നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി മുന്‍ ഭാര്യ എലിസബത്ത്. കേള്‍ക്കുന്ന വാര്‍ത്തയെക്കുറിച്ച് പറയാന്‍ താത്പര്യമില്ലെന്നും ഒരു സന്തോഷ കാര്യം പങ്കുവക്കാനെത്തിയതാണെന്നും പറഞ്ഞാണ് വീഡിയോ ഇട്ടത്.താന്‍ ചികിത്സിച്ച രോഗി ഗുരുതരാവസ്ഥ തരണം ചെയ്ത് രക്ഷപ്പെട്ടുവെന്നും അവര്‍ സമ്മാനമായി സ്വീറ്റ്സ് കൊണ്ടുവെന്നുമാണ് എലിസബത്ത് ഫെയ്സ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്.
''കുറേ വാര്‍ത്തകളൊക്കെ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടേ എന്ന ഭയങ്കര വിഷമത്തിലായിരുന്നു. ഇനി അതിനെപ്പറ്റി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷ കാര്യമുണ്ടായി അതു പങ്കുവെച്ചു തുടങ്ങാമെന്ന് വിചാരിക്കുന്നു. അഹമ്മദാബാദിലാണ് ഇപ്പോള്‍ ഞാന്‍. കൃത്യ സമയത്ത് സഹായം കിട്ടിയപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം നേരത്തെ ഞാന്‍ പറഞ്ഞിരുന്നു.''
''ഇതിന് പിന്നാലെ അവര്‍ നന്ദി അറിയിച്ച് എന്റടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. സാധാരണ രീതിയില്‍ ചെയ്യുന്ന കാര്യങ്ങളെ ഞാന്‍ ചെയ്തുള്ളൂ. എന്നാല്‍ രോഗി രക്ഷപ്പെട്ടപ്പോഴുള്ള സന്തോഷം സുഹൃത്ത് പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷമായി. ഇന്ന് അവര്‍ എന്റെ ഡിപ്പാര്‍ട്ട്മെന്റില്‍ വന്ന് തന്ന സമ്മാനങ്ങളാണ് ഇതൊക്കെ.''
''ഗുരുതരാവസ്ഥയിലുള്ള രോഗി രക്ഷപ്പെട്ടു എന്നതില്‍ വലിയ സന്തോഷം ഉണ്ട്. മറ്റൊരാള്‍ക്ക് സന്തോഷം നല്‍കാന്‍ സാധിച്ചു എന്നതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. കുറച്ച് വിഷമങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ ഭയങ്കര ഹാപ്പിയാണ്'' എന്നാണ് എലിസബത്തിന്റെ വാക്കുകള്‍. അതേസമയം, ഇന്നലെ ആയിരുന്നു ബാല നാലാമതും വിവാഹിതനായത്.
കന്നഡക്കാരിയായ യുവതിയാണ് നടന്റെ ആദ്യ ഭാര്യ. ഗായിക അമൃത സുരേഷ് ആണ് രണ്ടാം ഭാര്യ. അമൃതയാണ് ബാലയുടെ ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞത്. എലിസബത്ത് ആണ് മൂന്നാം ഭാര്യ. ആദ്യ വിവാഹവും മൂന്നാം വിവാഹവും നടന്‍ ബാല രജിസ്റ്റര്‍ ചെയ്തിരുന്നില്ല. അമ്മാവന്റെ മകള്‍ കോകിലയെയാണ് ബാല ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുന്നത്.