ഫിലിം ക്രിട്ടിക്ക് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: ജെല്ലിക്കെട്ട് മികച്ച ചിത്രം; ഗീതു മോഹൻദാസ് മികച്ച സംവിധായിക; നിവിൻ പോളി നല്ല നടൻ, മഞ്ജു വാര്യർ നല്ല നടി; ഹരിഹരന് ചലച്ചിത്രരത്നം; മമ്മൂട്ടിക്ക് റൂബി ജൂബിലി അവാർഡ്

Malayalilife
topbanner
ഫിലിം ക്രിട്ടിക്ക് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു: ജെല്ലിക്കെട്ട് മികച്ച ചിത്രം; ഗീതു മോഹൻദാസ് മികച്ച സംവിധായിക; നിവിൻ പോളി നല്ല നടൻ, മഞ്ജു വാര്യർ നല്ല നടി; ഹരിഹരന് ചലച്ചിത്രരത്നം; മമ്മൂട്ടിക്ക് റൂബി ജൂബിലി അവാർഡ്

തിരുവനന്തപുരം: ഫിലിം ക്രിട്ടിക് പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. ഒ. തോമസ് പണിക്കർ നിർമ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേടി. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്കു (ചിത്രം: ജെല്ലിക്കെട്ട്) ലഭിക്കും.ഗീതു മോഹൻദാസ് ആണ് മികച്ച സംവിധായക (ചിത്രം:മൂത്തോൻ). മൂത്തോനിലെ അഭിനയത്തിന് നിവിൻ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് (ചിത്രം: പ്രതി പൂവൻകോഴി) മികച്ച നടി.

അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസഫ് ബാലൻ തിരുമല ഡോ.അരവിന്ദൻ വല്ലച്ചിറ, പ്രൊഫ. ജോസഫ് മാത്യു പാലാ, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറിയംഗങ്ങൾ. മൊത്തം നാൽപതു ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.

ഹരിഹരന് ചലച്ചിത്രരത്‌നം

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം മുതിർന്ന സംവിധായകൻ ഹരിഹരന് നൽകും.

റൂബി ജൂബിലി അവാർഡ് മമ്മൂട്ടിക്ക്

മെഗാ സ്റ്റാർ നാല്പതിലേറെ വർഷങ്ങളായി ദക്ഷിണേന്ത്യൻ സിനിമയിൽ അനനുകരണീയമായ അഭിനയശൈലിയിലൂടെ താരപ്രഭാവനം നിലനിർത്തുന്ന പത്മശ്രീ മമ്മൂട്ടിക്ക് ക്രിട്ടിക്സ് റൂബി ജൂബിലി അവാർഡ് സമ്മാനിക്കും

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം

കിലുക്കം, മറവത്തൂർക്കനവ്, തുടങ്ങി 41 വരെ നിഴലും വെളിച്ചവും കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ഛായാഗ്രാഹകൻ എസ്.കുമാർ, സംവിധായകനും കലാസംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാന ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ എന്നിവർക്കു ചല ച്ചിത്രപ്രതിഭാ പുരസ്‌കാരം സമ്മാനിക്കും.


മറ്റ് അവാർഡുകൾ

മികച്ച രണ്ടാമത്തെ ചിത്രം: വാസന്തി (നിർമ്മാണം സിജു വിൽസ ൺ)

മികച്ച രണ്ടാമത്തെ ചിത്രത്തി ന്റെ സംവിധായകൻ: റഹ്മാൻ ബ്രദേഴ്സ് (ചിത്രം: വാസന്തി)

മികച്ച സഹനടൻ : വിനീത് ശ്രീനിവാസൻ(ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ),

ചെമ്പൻ വിനോദ് (ചിത്രം:ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ്)

മികച്ച സഹനടി : സ്വാസിക (ചിത്രം: വാസന്തി)

മികച്ച ബാലതാരം : മാസ്റ്റർ വാസുദേവ് സജീഷ് (ചിത്രം: കള്ളനോട്ടം)

ബേബി അനാമിയ ആർ.എസ് (ചിത്രം : സമയയാത്ര)

മികച്ച തിരക്കഥാകൃത്ത് : സജിൻ ബാബു (ചിത്രം : ബിരിയാണി)

മികച്ച ഗാനരചയിതാവ് : റഫീക്ക് അഹ്മ്മദ് (ചിത്രം : ശ്യാമരാഗം)

മികച്ച സംഗീത സംവിധാനം : ഔസേപ്പച്ചൻ (ചിത്രം : എവിടെ?)

മികച്ച പിന്നണി ഗായകൻ : വിജയ് യേശുദാസ് (ഗാനം : തൂമഞ്ഞു വീണ വഴിയേ, ചിത്രം: പതിനെട്ടാംപടി, ശ്യാമരാഗം)

 

മികച്ച പിന്നണി ഗായിക : മഞ്ജരി (ഗാനം: രാരീരം, ചിത്രം:മാർച്ച് രണ്ടാം വ്യാഴം )

മികച്ച ഛായാഗ്രാഹകൻ : ഗിരീഷ് ഗംഗാധരൻ (ചിത്രം: ജല്ലിക്കെട്ട്)

മികച്ച ചിത്രസന്നിവേശകൻ : ഷമീർ മുഹമ്മദ് (ചിത്രം: ലൂസിഫർ)

മികച്ച ശബ്ദലേഖകൻ : ആനന്ദ് ബാബു ( ചിത്രം : തുരീയം,ഹുമാനിയ)

മികച്ച കലാസംവിധായകൻ : ദിലീപ് നാഥ് (ചിത്രം: ഉയരെ)

മികച്ച മേക്കപ്പ്മാൻ : സുബി ജോഹാൽ, രാജീവ് സുബ്ബ(ചിത്രം : ഉയരെ)

മികച്ച വസ്ത്രാലങ്കാരം: മിഥുൻ മുരളി (ചിത്രം: ഹുമാനിയ)

മികച്ച ജനപ്രിയചിത്രം: തണ്ണീർമത്തൻ ദിനങ്ങൾ (സംവിധാനം : എ.ഡി.ഗിരീഷ്)

പ്രത്യേക ജൂറി പരാമർശം: ഗോകുലം മൂവീസ് നിർമ്മിച്ച പ്രതി പൂവൻകോഴി (നിർമ്മാണം:ഗോകുലം ഗോപാലൻ്)

മികച്ച ജീവചരിത്ര സിനിമ : ഒരു നല്ല കോട്ടയംകാരൻ( സംവിധാനം:സൈമൺ കുരുവിള)

കലാമണ്ഡലം ഹൈദരലി (സംവിധാനം:കിരൺ ജി നാഥ്)

സംവിധായകമികവിനുള്ള പ്രത്യേകജൂറി പുരസ്‌കാരം: പൃഥ്വിരാജ് (ചിത്രം: ലൂസിഫർ)

ഛായാഗ്രഹണത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം: അജയ് ഡേവിഡ് കാച്ചപ്പിള്ളി (ചിത്രം പൊറിഞ്ചു മറിയം ജോസ്)

ചലച്ചിത്രസംബന്ധിയായ മികച്ച സിനിമയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരം: പി.കെ.റോസി (സംവിധാനം ശശി നടുക്കാട്)

അഭിനയത്തിനുള്ള പ്രത്യേക ജൂറി പുരസ്‌കാരം :

1. കെ.കെ.സുധാകരൻ (ചിത്രം : തി.മി.രം), 2. റോഷൻ ആൻഡ്രൂസ് (ചിത്രം : പ്രതി പൂവൻകോഴി), 3. അനശ്വര രാജൻ (ചിത്രം തണ്ണീർമത്തൻ ദിനങ്ങൾ)

നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരങ്ങൾ:

സംവിധാനം റോയ് കാരയ്ക്കാട്ട് (ചിത്രം :കാറ്റിനരികെ), ധർമരാജ് മുതുവരം (ചിത്രം: സൈറയും ഞാനും), ജഹാംഗിർ ഉമ്മർ (ചിത്രം:മാർച്ച് രണ്ടാം വ്യാഴം)

നടൻ: ചന്തുനാഥ് (ചിത്രം:പതിനെട്ടാംപടി)

നടി ശ്രീലക്ഷ്മി (ചിത്രം: ചങ്ങായി)

കഥ, തിരക്കഥ: പി.ആർ അരുൺ (ചിത്രം: ഫൈനൽസ്)

ഗാനരചന: റോബിൻ അമ്പാട്ട് (ചിത്രം ഒരു നല്ല കോട്ടയംകാരൻ)

Read more topics: # Filim Critic Awards,# Awards
Filim Critic Award

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES