വോക്‌സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍; അച്ഛന്‍ ഹരിശ്രീ അശോകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വാഹനത്തിനൊപ്പം നില്ക്കുന്ന ചിത്രം പങ്ക് വച്ച് നടന്‍

Malayalilife
topbanner
 വോക്‌സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് സ്വന്തമാക്കി അര്‍ജുന്‍ അശോകന്‍; അച്ഛന്‍ ഹരിശ്രീ അശോകനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം വാഹനത്തിനൊപ്പം നില്ക്കുന്ന ചിത്രം പങ്ക് വച്ച് നടന്‍

ച്ഛന്റെ ഹരിശ്രീ അശോകന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ താരം അര്‍ജ്ജുന്‍ അശോകന്‍ മലയാളത്തിലെ ശ്രദ്ധേയനായ യുവതാരമായിക്കഴിഞ്ഞു.അടുത്തിടെ പുറത്തിറങ്ങിയ ജാന്‍ എ മന്‍, മെമ്പര്‍ രമേശന്‍, അജഗജാന്തരം, മധുരം എന്നു തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അര്‍ജുന്‍ സിനിമാ ലോകത്ത് സ്വന്തം ഇടം കണ്ടെത്തിക്കഴിഞ്ഞു.തന്റെ പുതിയ വിശേഷങ്ങളൊക്കെ സോഷ്യല്‍മീഡിയ വഴി ആരാധകര്‍ക്ക് മുമ്പില്‍ എത്തിക്കാറുള്ള നടന്‍ ഇന്നലെ ജീവിതത്തിലെ ഒരു സന്തോഷമുഹൂര്‍ത്തം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. 

യാത്രകള്‍ക്ക് കൂട്ടായി പുത്തന്‍ വോക്‌സ് വാഗണ്‍ സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജുന്‍. വോക്‌സ് വാഗണിന്റെ പുതിയ മോഡലായ വിര്‍റ്റസ് ആണ് അര്‍ജുന്‍ സ്വന്തമാക്കിയത്. കാന്‍ഡി വൈറ്റ് നിറത്തിലുള്ളതാണ് ഈ വാഹനം. 12 ലക്ഷം മുതല്‍ 18 ലക്ഷം രൂപ വരെയാണ് വിര്‍റ്റസ്സിനു വില വരുന്നത്. ഇതില്‍ ഏതു വേരിയന്റാണ് അര്‍ജുന്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.ഫോക്സ്വാഗന്റെ മിഡ് സൈസ് സെഡാന്‍ വെര്‍ട്യൂസ് ജിടി പ്ലസാണ് അര്‍ജുന്‍ ഗാരിജിലെത്തിച്ചിരിക്കുന്നത്. ഇവിഎം ഫോക്സ്വാഗണിന്റെ മൂവാറ്റുപുഴ ഷോറൂമില്‍ നിന്നാണ് അര്‍ജുന്‍ അശോകന്‍ പുതിയ വാഹനം വാങ്ങിയത്

വെന്റോയ്ക്ക് പകരക്കാരനായി എത്തിയ വാഹനമാണ് വോക്സ്വാഗണ്‍ വിര്‍റ്റസ്. 10 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വോക്‌സ്‌വാഗണിന്റെ ത്രീ സ്പോക്ക് സ്റ്റിയറിംഗ് വീല്‍, 8-സ്പീക്കര്‍ ഓഡിയോ സിസ്റ്റം, 8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ടയര്‍ പ്രഷര്‍ മോണിറ്റര്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവ സെഡാന്‍ വാഗ്ദാനം ചെയ്യും. 

റൈസിംഗ് ബ്ലൂ മെറ്റാലിക്, വൈല്‍ഡ് ചെറി റെഡ്, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ, കാന്‍ഡി വൈറ്റ്, റിഫ്ലെക്സ് സില്‍വര്‍, കുര്‍ക്കുമ യെല്ലോ എന്നിങ്ങനെ 6 കളര്‍ ഓപ്ഷനുകളിലാണ് വിര്‍റ്റസ് ലഭ്യമാകുന്നത്. അച്ഛനും അമ്മയ്ക്കും ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം പുതിയ വാഹനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും അര്‍ജുന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. 

സൗബിന്‍ സംവിധാനം ചെയ്ത പറവഎന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് ബിടെക്ക്, വരത്തന്‍ ,മന്ദാരം

arjun ashokan bought volkswagen virtus

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES