ജീവിതം കരുപ്പിടിപ്പിക്കാന്‍ അന്യരാജ്യത്ത് തൊഴില്‍ തേടിപ്പോകുന്ന പ്രവാസികളുടെ ജീവിതവുമായി ബന്ധപ്പെട്ട ബിഗ് ബെന്‍ 28ന് തിയേറ്ററുകളില്‍.യു.കെ.യുടെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം നവാഗതനായ ബിനോ അസ്റ്റിനാണ് തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്.
ലണ്ടന്‍ നഗരത്തില്‍ നെഴ്‌സായി ജോലി നോക്കുന്ന ലൗലി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി.യു. കെ. യിലെ നഗരങ്ങളില്‍ ജീവിക്കുന്ന ആയിരക്കണക്കിനു മലയാളി സ്ത്രീകളുടെ ജീവിതമാണ് സംവിധായകന്‍ ലൗലി എന്ന പെണ്‍കുട്ടിയെ കേന്ദീകരിച്ച് അവതരിപ്പിക്കുന്നത്.
കേരളത്തിലെ വലിയൊരു സമൂഹത്തിന്റെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച കൂടിയാണിച്ചിത്രം.
തന്റെ ജീവിതാനുഭവങ്ങളില്‍ ക്കൂടിത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് ലണ്ടന്‍ നഗരവാസി കൂടിയായ സംവിധായകന്‍ ബിനോ അഗസ്റ്റിനും വ്യക്തമാക്കി.
തന്റെ കുഞ്ഞിനേയും ഭര്‍ത്താവിനേയും ഇവിടേക്കെത്തിക്കുന്ന ലൗലി പ്രതീഷിച്ചത് നല്ലൊരു കുടുംബ ജീവിതം കുടിയാണ്.എന്നാല്‍ പിന്നീട് അവളുടെ സ്വപ്നങ്ങളെ തകിടം മറിക്കുന്ന സംഭവങ്ങളാണ് അരങ്ങേറിയത്. ഈ സംഭവങ്ങളുടെ സംഘര്‍ഷഭരിതമായ ചലച്ചിത്രാവിഷ്‌ക്കാരണമാണീ ച്ചിത്രം.ഹൃദയഹാരിയായ നിരവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി, ത്രില്ലര്‍ ജോണറിലുള്ള ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ബ്രെയിന്‍ ട്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രജയ് കമ്മത്ത്, എല്‍ദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ഈ ചിത്രം പ്രധാനമായും യു.കെ. നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, അയര്‍ലന്റ് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ പ്രധാനമായും കേന്ദ്രീകരിച്ചു കൊണ്ടാണ് അവതരിപ്പിക്കുന്നത്.ഈ നാടിന്റെ സംസ്‌കാരവും, ആചാരാനുഷ്ടാനങ്ങളും, നിയമ വ്യവസ്ഥകള്‍ക്കും ഒക്കെ പ്രാധാന്യം നല്‍കിയുള്ള ഒരു ട്രീറ്റ്‌മെന്റാണ് സംവിധായകന്‍ ബിനോ അഗസ്റ്റിന്‍ ഈ ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.ലൗലി എന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അതിഥി രവിയാണ്.അനു മോഹനാണ് ഭര്‍ത്താവ് ജീന്‍ ആന്റെണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അനുമോഹന്‍, അതിഥി രവി എന്നിവരുടെ അഭിനയ ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവിനു സഹായകരമാകുന്നതാണ് ഈ ചിത്രമെന്ന് നിസ്സംശയം പറയാം.
വിനയ് ഫോര്‍ട്ട് വിജയ് ബാബു ജാഫര്‍ ഇടുക്കി,ചന്തുനാഥ് ബിജു സോപാനം, മിയാ ജോര്‍ജ്,എന്നിവര്‍ക്കൊപ്പം യു.കെ.യിലെ നിരവധി മലയാളി കലാകാരന്മാരും ഈ ചിത്രത്തില്‍ അണിനിരക്കുന്നുതികഞ്ഞ ഒരു ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ഹരി നാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്നിരിക്കുന്നു
പശ്ചാത്തല സംഗീതം - അനില്‍ ജോണ്‍സ്.
ഛായാഗ്രഹണം- സജാദ് കാക്കു
എഡിറ്റിംഗ് -റിനോ ജേക്കബ്ബ്.
കലാസംവിധാനം --അരുണ്‍ വെഞ്ഞാറമൂട്
അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - കൊച്ചു റാണി ബിനോ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ കെ.ജെ. വിനയന്‍.
. മാര്‍ക്കറ്റിംഗ് - കണ്ടന്റ് ഫാക്ടറി മീഡിയാ
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസേര്‍സ് - വൈശാലി, ഉദരാജന്‍ പ്രഭു,
നിര്‍മ്മാണ നിര്‍വഹണം - സഞ്ജയ്പാല്‍, ഗിരിഷ് കൊടുങ്ങല്ലൂര്‍.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്ന ഈ ചിത്രം ജൂണ്‍ ഇരുപത്തിയെട്ടിന്
പ്രദര്‍ശനത്തിനെത്തുന്നു
വാഴൂര്‍ ജോസ്.