മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ ബിനു പപ്പു. 1994 ല്‍ മോഹന്‍ലാലിനൊപ്പം നില്‍ക്കുന്ന തന്റെ കുട്ടിക്കാല ചിത്രത്തോടൊപ്പം 2024 ല്‍ ഇരുവരുമൊരുമിച്ച് നില്‍ക്കുന്ന ചിത്രവും ബിനു പപ്പു പങ്കുവച്ചിട്ടുണ്ട്. 30 വര്‍ഷങ്ങള്‍ കടന്നുപോയെങ്കിലും മോഹന്‍ലാലിനൊപ്പം നില്‍ക്കുമ്പോള്‍ ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല എന്ന് ചിത്രങ്ങളോടൊപ്പം ബിനു പപ്പു കുറിച്ചു
മൂന്ന് പതിറ്റാണ്ടുകള്‍ കടന്നുപോയി എന്നിട്ടും പുതുമ ഇപ്പോഴും അവശേഷിക്കുന്നു.''ബിനു പപ്പു കുറിച്ചു. മോഹന്‍ലാലിനെ നായകനാക്കി തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലേതാണ് ഏറ്റവും പുതിയ ചിത്രം. 1994 ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പിന്‍ഗാമി സിനിമയുടെ ലൊക്കേഷനില്‍ മോഹന്‍ലാലിന് അരികില്‍ ആരാധനയോടെ നില്‍ക്കുന്നതാണ് രണ്ടാമത്തേത്.
വേറിട്ട സംസാരരീതിയിലൂടെയും അഭിനയ ശൈലിയിലൂടെയും മലയാളികളെ ചിരിപ്പിച്ച കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. പപ്പു മറഞ്ഞിട്ട് 24 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പ്രേക്ഷകരുടെ മനസ്സില്‍ മരണമില്ലാത്ത ഓര്‍മയായി പപ്പു ഇന്നും ജീവിക്കുന്നു.
ബിനുവുമൊത്തുള്ള മോഹന്‍ലാലിന്റെ ചിത്രം വൈറലായതോടെ പപ്പുവും മോഹന്‍ലാലുമുള്ള പഴയകാല ചിത്രവും ഇതിനോടൊപ്പം ആരാധകര്‍ ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു.
തരുണ്‍ മൂര്‍ത്തി ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ബിനു പപ്പു അവതരിപ്പിക്കുന്നത്.തൊടുപുഴയില്‍ ഷെഡ്യൂള്‍ ബ്രേക്കായ തരുണ്‍ മൂര്‍ത്തി ചിത്രത്തിന് ഇനി പന്ത്രണ്ട് ദിവസത്തെ ചിത്രീകരണം അവശേഷിക്കുന്നുണ്ട്.നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ബിനു പപ്പു മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും വേഷമിട്ടിട്ടുണ്ട്.