സില്‍ക്ക് സ്മിതയുടെ കാമുകനായും ഭര്‍ത്താവായും അഭിനയിച്ച് പണം സമ്പാദിച്ചു;  അക്കാലത്ത് സിനിമയില്‍ അവസരങ്ങള്‍ കിട്ടാന്‍ നടിമാര്‍ സഹായം ചോദിച്ചിരുന്നത് തന്നോട്; ബയല്‍വാന്‍ രംഗനാഥന്റെ വാക്കുകള്‍ ഇങ്ങനെ

Malayalilife
 സില്‍ക്ക് സ്മിതയുടെ കാമുകനായും ഭര്‍ത്താവായും അഭിനയിച്ച് പണം സമ്പാദിച്ചു;  അക്കാലത്ത് സിനിമയില്‍ അവസരങ്ങള്‍ കിട്ടാന്‍ നടിമാര്‍ സഹായം ചോദിച്ചിരുന്നത് തന്നോട്; ബയല്‍വാന്‍ രംഗനാഥന്റെ വാക്കുകള്‍ ഇങ്ങനെ

മോഹന്‍ലാല്‍, രജനികാന്ത്, കമല്‍ഹാസന്‍ തുടങ്ങി നിരവധി പ്രമുഖരുടെ സിനിമയില്‍ ഒഴിച്ച് കൂട്ടാനാവാത്ത സാന്നിധ്യമായി നിറഞ്ഞ് നിന്ന നടിയായിരുന്നു സില്‍ക്ക് സ്മിത. തമിഴ്, തെലുങ്ക് സിനിമയിലെ നടന്മാരുടെയും നടിമാരുടെയും വ്യക്തി ജീവിതത്തെക്കുറിച്ചും സ്വകാര്യ ജീവിതത്തിലെ അധികമാര്‍ക്കും അറിയാത്ത രഹസ്യങ്ങളെക്കുറിച്ചുമെല്ലാം പങ്ക് വക്കുന്ന 
മാധ്യമപ്രവര്‍ത്തകനും നടനുമായ ബയല്‍വാന്‍ രംഗനാഥന്‍ നടിയെക്കുറിച്ച് പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.

സില്‍ക്ക് സ്മിതയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് ബയല്‍വാന്‍ രംഗനാഥന്‍ സംസാരിച്ചത്. തന്നെ എവിടെ വെച്ച് കണ്ടാലും സില്‍ക്ക് തോളില്‍ കയ്യിട്ട് നിന്ന് സംസാരിക്കുമായിരുന്നുവെന്നും ബയല്‍വാന്‍ രംഗനാഥന്‍ പറയുന്നു. അക്കാലത്ത് സിനിമയില്‍ അവസരങ്ങള്‍ കിട്ടാന്‍ നടിമാര്‍ സഹായം ചോദിച്ചിരുന്നത് തന്നോടാണെന്നും രംഗനാഥന്‍ പറയുന്നു.

സില്‍ക്ക് സ്മിതയെ സിനിമയിലേക്ക് കൊണ്ടുവന്നത് നടനും സംവിധായകനുമായ വിനു ചക്രവര്‍ത്തിയാണെന്ന് പലരും പറയുന്നതായി കേട്ടിട്ടുണ്ട്. പക്ഷെ അത് ശരിയല്ല. ഞാന്‍ മായ മാഗസിനില്‍ എഡിറ്ററായി ജോലി ചെയ്തിരുന്ന കാലത്ത് പല നടിമാരും എന്റെ അടുത്ത് വന്ന് അവരുടെ അര്‍ദ്ധനഗ്‌ന ചിത്രങ്ങള്‍ തരുമായിരുന്നു. ഈ ചിത്രം പത്ര മാധ്യമങ്ങളില്‍ വന്നാല്‍ സിനിമയിലേക്ക് ക്ഷണം വരുമെന്ന് അവര്‍ കരുതിയിരുന്നു. കാരണം പത്രമാധ്യമങ്ങള്‍ സംവിധായകരും നിര്‍മ്മാതാക്കളും കാണുമല്ലോ. 1973 മുതലാണ് നടിമാര്‍ ഇത്തരത്തില്‍ ഫോട്ടോകള്‍ പരസ്യപ്പെടുത്തി അവസരങ്ങള്‍ തേടിത്തുടങ്ങിയത്. 1980ല്‍ വിനു ചക്രവര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ വണ്ടിച്ചക്രം എന്ന തമിഴ് സിനിമയില്‍ ഒരു ബാര്‍ ഡാന്‍സറുടെ വേഷത്തിലാണ് സ്മിതയുടെ സിനിമാ അരങ്ങേറ്റം.

പിന്നീട് സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി. സംവിധായകനും നടനുമായി മാറും മുമ്പ് വിനു ചക്രവര്‍ത്തി റെയില്‍വേയില്‍ ടിക്കറ്റ് ചെക്കറായിരുന്നു. വണ്ടി ചക്രത്തില്‍ ??ഗ്ലാമര്‍ റോള്‍ ചെയ്യാന്‍ നടിയെ അന്വേഷിക്കുന്ന സമയത്താണ് വിനു ചക്രവര്‍ത്തി മായ മാസികയില്‍ പ്രസിദ്ധീകരിച്ച ഫോട്ടോ ശ്രദ്ധിച്ചതും ശേഷം അദ്ദേഹം അതുമായി എന്റെ ഓഫീസില്‍ വന്നതും. സില്‍ക്ക് സുമിതയുടെ ഫോട്ടോ തന്ന ആളെ കുറിച്ച് അന്വേഷിച്ച് സില്‍ക്ക് സുമിതയുടെ വീട്ടിലേക്ക് ഞങ്ങള്‍ പോയി. തുടര്‍ന്ന് ഞങ്ങള്‍ സില്‍ക്ക് സ്മിതയോട് കാര്യം പറഞ്ഞ് സിനിമയിലേക്ക് കാസ്റ്റ് ചെയ്തു. സിനിമയില്‍ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് അവര്‍ വെറും സ്മിതയായിരുന്നു. സിലുക്ക് സിലുക്ക് സിലുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്മിത സില്‍ക്ക് സ്മിതയായി മാറുകയായിരുന്നു.

ആദ്യ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോള്‍ തന്നെ പിന്നീടുള്ള സിനിമാ അവസരങ്ങള്‍ സില്‍ക്കിനെ തേടിയെത്തി തുടങ്ങി. സില്‍ക്ക് സ്മിതയെ മാഗസീനില്‍ കണ്ടാണ് ഇഷ്ടപ്പെട്ട് സിനിമയിലേക്ക് കാസ്റ്റ് ചെയ്തതെന്ന് വിനു ചക്രവര്‍ത്തി എവിടെയും പറഞ്ഞിട്ടില്ല. എന്റെ പേരോ മാസികയുടെ പേരോ പറഞ്ഞില്ല. സില്‍ക്കുമായി എനിക്ക് സൗഹൃദമുണ്ടായിരുന്നു. മാത്രമല്ല സില്‍ക്ക് സ്മിത എനിക്ക് ഒരുപാട് സിനിമ അവസരങ്ങള്‍ സൃഷ്ടിച്ച് തന്നു. ഒരുപാട് സിനിമകളില്‍ കാമുകനായും ഭര്‍ത്താവായും ഞാന്‍ അവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് എനിക്ക് ഇടയ്ക്കിടെ പണം തരുമായിരുന്നു... അപ്പോഴെല്ലാം പണം വേണ്ട അഭിനയിക്കാന്‍ അവസരം തരൂ എന്ന് ഞാന്‍ പറയും. അവരിലൂടെ ഒരുപാട് സിനിമകളില്‍ അഭിനയിച്ച് ഞാന്‍ അക്കാലത്ത് പണം സമ്പാദിച്ചു. എന്നെ എവിടെയെങ്കിലും പൊതുസ്ഥലത്ത് കണ്ടാല്‍ സില്‍ക്ക് വന്ന് എന്റെ തോളില്‍ കൈവെച്ച് സംസാരിക്കും.

അപ്പോള്‍ കൂടെയുള്ളവരെല്ലാം എന്നെ അത്ഭുതത്തോടെ നോക്കും. തുടക്കത്തില്‍ ഗ്ലാമറസായി അഭിനയിക്കാന്‍ സില്‍ക്കിന് താല്‍പര്യമില്ലായിരുന്നു. കുറച്ച് പണം കിട്ടുമല്ലോയെന്ന് മാത്രമാണ് ചിന്തിച്ചത്. എന്ത് വസ്ത്രം കിട്ടിയാലും സില്‍ക്ക് ധരിക്കുമായിരുന്നു. അവര്‍ ഇത്രയും വലിയ സ്ഥലത്ത് എത്തുമെന്ന് ഞാന്‍ കരുതിയില്ല. അഹങ്കാരം ഇല്ലാത്തതുകൊണ്ടാണ് എല്ലാ ഭാഷാ ചിത്രങ്ങളിലും അഭിനയിക്കാന്‍ അവര്‍ക്ക് അവസരം ലഭിച്ചുവെന്നുമാണ് ബയല്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്.

സില്‍ക്ക് സ്മിത നിര്‍മ്മിച്ച മൂന്ന് സിനിമകളും പരാജയപ്പെട്ടതോടെ മയക്കുമരുന്നിന് അടിമയായെന്നും സില്‍ക്കിന് മരുന്ന് നല്കുന്ന ഒരു ഡോക്ടര്‍ ഉണ്ടായിരുന്നു. ഡോക്ടറുടെ മകന് സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ട്. അവര്‍ അത് സില്‍ക്കിനോടും പറഞ്ഞു. അങ്ങനെ സില്‍ക്ക് അവനെ സിനിമയുടെ ചിത്രീകരണത്തിന് കൊണ്ടുപോയി, നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും പരിചയപ്പെടുത്തി. അത് നിരന്തരം തുടര്‍ന്ന് കൊണ്ടിരുന്നതോടെ ചില സമയങ്ങളില്‍, ഡോക്ടര്‍ സില്‍ക്കിനെയും മകനെയും സംശയിക്കാന്‍ തുടങ്ങി. ഇത് സില്‍ക്കിന് വലിയ ദുരിതമായി അനുഭവപ്പെട്ടു. അതിന് ശേഷമാണ് നടി തൂങ്ങിമരിക്കുന്നതെന്നും രംഗനാഥന്‍ വെളിപ്പെടുത്തുന്നു

bayilvan ranganathan about silk smitha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES