Latest News

സഹതാരമായി എത്തി ജനപ്രിയനായി മാറിയ ദിലീപിന് ഇന്ന് 50ാംപിറന്നാള്‍; സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതം അറിയാം

Malayalilife
സഹതാരമായി എത്തി ജനപ്രിയനായി മാറിയ ദിലീപിന് ഇന്ന് 50ാംപിറന്നാള്‍; സ്വതസിദ്ധമായ ശൈലി കൊണ്ട് മലയാളികളുടെ പ്രിയങ്കരനായ നടന്റെ 25 വര്‍ഷത്തെ സിനിമാ ജീവിതം അറിയാം

ഇന്ന് മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിന്റെ 50-ാം പറന്നാള്‍ ദിനമാണ്. ദിലീപ് സിനിമാ ജീവിത്തിന് 25 വര്‍ഷത്തോട് അടുക്കുമ്പോള്‍ ഓര്‍ത്തെടുക്കാനുള്ളത് ദിലീപിന്റെ ഒട്ടനവധി വിജയചിത്രങ്ങളാണ്.  എന്നോടിഷ്ടം കൂടാമോ എന്ന കമല്‍ ചിത്രത്തിലൂടെ അരങ്ങിലെത്തി പിന്നീട് കമ്മാരസംഭവം വരെ നീളുന്ന ദിലീപ് ചിത്രങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടം

മുകേഷിനെ നായകനാക്കി കമല്‍ ഒരുക്കിയ നിന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ് ദിലീപെന്ന നടന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മിമിക്രി കലാകാരനായി കൊച്ചിന്‍ കലാഭവനില്‍ നിറഞ്ഞു നിന്ന താരത്തിന് സിനിമയില്‍ കിട്ടിയ അവസരം പിന്നീട് ജീവിതത്തിന്റെ വഴിത്തിരവായി മാറുകയും ചെയ്തു. മാനത്തെ കൊട്ടാരം കൊക്കരക്കോ തുടങ്ങിയ സിനിമകളില്‍ സഹതാരമായി എത്തി പിന്നീട് നിറഞ്ഞ കയ്യടി വാരിക്കൂട്ടാന്‍ ദിലീപിന് സധാക്കുകയും ചെയ്തു. സൈന്യം, പിടക്കോഴി കൂവുന്ന നാട്ടില്‍, ഏഴരക്കൂട്ടം, കല്യാണ  സൗഗന്ധികം ആലഞ്ചേരി തമ്പ്രാക്കള്‍ തുടങ്ങിയ സിനിമകളില്‍ ദിലീപിന്റെ കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ ഏറ്റുവാങ്ങുകയും ചെയ്തു. 

കാക്കയ്ക്കും പൂച്ചക്കും കല്യാണം എന്ന ചിത്രത്തിലൂടെയാണ് നായകനെന്ന റോളില്‍ ദിലീപ് ആദ്യം മലയാള സിനിമയിലെത്തുന്നത്. പിന്നീട് മനോജ് കെ. ജയന്‍ നായകനായ സല്ലാപം എന്ന ചിത്രത്തില്‍ മഞ്ജു വാര്യരൂടെ കൂടെയുള്ള അഭിനയത്തില്‍ ദിലീപ് ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് അരങ്ങിലെത്തി. മഞ്ജു ദിലീപ് പ്രണയജോഡിയെല പാട്ടുകളും സിനിമയിലെ ഒരോ സിനുകളും ഇന്നും മലയാളികള്‍ ഇഷ്ടപ്പെടുന്നവയാണ്.

പിന്നീട് ഈ  പുഴയും കടന്ന്, കല്യാണപിറ്റേന്ന്, കുടമാറ്റം, മന്ത്രമോതിരം, ഉല്ലാസ പൂങ്കാറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ദിലീപ് മലയാളത്തില്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത നടന്മാരില്‍ ഒരാളായി മാറി. മുഴുനീളന്‍ ചിരി സമ്മാനിച്ച് കഥാപാത്രത്തെ അരങ്ങിലെത്തിക്കുകയാണ് ദിലീപിന്റെ ഏറ്റവും വലിയ സവിശേഷത . അവയില്‍ പ്രധാനമാണ് മീനത്തില്‍ താലിക്കെട്ട് എന്ന സിനിമയില്‍ ഓമനക്കുട്ടന്‍ എന്ന കഥാപാത്രത്തിലൂടെ മലയാളികള്‍ കണ്ടത്. പിന്നീട് പഞ്ചാബി ഹൗസിലെ ഊമ കഥാപാത്രത്തെ അവതരിപ്പിച്ച് ചിത്രം ശ്രദ്ധേയമാക്കി.  പഞ്ചാബി ഹൗസ് ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ സമ്മാനിച്ച ദിലീപ് ചിത്രങ്ങളിലൊന്നാണ്. 

ഈ കാലയളവിലാണ് മഞ്ജുവുമായി ദിലീപിന്റെ വിവാഹം നടക്കുന്നത്. പിന്നീട് സുന്ദരക്കില്ലാടി, ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്നി സിനിമകളിലും ദിപസ്തംഭം മഹാചര്യം എന്ന സിനിമകളിലൂടേയും മലയാളികളുടെ ഇഷ്ടതാരമായി ദിലീപ് മാറി. ദിലീപ് കാവ്യ കണ്ടുമുട്ടലിന്റെ ആദ്യ നിമിഷം കൂടിയായിരുന്നു ചന്ദ്രനുദിക്കുന്ന ദിക്കില്‍.ദിലീപിനെ താരാധിപത്യത്തിലേക്ക് ഉയര്‍ത്തിയ സിനിമ 2000 ത്തിന് ശേഷം വന്ന സിനിമകളായിരുന്നു. നടനായും സഹനടനായും സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം തിളങ്ങി. തെങ്കാശിപ്പട്ടണം മുതല്‍ ഈ പറക്കും തളിക വരെയും ദിലീപിന്റെ മുഴുനീളന്‍ കോമഡി മലയാളികള്‍ ആസ്വദിച്ചു. 
2002ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് ദിലീപ് സൂപ്പര്‍,താരങ്ങളുടെ പട്ടികയിലേക്ക് നടന്നുകയറിയത്.

ദിലീപ് കാവ്യ ജോഡിയിലെ സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു മീശമാധവന്‍. ദിലീപിന് നിര്‍മാതക്കളുടെ സംഘടനയില്‍ നിന്നും വിലക്ക് നില്‍ക്കുമ്പോഴാണ് മീശമാധവന്‍ പുറത്തിറങ്ങിയതെന്ന് പിന്നീട് ലാല്‍ ജോസ് വെളിപ്പെടുത്തിയിട്ടുണ്ട്.  രണ്ടായിരത്തിന് ശേഷം ദിലീപ് നിര്‍മാണം ഒരുക്കിയ ചിത്രങ്ങളും അഭിനയിച്ച ചിത്രങ്ങളും ചരിത്രനേട്ടം കൊയ്തു. ദിലീപിന്റെ നിര്‍മാണത്തില്‍ വിജയം കാണാത്ത ചിത്രം കഥാവശേഷന്‍ മാത്രമായിരുന്നു. ബാക്കിയുള്ളവ അരങ്ങു തകര്‍ത്ത് ഓടി. 

2010ലെ ബോഡി ഗാര്‍ഡ് മുതല്‍ വിവാദങ്ങള്‍ക്കൊടുവില്‍ പുറത്തിറങ്ങിയ രാമലീല വരെ മികച്ച നേട്ടം കൊയ്തു. കമ്മാര സംഭവം ബോക്‌സ് ഓഫീസ് ഹിറ്രു സമ്മാനിച്ച് മുന്നേറുകയും ചെയ്തു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദിലീപിന്റെ ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തത് മലയാള സിനിമയിലെ തന്നെ ദിലീപിന്റെ     സ്വീകാര്യതയായിരുന്നു. 2019ല്‍ ദിലപീന്റേതായി പുറത്തിറങ്ങുന്ന സിനിമ  സൂപ്പര്‍
 ഹിറ്റ് സിനിമയായ റെണ്‍വേയുടെ രണ്ടാം ഭാഗം വാളയാര്‍ പരമശിവമാണ്.

dileep 49th birthday his succus films in Malayalam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES