Latest News

എന്റെ നായിക കാര്‍ത്തിക അമ്മൂമ്മയായതിന് ശേഷം ഞാന്‍ ആദ്യമായി കണ്ടു; നടിയുടെ മകന്റെ മകള്‍ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് നടന്നത്; നടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ബാലചന്ദ്രമേനോന്‍ കുറിച്ചത്

Malayalilife
എന്റെ നായിക കാര്‍ത്തിക അമ്മൂമ്മയായതിന് ശേഷം ഞാന്‍ ആദ്യമായി കണ്ടു; നടിയുടെ മകന്റെ മകള്‍ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് നടന്നത്; നടിയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്ക് വച്ച് ബാലചന്ദ്രമേനോന്‍ കുറിച്ചത്

രുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് കാര്‍ത്തിക. നിരവധി സിനിമകളില്‍ കൂടി വളരെ പെട്ടെന്നാണ് താരം പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായത്. മികച്ച കഥാപാത്രങ്ങളില്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരുന്ന താരം ഒരിക്കല്‍ പോലും നായക നടനുമായി തൊട്ട് അഭിനയിക്കുന്നതില്‍ ഇഷ്ടപ്പെട്ടിരുന്നില്ല. കാര്‍ത്തിക അഭിനയിച്ച സിനിമ എടുത്ത് ന്നോക്കിയാല്‍ ഇത് മനസിലാകുകയും ചെയ്യും. അഭിനയിച്ച ചിത്രങ്ങള്‍ എല്ലാം മികച്ചവ ആയത് കൊണ്ട് തന്നെ കാര്‍ത്തിക വര്‍ഷങ്ങള്‍ക്ക് ഇപ്പുറം ഇന്നും പ്രേഷകരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. വിവാഹ ശേഷം സിനിമ വിട്ട നടി ഇപ്പോഴിതാ, ഒരമ്മൂമ്മയായിരിക്കുകയാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനാണ് നടിയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രം പങ്കുവച്ചത്.

കഴിഞ്ഞദിവസമാണ് ബാലചന്ദ്രമേനോന്‍ നടി കാര്‍ത്തികയേ കണ്ടുമുട്ടിയത്. മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയ മേനോന്‍ അപ്രതീക്ഷിതമായിട്ടാണ് കാര്‍ത്തികയെ കണ്ടുമുട്ടുന്നത്. മനോഹരമായ ഒരു കുറിപ്പിലൂടെയാണ് നടിയേയും കുടുംബത്തെയും കണ്ട വിശേഷം അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ബാലചന്ദ്രമേനോന്റെ വാക്കുകള്‍ ഇങ്ങനെ: 'മൂന്നു ദിവസത്തേക്ക് തിരുവന്തപുരത്തെത്തിയതാണ് ഞാന്‍. ഇവിടെ വന്നാല്‍ രാവിലത്തെ ഒരു മൂന്നു മണിക്കൂര്‍ ഗോള്‍ഫ് ക്ലബ്ബില്‍ ഞാന്‍ ഒറ്റക്കിരിക്കും. ഒറ്റക്കാണ് എന്നു കരുതി ഞാന്‍ അലസമായി ഇരിക്കുകയല്ല. ഞാന്‍ എന്നോട് ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. ഗോള്‍ഫ് റെസ്റ്റാറന്റിലെ കട്ടന്‍ ചായയില്‍ തുടുത്ത നാരങ്ങാ ഇതള്‍ പിഴിഞ്ഞ് നുണഞ്ഞു കൊണ്ടു പഴയ കാര്യങ്ങള്‍ ഓര്‍ത്തിരിക്കാന്‍ ഒരു പ്രത്യേക സുഖം തന്നെയാണ്', അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

സാധാരണ ആ സമയത്തു ഞാന്‍ മാത്രമേ റെസ്റ്റാറന്റില്‍ കാണൂ. എന്നാല്‍ ഇന്നു ഞാന്‍ ചെന്നപ്പോള്‍ അവിടെ പതിവില്ലാത്ത ഒരു കൂട്ടം. ആരോ പറഞ്ഞു അതിനുള്ളില്‍ ഒരു കുടുംബ സംഗമം നടക്കുകയാണെന്ന് . ആരെടാ എന്റെ ഈ സ്വകര്യതയെ ഹനിക്കാന്‍ വന്നത് എന്നൊരു ഈര്‍ഷ്യ എനിക്ക് തോന്നാതിരുന്നില്ല . ഗോള്‍ഫിലെ പച്ചപ്പരപ്പിലുള്ള ബെഞ്ചുകളില്‍ ഒന്നില്‍ ഞാന്‍ ഒതുങ്ങി കൂടി .അങ്ങിനെയിരിക്കെ എനിക്ക് മൂത്ര ശങ്ക അനുഭവപ്പെട്ടു . റെസ്റ്റാറന്റില്‍ വാഷ് റൂം ഉണ്ട് . എന്നാല്‍ അപരിചിതരായ ആള്‍ക്കാര്‍ക്കിടയിലൂടെ പോകാന്‍ ഒരു ജാള്യത . പോരെങ്കില്‍ 'സെല്‍ഫിക്ലിക്കുകളും' ഓര്‍മ്മ വന്നു . അപ്പോഴാണ് ഓഫീസിനുള്ളില്‍ ഉള്ള വാഷ്റൂം ഓര്‍മ്മ വന്നത്. അവിടെ എത്തിയപ്പോള്‍ നന്നെ പരിചിതമായ ഒരു മുഖം !

