ഒളിച്ചോട്ടമല്ല സാറെ അവളെ കാണാതായതാ... അര്‍ജ്ജുന്‍ അശോകന്‍ ചിത്രം  'ആനന്ദ് ശ്രീബാല' ട്രെയിലര്‍ 

Malayalilife
ഒളിച്ചോട്ടമല്ല സാറെ അവളെ കാണാതായതാ... അര്‍ജ്ജുന്‍ അശോകന്‍ ചിത്രം  'ആനന്ദ് ശ്രീബാല' ട്രെയിലര്‍ 

വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ആനന്ദ് ശ്രീബാല'. അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ്, സംഗീത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ തിരക്കഥ അഭിലാഷ് പിള്ളയാണ് തയ്യാറാക്കിയത്. നവംബര്‍ 15 ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. 'ആനന്ദ് ശ്രീബാല' വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.

ത്രില്ലിംഗ് ആയ മുഹൂര്‍ത്തങ്ങള്‍ അടങ്ങിയ ട്രെയിലര്‍ പ്രേക്ഷകരില്‍ പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. പ്രേക്ഷകരെ ആദിമധ്യാന്തം പിടിച്ചിരുത്തുന്ന മികച്ച ഒരു ത്രില്ലര്‍ ആയിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സൈജു കുറുപ്പ്, മാളവിക മനോജ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും ചിത്രത്തിലുണ്ട്.

Anand Sreebala Traile Arjun Ashokan

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES