35 വര്‍ഷത്തെ അഭിനയത്തിനിടയില്‍ ലഭിക്കാത്തത് ഇപ്പോള്‍ ഡബ്ബിങ്ങിന് ലഭിച്ചു; സംസ്ഥാന പുരസ്‌കാരനിറവില്‍ വിനീത്; ഡബ്ബിങ്ങ് നന്നായെങ്കില്‍ എല്ലാ ക്രഡിറ്റും പൃഥ്വിരാജിന് തന്നെയെന്ന് താരം

Malayalilife
topbanner
35 വര്‍ഷത്തെ അഭിനയത്തിനിടയില്‍ ലഭിക്കാത്തത് ഇപ്പോള്‍ ഡബ്ബിങ്ങിന് ലഭിച്ചു; സംസ്ഥാന പുരസ്‌കാരനിറവില്‍ വിനീത്; ഡബ്ബിങ്ങ് നന്നായെങ്കില്‍ എല്ലാ ക്രഡിറ്റും പൃഥ്വിരാജിന് തന്നെയെന്ന് താരം

ലയാളത്തിന്റെ പ്രിയ നടനാണ് വിനീത്. മികച്ച നര്‍ത്തകന്‍ കൂടിയായ വിനീതിന് ഏറെ ആരാധകരുമുണ്ട്. ഇപ്പോഴും ചെറുപ്പം കാത്തുസൂക്ഷിക്കുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് വിനീത്. എംടിയുടെ നഖക്ഷതങ്ങള്‍ എന്ന ചിത്രത്തില്‍ കൂടിയാണ് വിനീത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയത്. നടന്‍ എന്ന നിലയില്‍ മാത്രമല്ല കൊറിയോഗ്രാഫറായും സിനിമയില്‍ തിളങ്ങിയ വിനീതിന് ഈ വര്‍ഷത്തെ മികച്ച ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം തേടിയെത്തിയിരിക്കയാണ്. ഇതുവരെ തിളങ്ങാത്ത ഒരു മേഖലയിലാണ് വിനീതിനെ നേടി പുരസ്‌കാരം എത്തിയത് എന്നതിനാല്‍ തന്നെ ഇത് ഇരട്ടിമധുരമാകുകയാണ്

'ലൂസിഫര്‍' എന്ന സിനിമയില്‍ പ്രതിനായക കഥാപാത്രമായ ബോബിയായി അഭിനയിച്ച ബോളിവുഡ് താരം വിവേക് ഒബ്‌റോയിക്ക് ശബ്ദം നല്‍കിയതിനും 'മരക്കാര്‍-അറബിക്കടലിന്റെ സിംഹം' എന്ന സിനിമയില്‍ ആനന്ദന്‍ ആയി അഭിനയിച്ച അര്‍ജുന് ശബ്ദം നല്‍കിയതിനുമാണ് വിനീതിന് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 

മുമ്പ് സിനിമയില്‍ സ്വന്തം കഥാപാത്രങ്ങള്‍ക്കുവേണ്ടി ഡബ്ബ് ചെയ്തിട്ടുള്ള വിനീത് മറ്റൊരു കഥാപാത്രത്തിന് വേണ്ടി ആദ്യമായി ഡബ്ബ് ചെയ്തത് ഹരികൃഷ്ണന്‍സ് എന്ന സിനിമയിലാണ്. ചിത്രത്തില്‍ ഗുപ്തന്‍ എന്ന കഥാപാത്രത്തിനാണ് വിനീത് ശബ്ദം നല്‍കിയത്. അതിനുശേഷം 21 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ലൂസിഫറില്‍ ഡബ്ബ് ചെയ്യാനുള്ള അവസരം വിനീതിന് ലഭിച്ചത്. അതാകട്ടെ അവാര്‍ഡും നേടിത്തന്നു. അഭിനയത്തിന്റെ പേരിലും നൃത്തത്തിന്റെ പേരലുമൊക്കെ മുമ്പ് അദ്ദേഹത്തിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ടെങ്കലും ആദ്യമായാണ് വിനീതിന് ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

1992-ല്‍ സര്‍ഗ്ഗം, ദൈവത്തിന്റെ വികൃതികള്‍ എന്നീ സിനിമകളിലൂടെ മികച്ച രണ്ടാമത്തെ നടനുള്ള ഫിലിം ക്രിട്ടിക്‌സ് അസ്സോസിയേഷന്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2016ല്‍ 'കാംബോജി' എന്ന ചിത്രത്തിലൂടെ മികച്ച കൊറിയോഗ്രാഫര്‍ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 

ഈ വര്‍ഷം ബിഗ് ബ്രദറില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനുവേണ്ടിയും അദ്ദേഹം ഡബ്ബ് ചെയ്തിട്ടുണ്ട്. 35 വര്‍ഷമായി അഭിനയ ലോകത്ത് നായകനായും വില്ലനായും സഹനടനായുമൊക്കെ തിളങ്ങിയിട്ടുള്ള അദ്ദേഹം അങ്ങനെ ഡബ്ബിങ് ആര്‍ട്ടിസ്റ്റായി ഇക്കുറി ചലച്ചിത്ര പുരസ്‌കാര നേട്ടം സ്വന്തമാക്കി

അതേസമയം അവാര്‍ഡിന്റെ എല്ലാ ക്രഡിറ്റും വിനീത് നല്‍കുന്നത് ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജിനാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനവും ദൃഢനിശ്ചയവും വൈദഗ്ധ്യവും ലൂസിഫര്‍ എന്ന സിനിമയില്‍ കാണാം. സംവിധായകന്‍ എന്ന നിലയില്‍ അദ്ദേഹത്തിനു ഓരോ കഥാപാത്രത്തെക്കുറിച്ചും വ്യക്തതയുണ്ട്. ശരീരഭാഷ മുതല്‍ ശബ്ദവും മോഡുലേഷനുംവരെ പൃഥ്വിക്ക് അറിയാമെന്ന് വിനീത് പറയുന്നു.

ഏകദേശം ഒന്നര ദിവസമാണ് ലൂസിഫര്‍ ഡബ്ബിങ്ങിനു വേണ്ടി ചെലവഴിക്കേണ്ടി വന്നത്. വിവേക് ഒബ്‌റോയിയുടെ സംഭാഷണങ്ങളെല്ലാം പൃഥ്വിരാജ് തന്നെ നേരത്തെ ഡബ്ബ് ചെയ്തു വച്ചിരുന്നു. കൃത്യമായ മോഡുലേഷനിലുള്ള പൃഥ്വിയുടെ ശബ്ദമാണ് വിനീതിന് പൈലറ്റ് ഓഡിയോ ആയി ലഭിച്ചത്. റെഫറന്‍സിനായി അദ്ദേഹം അതു മുഴുവനും ശബ്ദം നല്‍കി വച്ചിരുന്നു. ഞാന്‍ അദ്ഭുതപ്പെട്ടുപോയി. സാധാരണ ഷൂട്ടിങ് സമയത്തെ പൈലറ്റ് ഓഡിയോ ആണ് ഡബ്ബ് ചെയ്യാന്‍ പോകുമ്പോള്‍ ലഭിക്കുക. അതിനാല്‍ തന്നെ എല്ലാം എളുപ്പമായി. എന്റെ ഡബ്ബിങ്ങ് നന്നായെങ്കില്‍ എല്ലാ ക്രഡിറ്റും പൃഥ്വിക്ക് തന്നെയെന്നും വിനീത് പറയുന്നു.

Actor vineeth bags best dubbing artist award for Lucifer

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES