ടോവിനോ ചേട്ടന്‍ കൂടെ ഇരുന്നാല്‍ ലോറി വരെ ഓടിക്കാം...പിന്നല്ലെ ബുള്ളറ്റ്; കലക്കന്‍ മറുപടിയുമായി അനുസിത്താര; ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ച ഫോട്ടോയ്ക്ക് താരം കൊടുത്ത കമന്റ് ഏറ്റെടുത്ത് ആരാധകര്‍

Malayalilife
ടോവിനോ ചേട്ടന്‍ കൂടെ ഇരുന്നാല്‍ ലോറി വരെ ഓടിക്കാം...പിന്നല്ലെ ബുള്ളറ്റ്; കലക്കന്‍ മറുപടിയുമായി അനുസിത്താര; ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കു വെച്ച ഫോട്ടോയ്ക്ക് താരം കൊടുത്ത കമന്റ് ഏറ്റെടുത്ത് ആരാധകര്‍

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിദ്ധ്യമുള്ളവരാണ് സിനിമാ താരങ്ങള്‍. വിശേഷങ്ങളും ഫോട്ടോസ് എല്ലാം താരങ്ങള്‍ പങ്ക് വെക്കാറുമുണ്ട്. ചില ഫോട്ടോയും അതിന് മറ്റ് താരങ്ങള്‍ നല്‍കുന്ന മറുപടിയുമെല്ലാം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ ടൊവിനോയുടെ ഒരു കമന്റിന് അനു സിത്താര നല്‍കിയ കമന്റാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അനു സിതാര ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് ചുവട്ടില്‍ കമന്റുമായി എത്തിയതാണ് ടൊവിനോ.

മലയാളത്തിലെ നായികമാരില്‍ മുന്‍നിരയിലാണ് അനുസിത്താര. ടൊവിനോയും അനു സിത്താരയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. 'അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം'. എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ. 'ടോവിനോ ചേട്ടന്‍ കൂടെ ഇരുന്നാല്‍ ബുള്ളറ്റ് അല്ല ലോറി വരെ ഓടിക്കും പിന്നല്ലെ ബുള്ളറ്റ്.' ഇതിനു താഴെ രസകരമായ കമന്റുകളാണ് പിന്നാലെ വന്നത്.

അനു സിത്താരയും ടോവിനോയും ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ടൊവിനോയെ പിറകില്‍ ഇരുത്തി അനു സ്‌കൂട്ടര്‍ ഓടിക്കുന്നതാണ് ചിത്രം. ഈ ചിത്രത്തിന് ടൊവിനോ കൊടുത്ത കമന്റ് ഇങ്ങനെ. 'അടുത്ത തവണ ബുള്ളറ്റ് ഓടിക്കണം'. എന്നാല്‍ ഈ കമന്റിന് അനു നല്‍കിയ മറുപടി ഇങ്ങനെ.'ടോവിനോ ചേട്ടന്‍ കൂടെ ഇരുന്നാല്‍ ലോറി വരെ ഓടിക്കാം...പിന്നല്ലെ ബുള്ളറ്റ് 

സോഷ്യല്‍ ലോകത്ത് ഏറെ ആരാധകര്‍ ഉള്ള താരങ്ങളാണ് ടോവിനോയും അനു സിത്താരയും. എന്തായാലും ഇരുവരുടെയും കമന്റുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സൈബര്‍ ലോകവും ആരാധകരും. അതിനിടെ ജിമ്മില്‍ നിന്ന് വര്‍ക്ക് ഔട്ട് കഴിഞ്ഞു ലെഗ് മസില്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള ഒരു ചിത്രം ടോവിനോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. താരത്തിനെ ട്രോളിയവനെ തിരിച്ചു ട്രോളിക്കൊണ്ടായിരുന്നു മറുപടിയും വൈറലായിരുന്നു


 

Read more topics: # anu sithara,# tovino,# instagram photo,# reply,# viral
anu sithara,tovino,instagram photo,reply,viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES