സ്ത്രീത്വത്തെ അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ലക്ഷ്മിപ്രിയക്കെതിരെ പൊലീസില്‍ പരാതി നല്‍കി അന്‍സിബ ഹസന്‍. കാന്‍ ചാനല്‍ മീഡിയ' ഇന്‍സ്റ്റഗ്രാം പേജിലൂടെ അന്‍സിബക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു എന്നാണ് പരാതി. എറണാകുളം പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചിരിക്കുന്നത്. തനിക്കെതിരെ അത്യന്തം അപകീര്‍ത്തികരവും അസത്യവുമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുസമൂഹ മധ്യത്തില്‍ മോശക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്ന് പരാതിയില്‍ നടി ചൂണ്ടിക്കാണിക്കുന്നു.
ഒരു നടി എന്നതിലുപരി ഒരു സ്ത്രീ എന്ന നിലയില്‍ പൊതുസമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ച ലക്ഷ്മി പ്രിയ, അതിന് ഒത്താശ ചെയ്ത ചാനല്‍ ഉടമ, ഇതിന് പിന്നില്‍ ഗൂഢാലോചന നടത്തിയ ശ്വേതാ മേനോന്‍ എന്നിവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് അന്‍സിബ ആവശ്യപ്പെട്ടു.
അന്‍സിബയോടൊപ്പം ആ മുറിയില്‍ ഉണ്ടായിരുന്നത് ആര്? സഹോദരനോ കാമുകനോ അന്‍സിബ മദ്യപാനി, ബില്ല് കൊടുത്തത് ഞാന്‍. വെല്ലുവിളിക്കുന്നു. അന്‍സിബ കേസ് കൊടുക്കട്ടെ. ഗുരുതര ആരോപണങ്ങളുമായി ലക്ഷ്മിപ്രിയ... എന്ന അടിക്കുറിപ്പോടുകൂടി അത്യന്തം മ്ലേച്ഛമായ വീഡിയോ പ്രചരിപ്പിച്ചതിനെതിരെയാണ് നടിയുടെ പരാതി.
തന്നോടുള്ള വ്യക്തിവൈരാഗ്യം മൂലം ലക്ഷ്മി പ്രിയയും, 'അമ്മ' മുന്‍ പ്രസിഡന്റായിരുന്ന ശ്വേതാ മേനോനും ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നെ വ്യക്തിഹത്യ ചെയ്യാനും സ്ത്രീത്വത്തെ അധിക്ഷേപിക്കാനുമായി ഇപ്രകാരം വ്യാജമായ കാര്യങ്ങള്‍ കെട്ടിച്ചമച്ച് പ്രചരിപ്പിക്കുന്നതാണെന്നാണ് അന്‍സിബയുടെ ആരോപണം. മാത്രമല്ല, ഇപ്രകാരം രാജിവച്ച് പോയതിന് ശേഷം ശ്വേതാ മേനോന്‍ തിരുവനന്തപുരത്തുള്ള ഒരു സോഷ്യല്‍ മീഡിയ പി.ആര്‍. ഏജന്‍സിയുമായി ചേര്‍ന്ന് ഇത്തരം വ്യാജ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി നിയമവിരുദ്ധമായ കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് കേള്‍ക്കുന്നുണ്ട്. ആയതിനാലും ആ വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന അവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.