അപ്പോഴാണ് റെസ്റ്റാറന്റിലെ ആള്‍ക്കൂട്ടത്തിന്റെ ഉത്തരവാദി അദ്ദേഹമാണെന്നറിഞ്ഞത് .അതാകട്ടെ ഏറെ സന്തോഷകരമായ ഒരു വര്‍ത്തമാനവും . കാര്‍ത്തികയുടെ മകന്‍ ഡോ. വിഷ്ണുവിന്റെയും പൂജയുടേയും മകള്‍ ശിവാലികയുടെ ചോറൂണ് കഴിഞ്ഞുള്ള ആഘോഷമാണ് അവിടെ നടന്നത് എന്ന് പറഞ്ഞാല്‍ എന്റെ നായിക കാര്‍ത്തിക അമ്മൂമ്മയായതിനു ശേഷം ഞാന്‍ ആദ്യമായി കാണുകയാണ്. എല്ലാവര്‍ക്കും സന്തോഷമായി .അത് ഈ ഗ്രൂപ് ഫോട്ടോയില്‍ പരിണമിച്ചു .

കാര്‍ത്തികയെ പറ്റി എനിക്കേറെ പറയാനുണ്ട് . അത് ' fimy FRIDAYS 'ല്‍ ഞാന്‍ പിന്നീട് പറയും .പക്ഷെ ഒന്ന് ഞാന്‍ ഇപ്പോള്‍ പറയാം . എന്റെ നായികമാരില്‍ ഇന്നും ഞാനുമായിട്ടു whatsapp ല്‍ എങ്കിലും വല്ലപ്പോഴും ബന്ധം സൂക്ഷിക്കുന്നത് കാര്‍ത്തികയാണ് . എന്റെ സിനിമാ ആസ്വാദകര്‍ എന്നെ കാണുമ്പോഴൊക്കെ കാര്‍ത്തികയെ കുറിച്ച് കൗതുകപൂര്‍വ്വം അന്വേഷിക്കാറുമുണ്ട് . സിനിമാ അഭിനയം നിര്‍ത്താനായി തീരുമാനിച്ചപ്പോള്‍ കാര്‍ത്തിക എന്നോട് പറഞ്ഞു. ഞാന്‍ സാറില്‍ തുടങ്ങി ..സാറിന്റെ ഒരു ചിത്രത്തില്‍ അഭിനയിച്ചു വേണം എനിക്ക് അവസാനിപ്പിക്കാനും .ഞാന്‍ ആ വാക്കു പാലിച്ചു . ഞാന്‍ നിര്‍മ്മിച്ച്, വിജി തമ്പി ആദ്യമായി സംവിധായകനായ ' ഡേവിഡ് ഡേവിഡ് മിസ്റ്റര്‍ ഡേവിഡ് ' ആയിരുന്നു കാര്‍ത്തികയുടെ അവസാന ചിത്രം !

സാറും അപ്പൂപ്പനായല്ലോ ?' എന്നു കാര്‍ത്തികയുടെ ചോദ്യം .ഒരിക്കലുമില്ല ...' എന്ന് ഞാന്‍.'എനിക്കറിയാമല്ലോ . മകന്‍ വിനുവിനും മകള്‍ ഭാവനയ്ക്കും ഏഴു വയസ്സുള്ള പെണ്‍കുട്ടികള്‍ ഉണ്ടെന്നു ?'ശരിയാ ...'അപ്പോള്‍ സാറ് അപ്പൂപ്പനായല്ലോ 'അപ്പൂപ്പാ ' എന്ന് വിളിച്ചു എന്നെ വയസ്സനാക്കണ്ടാ എന്ന് കരുതി ആ പ്രയോഗം എന്റെ കുടുംബത്തില്‍ ഞാന്‍ നേരത്തെ വിലക്കി ...പകരം ഞാന്‍ അവര്‍ക്കു ' ഗാപ്പ ' യാണ് .വിളിക്കാനും സുഖം കേള്‍ക്കാനും ഇമ്പം ...ഒരു പൊട്ടിച്ചിരിയില്‍ ഞങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു പിരിഞ്ഞു ...അല്ലാ , ഞാന്‍ ആലോചിക്കുകയായിരുന്നു . 'ഉണ്ടു കഴിഞ്ഞ നായര്‍ക്ക് ഒരു വിളി തോന്നി ' എന്നൊരു പ്രയോഗം കേട്ടിട്ടുണ്ട് .എന്ന് പറഞ്ഞതു പോലെ ഇടക്കൊക്കെ ഒരു മൂത്ര ശങ്ക ഉണ്ടാകുന്നത് നല്ലതാണെന്നു തോന്നുന്നു . അങ്ങിനെ എനിക്ക് തോന്നിയില്ലായിരുന്നുവെങ്കില്‍ ഗോള്‍ഫില്‍ ഒരു മൂലയില്‍ കാര്‍ത്തികയും മറു മൂലയില്‍ ഞാനും ഇരുന്ന് പരസ്പരം കാണാതെ അറിയാതെ പിരിഞ്ഞേനെ- എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്

ബാലചന്ദ്ര മേനോന്‍ ആണ് കാര്‍ത്തികയെ മലയാളചലച്ചിത്രത്തിലേക്ക് കൊണ്ടുവന്നത്. കാര്‍ത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോള്‍ എന്ന ചിത്രമാണ്. തന്റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാല്‍ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയയായി, വിവാഹത്തോടെ അഭിനയം നിര്‍ത്തുകയിരുന്നു.

 

bala chandra menon post about karthika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES