Latest News

ആര്‍ത്തവം ആകുമ്പോള്‍ എവിടെയും പോകാന്‍ ഇഷ്ടമില്ല; പോകുന്നവരോട് എതിര്‍പ്പുമില്ല; നിലപാട് വ്യക്തമാക്കി നടി അനുമോള്‍

Malayalilife
ആര്‍ത്തവം ആകുമ്പോള്‍ എവിടെയും പോകാന്‍ ഇഷ്ടമില്ല; പോകുന്നവരോട് എതിര്‍പ്പുമില്ല; നിലപാട് വ്യക്തമാക്കി നടി അനുമോള്‍

ബരിമലയിലെ സ്ത്രീ പ്രവേശനവിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി യിരിക്കുകയാണ് നടി അനുമോള്‍. വനിതയ്ക്ക് നല്കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യത്തില്‍ നടി തന്റെ നിലപാട് തുറന്ന് പറഞ്ഞത്. ആര്‍ത്തവം അശുദ്ധമാണെന്ന അഭിപ്രായം തനിക്കില്ലെന്നും എന്നാല്‍ ആ സമയങ്ങളില്‍ ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് തനിക്ക് വ്യക്തിപരമായി താത്പര്യമില്ലെന്നും താരം പറയുന്നു.

വിയര്‍ത്തിരിക്കുമ്പോള്‍ പോലും അമ്പലങ്ങളില്‍ കയറാന്‍ ഇഷ്ടപ്പെടാത്ത ഒരാളാണ് താനെന്നും എന്നാല്‍ അങ്ങനെ പോകുന്നവരോട് എതിര്‍പ്പില്ലെന്നും അനുമോള്‍ അഭിമുഖത്തില്‍ പറയുന്നു. ഓരോരുത്തരും അവരുടെതായ ഇഷ്ടത്തിനാണ് ജീവിക്കുന്നത് അങ്ങനെയൊരു സാഹചര്യത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ എങ്ങനെയാണ് വിലക്കുവാനാവുന്നത്.

ജനിച്ചു വളര്‍ന്ന ചുറ്റുപാടും കേട്ടു വളര്‍ന്ന രീതികളും അനുസരിച്ച് ആര്‍ത്തവം ഉള്ളപ്പോള്‍ ക്ഷേത്രത്തില്‍ പോകാന്‍ പറ്റുമോ എന്നൊക്കെ ഭയന്നിട്ടുണ്ട്. തന്റെ മനസിലെ ക്ഷേത്രങ്ങള്‍ക്ക് കര്‍പ്പൂരത്തിന്റെയും ചന്ദനത്തിരിയുടെയും മണമാണെന്നും അനുമോള്‍ അഭിപ്രായപ്പെടുന്നു.

നാട്ടില്‍ നവോത്ഥാനം ആരംഭിക്കേണ്ടത് കാവുകളിലാണെന്ന അഭിപ്രായമാണ് അനുമോള്‍ക്ക് ഉള്ളത്. അതിന് കാരണമായി താരം പറയുന്നത് ഒരു ദേശത്തെ വിശ്വാസത്തിന്റെ പേരില്‍ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ് കാവുകള്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. ശബരിമലയില്‍ പോകേണ്ടവര്‍ പോകട്ടേയെന്നും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ് നമ്മള്‍ ജീവിക്കുന്ന ഭൂമി അപ്പോള്‍ സ്ത്രീയെയും പുരുഷനെയും വേര്‍തിരിച്ച് കാണേണ്ട ആവശ്യം എന്താണെന്നും അനുമോള്‍ ചോദിക്കുന്നു

anumol-attitude-about-sabarimala-women-entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES