ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ചലച്ചിത്രപുരസ്കാരമാണ് ദേശീയ ചലച്ചിത്രപുരസ്കാരം. ഫിലിംഫെയർ പുരസ്കാരത്തോളം തന്നെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഈ പുരസ്കാരം ആരംഭിച്ചത് 1954-ൽ ആണ്. 1973 മുതൽ ഇത് ഭാരത സർക്കാറിന്റെ, ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലിന്റെ നിയന്ത്രണാധികാരത്തിലാണ്. എല്ലാ വർഷവും സർക്കാർ നിയമിച്ച ഒരു സംഘം, ചലച്ചിത്രങ്ങളിലെ വിവിധ മേഖലയിലുള്ള വിജയികളെ തിരഞ്ഞെടുക്കുന്നു. ന്യൂ ഡെൽഹിയിൽ വച്ചാണ് ദേശീയ ചലച്ചിത്രപുരസ്കാരം നൽകപ്പെടുന്നത്. രാഷ്ട്രപതിയാണ്, വിജയികൾക്ക് പുരസ്കാരം സമ്മാനിക്കുന്നത്. ദേശീയ ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. കാത്തിരിപ്പിനൊടുവില്‍ 2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരംങ്ങള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊറോണയും ലോക്ക്ഡൗണുമെല്ലാം കാരണം പുരസ്‌കാര പ്രഖ്യാപനം വൈകിപ്പോയിരുന്നു. രണ്ട് മാസത്തോളമാണ് പ്രഖ്യാപനം വൈകിയത്.
മലയാളത്തില്‍ നിന്നും 17 സിനിമകളാണ് വിവിധ പട്ടികകളില്‍ ഇടം നേടിയത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാര്‍ എന്‍ട്രിയായ ജല്ലിക്കട്ട്, ആഷിഖ് അബുവിന്റെ വൈറസ്, ഇന്ദ്രന്‍സ് പ്രധാന വേഷങ്ങളിലെത്തിയ നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ന നേടിയ വെയില്‍ മരങ്ങള്‍, കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ തിളങ്ങിയ വാസന്തി, കുമ്പളങ്ങി നൈറ്റ്‌സ്, സമീര്‍, ഉണ്ട, ഇഷ്‌ക്, മൂത്തോന്‍ തുടങ്ങിയ സിനിമകളാണ് പട്ടികയില്‍ ഇടം നേടിയത്.
മികച്ച ചിത്രമായി മലയാള ചിത്രം മരക്കാര്‍ അറബിക്കടലിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ പുരസ്‌കാര വേദിയില്‍ തിളക്കമാര്‍ന്ന നേട്ടങ്ങളാണ് കൊയ്ത്. അസുരനിലൂടെ ധനുഷും ഭോന്‍സ്ലെയിലൂടെ മനോജ് വാജ്‌പേയും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. പങ്ക, മണികര്‍ണിക എന്നീ ചിത്രങ്ങളിലെ അഭിനയിത്തിന് കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു. സൂപ്പര്‍ ഡീലക്‌സിലെ അഭിനയം വിജയ് സേതുപതിയെ മികച്ച സഹ നടനാക്കി മാറ്റി. മലയാള സിനിമ ബിരിയാണിയ്ക്ക് പ്രത്യേക പരാമർശം. സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. ജോനാക്കി പൂര്‍വ, ലത ഭഗവാന്‍ കരെ, പിക്കാസോ എന്നീ ചിത്രങ്ങള്‍ക്കും പ്രത്യേക പരാമർശം. മികച്ച മലയാള സിനിമയായി കള്ള നോട്ടം തിരഞ്ഞെടുക്കപ്പെട്ടു. ധനുഷ് ചിത്രം അസുരനാണ് മികച്ച തമിഴ് ചിത്രം. ചിച്ചോരെയാണ് മികച്ച ഹിന്ദി ചിത്രം. മികച്ച തെലുങ്ക് ചിത്രം ജേഴ്‌സി.ആക്ഷന്‍ ഡയറക്ഷനുള്ള പുരസ്‌കാരം അവനെ ശ്രീമന്‍ നാരായണ സ്വന്തമാക്കി. കൊറിഗ്രാഫര്‍ രാജു സുന്ദരന്‍. വിഷ്വല്‍ എഫക്ട്‌സിനുള്ള പുരസ്‌കാരം മരക്കാര്‍ അറബിക്കടലിന്റെ സിംഹം നേടി. ഒത്ത സെരുപ്പ് സൈസ് 7 ന് പ്രത്യേക ജൂരി പുരസ്‌കാരം. മലയാള സിനിമ കോളാമ്പിയിലെ ആരോടും പറയുക വയ്യ മികച്ച വരികള്‍ക്കുള്ള പുരസ്‌കാരം നേടി.മേക്കപ്പിനുള്ള പുരസ്‌കാരം ഹെലനിലൂടെ രഞ്ജിത്ത് സ്വന്തമാക്കി. മരക്കാറിലെ സുജിത്ത് സുധാകരന്‍ കോസ്റ്റിയൂമിനുള്ള അവാര്‍ഡും സ്വന്തമാക്കി. ചലച്ചിത്ര സൗഹൃദ സംസ്ഥാനത്തിനുള്ള പുരസ്‌കാരം സിക്കിമിന്. മികച്ച ഫാമിലി വാല്യു ഉള്ള സിനിമയായി മലയാള സിനിമ ഒരു പാതിരാ സ്വപ്‌നം പോലെ തിരഞ്ഞെടുക്കപ്പെട്ടു. ഷരണ്‍ വേണു ഗോപാല്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം ജല്ലിക്കട്ടിലൂടെ ഗിരീഷ് ഗംഗാധരന്‍ നേടി.
ദേശീയ ചലച്ചിത്രോത്സവ വേദിയിൽ പുരസ്കാരം ലഭിച്ച ചിത്രങ്ങൾ ജനങ്ങൾക്കായി പ്രദർശിപ്പിക്കുന്നു. ഒരു വർഷം മുൻപ് ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളാണ് അതിനടുത്ത വർഷം പുരസ്കാരങ്ങൾക്കായി പരിഗണിക്കുന്നത്. ഇന്ത്യയൊട്ടാകെ നിർമ്മിച്ച ചലച്ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച ഇന്ത്യൻ ചലച്ചിത്രം തിരഞ്ഞെടുക്കുന്നതോടൊപ്പം തന്നെ, ഇന്ത്യയിലെ എല്ലാ ഭാഷകളിൽ നിന്നും അതതു ഭാഷകളിലെ ഏറ്റവും മികച്ച ചിത്രവും തിരഞ്ഞെടുക്കുന്നു. ഇക്കാരണങ്ങൾ കൊണ്ട് തന്നെ അമേരിക്കൻ അക്കാദമി പുരസ്കാരളുടെ അത്രയും തുല്യ മൂല്യമുള്ള പുരസ്കാരമായി ദേശീയ ചലച്ചിത്രപുരസ്കാരത്തെ കണക്കാക്കുന്നു.