഇതിനായി പ്രിയ ഇസഹാക്കിനെ ഓമനിക്കുന്ന ചാക്കോച്ചന്റെ ഒരു ചിത്രവും അയച്ചുനല്‍കി. കാണുന്നവരില്‍ സ്‌നേഹവും വാല്‍സല്യവും നിറയ്ക്കുന്നതായിരുന്നു ആ ചിത്രം. എന്നാല്‍ ഈ ചിത്രം കാണുമ്പോള്‍ ആള്‍ക്കാര്‍ക്ക് തോന്നുന്ന തരത്തിലുള്ള പോലെ വികാരങ്ങള്‍ അതേപടി കേക്കില്‍ പകര്‍ത്താനാകുമോ എന്ന് സംശയിച്ച് പരിഭ്രമിച്ചെന്ന് കേക്കിടെക്ചര്‍ പറയുന്നു. ചിത്രത്തില്‍ കാണുന്നതില്‍ കുറച്ചെങ്കിലും വാല്‍സല്യവും സ്‌നേഹവും കാരിക്കേച്ചറില്‍ പകര്‍ത്താനായിട്ടായിരുന്നു തന്റെ മുഴുവന്‍ ശ്രമമെന്നും തങ്ങളുടെ വസ്ത്രത്തിന് ഇണങ്ങുന്ന രീതിയിലുള്ള കേക്കിന്റെ ഡിസൈനും പ്രിയയ്ക്ക് ഏറെ ഇഷ്ടപെട്ട മറ്റൊരു കേക്കില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് തയ്യാറാക്കിയതാണെന്നും കേക്കിടെക്ചര്‍ കുറിച്ചിട്ടുണ്ട്. ഇസഹാക്കിന്റെ അപ്പായ്ക്ക് ഇത്രയും മനോഹരമായ ഒരു കേക്ക് സമ്മാനിച്ച പ്രിയയ്ക്കും ഇത്ര മനോഹരമാക്കി കേക്ക് തയ്യാറാക്കി നല്‍കിയ കേക്കിടെച്‌റിനും ചാക്കോച്ചന്‍ ആരാധകര്‍ ആശംസകള്‍ അറിയിക്കുകയാണ്.

Read more topics: # chakkochan ,# birthday cake
chakkochan birthday cake

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES