ഷറഫുദ്ധീനും അനുസിത്താരയും പ്രണയ ജോഡികളായി എത്തുന്ന ഏറ്റവും പുതി ചിത്രമാണ് ഞാനും നീയും.ഗ്രാമീണ പശ്ചാതലമുള്ള സാധാരണക്കാരുടെ കഥയാണ് സിനിമയില്‍ പറയുന്നത്. ഷറഫുദ്ദീന്‍ ആദ്യമായി നായകനായെത്തുന്നു എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. ആഷ്‌ലി ഇക്ബാല്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് രണ്ട് കാലഘട്ടങ്ങളില്‍ കടന്നുവരുന്ന രണ്ട് പുരുഷന്മാരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ നായികയായി എത്തുന്നത് അനു സിത്താരയാണ്. ഈ മാസം 18 ന് റിലീസിനെത്തുന്ന ചിത്രം രണ്ട് മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. യുവനിരയെ അണിനിരത്തിയാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.
ചിത്രത്തില്‍ സാധാരണ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് അനുസിത്താര ചെയ്യുന്നത്. ഒരു പാട് സ്വപ്‌നങ്ങളുള്ള ഒരു കുട്ടി. ജീവിത സാഹചര്യം കൊണ്ട് തന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കാന്‍ സാധിക്കുന്നില്ല.എന്നാലും ഉള്ളില്‍ ഒരുപാട് ആഗ്രഹങ്ങളുമായി അവള്‍ ജീവിക്കുന്നു.ഇത്തരത്തില്‍ വളരെ രസകരമായ ഒരു കഥാപാത്രത്തെയാണ് അനു സിത്താര സിനിമയില്‍ അവതരിപ്പിക്കുന്നത്. വളരെ തന്നായി ആ കഥാപാത്രം ചെയ്യാന്‍ സാധിച്ചുവെന്ന് നടി അനു സിത്താര മലയാളി ലൈഫിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
ഒരോ സിനിമ തന്റെ മുന്നില്‍ എത്തുമ്പോഴും അത് എല്ലാം കൃത്യമായി കഥ വായിച്ച ശേഷമാണ് താന്‍ അതിനെ ഏറ്റെടുക്കാറുഒള്ളു എന്ന് അനു സിത്താര പറഞ്ഞു. തന്റെ ഭര്‍ത്താവ് വിഷണുവിന്റെ പൂര്‍ണ്ണ പിന്‍തുണ തനിക്ക് ഉണ്ടെന്നും അതിനാല്‍ കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ സന്തോഷമെള്ളു എന്നും മലയാളിലൈഫിനു നല്‍കി അഭിമുഖത്തില്‍ അനു സിത്താര പറഞ്ഞു
സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്, ഷഹീന്‍ സാദിഖ് തുടങ്ങി വലിയൊരു നിര തന്നെ ചിത്രത്തിലുണ്ട്. പ്രണയ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എ കെ സാജന്‍ ആണ്. തിരക്കഥയും സാജന്റേതാണ്. സിജു വിത്സന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ദിലീഷ് പോത്തന്‍, അജു വര്‍ഗീസ്,സാദിഖ്, സുരഭി, തുടങ്ങി നിരവധി പേരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഹരിനാരായണന്‍, സലാവുദ്ദീന്‍ കേച്ചേരി എന്നിവരുടെ ഗാനങ്ങള്‍ക്ക് വിനു തോമസ് ഈണം പകരുന്നു. ക്ലിന്റോ ആന്റണിയാണ് ഛായാഗ്രഹകന്‍.