നാന്, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍...ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.ബാലയെ ടിനി ടോം അനുകരിച്ചത വീഡിയോ കാട്ടുതീ പോലെ മലയാളികള്‍ക്കിടയില്‍ വൈറലായി മാറിയിരുന്നു. ഇപ്പോളിതാ ഈ താരങ്ങള്‍ ഒരു സിനിമയ്ക്കായി ഒന്നിക്കുന്ന വിശേഷങ്ങളാണ് വൈറലായി മാറുന്നത്.
റഹ്മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തില്‍ എത്തുന്ന ഒമര്‍ ലുലുവിന്റെ ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നത്.കൂടാതെ ബാലയുടെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ഒരു സിനിമയിലും ടിനി ടോം അഭിനയിക്കുന്നുണ്ട് എന്നും ബാല വിവരം നല്‍കി.ബാലയുടെ ഫേസ്ബുക്ക് പേജില്‍ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു സര്‍പ്രൈസ് കാണിക്കാനുണ്ട് എന്ന് പറഞ്ഞാണ് ബാല പോസ്റ്റ് ചെയ്ത വീഡിയോയുടെ ആരംഭം. കാറിനുള്ളില്‍ മുന്‍സീറ്റില്‍ ബാലയും പിന്‍സീറ്റില്‍ ടിനി ടോമും ഇരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്
'ബാലയുടെ പുതിയ ബെല്‍റ്റില്‍ എന്നെ വീണ്ടും പെടുത്തിയിരിക്കുന്നു എന്ന് ടിനി ടോമും വീഡിയോയില്‍ പറഞ്ഞിരുന്നു. വന്ന സ്ഥിതിക്ക് തന്റെ അടുത്ത പടത്തിലേക്ക് ടിനി ടോമിനെ അറസ്റ്റ് ചെയ്തിരിക്കുന്നു എന്നും അതോടൊപ്പം ശമ്പളമായി എന്ത് വേണം എന്ന് ചോദിച്ചതും ഒരു തവണ പോലും ആലോചിക്കാതെ ടിനി ടോം മറുപടി കൊടുത്തു
'ലൈം ടീ ഒണ്‍ലി' എന്നായിരുന്നു മറുപടി. ടിനി ടോമിന്റെ പ്രതികരണം കേട്ടതും ബാലയ്ക്കും ചിരിയടക്കാന്‍ സാധിച്ചില്ല. രണ്ടുപേരും ഒമര്‍ ചിത്രത്തിന്റെ പൂജയ്ക്ക് പങ്കെടുത്ത് മടങ്ങുന്ന വഴിയായിരുന്നു വീഡിയോ പങ്ക് വച്ചത്.
നിലവില്‍ പുരോഗമിക്കുന്ന ഒമര്‍ ലുലു ചിത്രത്തില്‍ ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബാല മലയാളത്തില്‍ മടങ്ങിയെത്തുകയാണ്. ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ ടിനി ബാലയെക്കുറിച്ച് പറഞ്ഞതും ഇപ്പോള്‍ വൈറലായി മാറുകയാണ്.
തന്റെ ഐശ്വര്യമാണ് ബാല എന്നും മരണ വീട്ടില്‍ പോലും കോട്ടിട്ട് പോകുന്ന മനുഷ്യനാണെന്നുമാണ് പറഞ്ഞത്.
ടിനി ടോം പങ്ക് വച്ചത് ഇങ്ങനെ:
'എന്നിലൂടെയാണ് ഷീലു ആദ്യമായി സിനിമയിലെത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ആ ഒരു സത്യം ഞാന്‍ പറയുകയാണ്. കാരണം മംഗ്ലീഷ് എന്ന സിനിമയില്‍ എന്റെ ഭാര്യയായിരുന്നു. മമ്മൂട്ടിയുടെ പടമായിരുന്നു. അന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല നിര്‍മാതാവാകുമെന്ന്. നന്നായിട്ട് ഞാന്‍ നിന്നതുകൊണ്ട് ഇപ്പോഴും അബാമിന്റെ സിനിമയില്‍ ഞാനുണ്ട്. അബാമിന്റെ ഷീ ടാക്‌സിയിലും ഞാന്‍ ഉണ്ട്.<
സംവിധായകന്‍ കൂടി തീരുമാനിച്ചാലേ സിനിമയില്‍ ഞാനുണ്ടാകുകയുള്ളൂ. അതുകൊണ്ട് ഒമറിനോട് ഞാന്‍ പ്രത്യേകം നന്ദി പറയുകയാണ്. ഞാന്‍ ഫാന്‍ എന്നുപറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിന്റേതാണ്. ഒരു കലാകാരന്‍ കൃത്യമായിട്ട് വേണ്ട സമയത്ത് പ്രതികരിക്കണമെന്നുള്ളതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. അതുപോലെ ലിസ്റ്റിന് അമ്മയില്‍ ഒരു മെമ്പര്‍ഷിപ്പ് വെയ്റ്റ് ചെയ്യുന്നുണ്ട്. രണ്ട് സിനിമ കൂടി കഴിഞ്ഞാല്‍ മെമ്പര്‍ഷിപ്പുണ്ടാകും. അതുപോലെ ഇന്ന് ഞാന്‍ ഏറ്റവും സന്തോഷിക്കുന്നത് റഹ്മാന്‍ സാറിന്റെ സാന്നിദ്ധ്യമാണ്. സാറിന്റെ ഷൂട്ടിംഗ് കാണാന്‍ ഞാന്‍ ഇടിച്ച് നിന്നിട്ടുണ്ട്. അദ്ദേഹത്തിനൊപ്പം ഒരു തമിഴ് സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ അത് ഇറങ്ങിയിട്ടില്ല.
ബാല പോയോ. എന്റെ ഐശ്വര്യമാണ് ബാല എന്നുപറയുന്നത്. മരണ വീട്ടില്‍ പോലും കോട്ടിട്ട് പോകുന്ന മനുഷ്യന്‍. ഇത്രയും ചൂടുള്ളപ്പോള്‍ ആരെങ്കിലും വിചാരിക്കുമോ. ബി ഡിഫറണ്ട് എന്നതാണ്. ഇത്രയും കൂട്ടത്തില്‍ ശ്രദ്ധിക്കപ്പെടുന്നത് അദ്ദേഹം തന്നെയാണ്.' - ടിനി ടോം പറഞ്ഞു.