ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന ചൂടന്‍ പൊലീസ് ഓഫീസറായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച ആവനാഴി 38 വര്‍ഷത്തിനുശേഷം വീണ്ടും തിയേറ്ററിലേക്ക്. 4 കെ ദൃശ്യമികവോടെ യാണ് ചിത്രം തിയേറ്ററില്‍ എത്തുക. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
1986 സെപ്തംബര്‍ 12ന് റിലീസ് ചെയ്ത ചിത്രം മലയാള സിനിമ അന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ വിജയമായിരുന്നു. ടി. ദാമോദരന്റെ രചനയില്‍ ഐ.വി. ശശിയാണ് ചിത്രം സംവിധാനം ചെയ്തത്.100 ദിവസം ചിത്രം തിയേറ്ററില്‍ തുടര്‍ന്നു. അന്നത്തെ സാമൂഹിക - രാഷ്ട്രീയ വിഷയമാണ് ആവനാഴി ചര്‍ച്ച ചെയ്തത്. ഗീത, സീമ, സുകുമാരന്‍, ക്യാപ്ടന്‍ രാജു, ജനാര്‍ദ്ദനന്‍, ജഗന്നാഥവര്‍മ്മ, ഇന്നസെന്റ്, തിക്കുറിശി, ശ്രീനിവാസന്‍, ശങ്കരാടി എന്നിവരുടെ മികച്ച പ്രകടനമാണ് ചിത്രത്തില്‍.
പിന്നീട് മലയാള സിനിമയില്‍ ഉണ്ടായ മിക്ക പൊലീസ് ചിത്രങ്ങളിലും ആവനാഴിയിലെ റഫറന്‍സ് ഉണ്ടായിരുന്നു. 1991ല്‍ ഇന്‍സ്‌പെക്ടര്‍ ബല്‍റാം എന്ന കഥാപാത്രത്തിന്റെ പേരില്‍ ആവനാഴിക്ക് രണ്ടാം ഭാഗം വന്നപ്പോള്‍ അതും ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി. ചിത്രത്തിന്റെ മൂന്നാം ഭാഗമായിരുന്നു ഇന്‍സ്‌പെക്ടര്‍ ബല്‍റാം വെഴ്‌സസ് താരാദാസ്.