നവംബര്‍ 23 മുതല്‍ ഓട്ടര്‍ഷയുമായി അനുശ്രീ എത്തുന്നു. ഒരു സാധാരണക്കാരി ഒട്ടോ ഓടിച്ചു ജീവിയം മുന്നോട്ടു നീക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ നടന്‍ മോഹന്‍ലാല്‍ ആണ് പുറത്ത് വിട്ടത്.നിങ്ങള്‍ക്കൊപ്പം നിങ്ങളുടെ 'സുധി'യും കാത്തിരിക്കുന്നു അനിതയുടെ ഓട്ടോ സവാരിക്ക്.'ട്രെയിലര്‍ റിലീസ് ചെയ്ത് മോഹന്‍ലാല്‍ കുറിച്ച വാക്കുകള്‍.
സുജിത്ത് വാസുദേവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഓട്ടോറിക്ഷയിലെ യാത്രക്കാരായ സാധാരണക്കാരുടെ കഥയാണ് ഈ സിനിമയും പറയുന്നത്. സാധാരണക്കാരനായ ഒരാളുടെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന തമാശകളും സംഭവങ്ങളുമൊക്കെയാണ് സിനിമയില്‍ ഉണ്ടാവുക. അനുശ്രീയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാക്കിയെല്ലാം പുതുമുഖങ്ങളാണ്.
മറിമായം ഫെയിം ജയരാജ് മിത്രയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഓട്ടോറിക്ഷ യാത്രയിലെ സംഭവങ്ങളായതിനാല്‍, യാത്ര ചിത്രീകരിക്കുന്നതിനായി മൂന്നോ നാലോ ക്യാമറകള്‍ ഉപയോഗിച്ചാണ് അത്തരം രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇതിനായി ഇന്ത്യയില്‍തന്നെ ആദ്യമായി പുത്തന്‍ സാങ്കേതിക വിദ്യയാണ് സംവിധായകന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നതും.