Latest News

സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; പ്രധാന വേഷത്തില്‍ ചന്ദ്രിക രവി; പ്രഖ്യാപന വീഡിയോ പുറത്ത്

Malayalilife
 സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; പ്രധാന വേഷത്തില്‍ ചന്ദ്രിക രവി; പ്രഖ്യാപന വീഡിയോ പുറത്ത്

ക്ഷിണേന്ത്യന്‍ സിനിമാ ഐക്കണായ സില്‍ക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാകുന്നു. 'സില്‍ക്ക് സ്മിത ക്വീന്‍ ഓഫ് ദ സൗത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ്ടിആര്‍ഐ സിനിമാസാണ് നിര്‍മിക്കുക. സില്‍ക്ക് സ്മിതയുടെ ഔദ്യോഗിക ബയോപിക് ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷം തുടങ്ങും. സ്മിതയുടെ ജന്മദിനമായ ഡിസംബര്‍ രണ്ടിന് പ്രത്യേക പ്രഖ്യാപനത്തോടനുബന്ധിച്ച് നിര്‍മാതാക്കള്‍ ഒരു വീഡിയോയും പുറത്തിറക്കി.

എസ്ടിആര്‍ഐ സിനിമാസിന്റെ ബാനറില്‍ ജയറാം ശങ്കരന്‍ സംവിധാനം ചെയ്ത് എസ്ബി വിജയ് അമൃതരാജ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഇന്ത്യന്‍ വംശജയായ ഓസ്ട്രേലിയന്‍ അഭിനേതാവും മോഡലുമായ ചന്ദ്രിക രവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടിയുടെ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നതിനൊപ്പം സില്‍ക്ക് സ്മിതയുടെ കേട്ടിട്ടില്ലാത്ത ചില കഥകളിലൂടെയും ചിത്രം പ്രേക്ഷകരെ കൂട്ടികൊണ്ട് പോകും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ സ്മിതയുടെ ഐക്കോണിക് പോസ് പുനഃസൃഷ്ടിച്ചിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി അഞ്ച് ഭാഷകളില്‍ ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യും. പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.

SILK SMITHA QUEEN OF THE SOUTH

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES