ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജുന്‍ അശോകന്‍ വിവാഹിതനാകുന്നു. ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയായ എറണാകുളം സ്വദേശിനി നികിതയാണ് വധു. ഞായറാഴ്ച രാവിലെ എറണാകുളത്ത് വെച്ച് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. സിനിമാരംഗത്ത് നിന്ന് ഒട്ടേറെ പേരാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. ഡിസംബര്‍ രണ്ടിന് എറണാകുളത്ത് വച്ചാണ് വിവാഹം.
മലയാളത്തില്‍ തന്റേതായ കൈയൊപ്പ് പതിച്ച നടനാണ് ഹരിശ്രീ അശോകന്‍. ഒട്ടേറെ ചിത്രങ്ങളില്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നേറിയ നടന്റെ മകന്‍ അര്‍ജുന്‍ അശോകനും സിനിമയില്‍ ചുവടുറപ്പിച്ച് കഴിഞ്ഞിട്ടുണ്ട്.
അമല്‍നീരദ് ചിത്രമായ വരത്തനില്‍ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രത്തെ അര്‍ജുന്‍ അവതരിപ്പിച്ചിരുന്നു. വളരെ മികച്ച പ്രതികരണമാണ് കഥാപാത്രത്തിന് ലഭിച്ചത്. ആസിഫ് അലി നായകനായ മന്ദാരത്തില്‍ ആസിഫലിയുടെ സുഹൃത്തിന്റെ വേഷത്തിലും അര്‍ജുന്‍ എത്തിയിരുന്നു.അശോകനും ഭാര്യ പ്രീതക്കും ഒരു മകള്‍ കൂടിയുണ്ട്. മകള്‍ ശ്രീക്കുട്ടിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.