Latest News

മാരി സെല്‍വരാജ്- ധ്രുവ് വിക്രം ചിത്രം 'ബൈസണി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; പൊളിറ്റിക്കല്‍ ഡ്രാമയാണോ എന്ന് ആരാധകര്‍; പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് 

Malayalilife
 മാരി സെല്‍വരാജ്- ധ്രുവ് വിക്രം ചിത്രം 'ബൈസണി'ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി; പൊളിറ്റിക്കല്‍ ഡ്രാമയാണോ എന്ന് ആരാധകര്‍; പുതിയ അപ്‌ഡേറ്റുകള്‍ പുറത്ത് 

ടന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം പ്രധാന വേഷത്തിലെത്തുന്ന തമിഴിയിലെ ഏറ്റവും പുതിയ ചിത്രമാണ് 'ബൈസണ്‍'. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. മാരി സെല്‍വരാജിന്റെ ചിത്രങ്ങള്‍ എപ്പോഴും നിഗുഢതകള്‍ ഒളിപ്പിച്ചതായിരിക്കും. അതുപോലെ ഈ സിനിമയുടെ പോസ്റ്ററിലും കുറെ നിഗുഢതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഈ പോസ്റ്ററില്‍ വലിയൊരു കാളയുടെ അസ്ഥികുട തല മറച്ച് പിടിച്ച് നില്‍ക്കുന്ന ധ്രുവ് വിക്രമിനെയാണ് ആണ് പോസ്റ്ററില്‍ കാണിച്ചിരിക്കുന്നത്. വിക്രമിന്റെ മകനും കൂടിയായ ധ്രുവിന്റെ പിറന്നാള്‍ ദിനത്തോട് അനുബന്ധിച്ച് ആയിരുന്നു പോസ്റ്റര്‍ പുറത്തിറക്കിയത്. ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയായി എത്തുന്നത്. ചിത്രം സ്‌പോര്‍ട്‌സ് ?ഡ്രാമയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

മനതി ഗണേശന്‍ എന്ന കബഡി താരത്തിന്റെ ബയോപിക്കായിരിക്കില്ല ബൈസണെന്ന് സംവിധായകന്‍ മാരി സെല്‍വരാജ് നേരത്തെ അറിയിച്ചിരുന്നു. ബൈസണിന്റെ പ്രമേയം സാങ്കല്‍പിക കഥയായിരിക്കുമെന്നും. ഛായാഗ്രാഹണം ഏഴില്‍ അരശായിരിക്കും. പാ രഞ്ജിത്തിന്റെ നീലം പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. മലയാളത്തില്‍ നിന്ന് രജിഷ വിജയനൊപ്പം ചിത്രത്തില്‍ ലാലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. കാര്‍ത്തിക് സുബരാജ് സംവിധാനം ചെയ്ത 'മഹാന്‍' ആണ് ധ്രുവ് വേഷമിട്ടതില്‍ അവസാനമായി പുറത്തിറങ്ങിയ സിനിമ. അതില്‍ വിക്രം ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്.

 ശ്രേയാസ് കൃഷ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ലളിത് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സന്തോഷ് നാരായണനാണ് മഹാന്റെ സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. മഹാനില്‍ 'ധ്രുവ് വിക്രം' ഒരു ഗാനം ആലപിച്ചിരുന്നു. എം ഷെറീഫാണ് ചിത്രത്തിന്റെ കൊറിയോഗ്രാഫി. സൗണ്ട് മിക്‌സ് സുരെന്‍ ജി. മേക്കപ്പ് വിനോദ് എസ് ആണ്. വിഎഫ്എക്‌സ് മോനേഷ്. സിമ്രാന്‍, സിംഹ, വാണി ഭോജന്‍, സനാത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. വിക്രമിന്റെ അറുപതാം ചിത്രമായിരുന്നു 'മഹാന്‍' എന്ന ചിത്രം. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം നിര്‍മിച്ചത്. 

Read more topics: # ബൈസണ്‍
bison releases new poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES