കുടുംബങ്ങള്‍ തമ്മില്‍ വളരെ ചെറുപ്പം മുതലുള്ള പരിചയം; കോവിഡിന് ശേഷം സൗഹൃദം തുടങ്ങി; ഹംസമായി നിന്ന് നടി ഐശ്വര്യ ലക്ഷ്മി; ആദിത്യയും അഞ്ജുവിന്റെയും പ്രണയ കഥ ഇങ്ങനെ

Malayalilife
കുടുംബങ്ങള്‍ തമ്മില്‍ വളരെ ചെറുപ്പം മുതലുള്ള പരിചയം; കോവിഡിന് ശേഷം സൗഹൃദം തുടങ്ങി; ഹംസമായി നിന്ന് നടി ഐശ്വര്യ ലക്ഷ്മി; ആദിത്യയും അഞ്ജുവിന്റെയും പ്രണയ കഥ ഇങ്ങനെ

ഇന്ന് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ദമ്പതിമാരാണ് ഗായിക അഞ്ജു ജോസഫും ഭര്‍ത്താവ് ആദിത്യ പരമേശ്വരനും. കഴിഞ്ഞ ദിവസമായിരുന്നു ഇവര്‍ വിവാഹിതരായത്. രജിസ്റ്റര്‍ വിവാഹത്തിന് പിന്നാലെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു ഇരുവരും. ഇതില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായപ്പോള്‍ എല്ലാത്തിലും മുന്‍പിലുണ്ടായിരുന്നത് നടി ഐശ്വര്യ ലക്ഷ്മിയാണ്. അഞ്ജുവിനും കൂട്ടുകാര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കാനും ഫംഗ്ഷന്‍ ആഘോഷമാക്കാനും മാത്രമല്ല, രജിസ്റ്റര്‍ വിവാഹം മുതല്‍ നവദമ്പതികള്‍ക്കൊപ്പം ഉണ്ടായിരുന്ന ആദിത്യന്റെ ബന്ധുവാണോ എന്നതരത്തിലാണ് സംശയം ഉയര്‍ന്നത്. തിരുവനന്തപുരം കാരിയായ ഐശ്വര്യ ലക്ഷ്മി എങ്ങനെയാണ് ഇവര്‍ക്കിടയിലേക്ക് എത്തിയത് എന്നത് ചര്‍ച്ചയായപ്പോള്‍ എല്ലാം പിന്നീട് പറയാം എന്നായിരുന്നു അഞ്ജു സസ്പെന്‍സിട്ട് ആരാധകരോട് പറഞ്ഞു പോയത്.

എന്നാലിപ്പോഴിതാ, കല്യാണത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞപ്പോള്‍ തങ്ങളുടെ പ്രണയകഥയും ഐശ്വര്യ ലക്ഷ്മിയുമായുള്ള ബന്ധവുമെല്ലാം അഞ്ജു വെളിപ്പെടുത്തിയിരിക്കുകയാണ്. ആ ബന്ധം വ്യക്തമാകണമെങ്കില്‍ തങ്ങളുടെ പ്രണയ കഥകൂടി പറയണമെന്ന ഘട്ടത്തിലാണ് ഈ ബന്ധവും വെളിപ്പെട്ടത്. കുട്ടിക്കാലം മുതലുള്ള സുഹൃത്തുക്കളാണ് അഞ്ജുവും ആദിത്യനും. കുടുംബങ്ങള്‍ക്കും പരസ്പരം അറിയാം. എന്നാല്‍ വളര്‍ന്നപ്പോള്‍ സംഗീതം.. പാട്ട്.. വിവാഹം എന്നിങ്ങനെയൊക്കെയായി സ്വാഭാവികമായ അകല്‍ച്ചകള്‍ വന്നിരുന്നു. വീണ്ടും ക്ലോസ് ആകുന്നത് കൊവിഡിന് ശേഷമാണ്. അഞ്ജു റീലുകളിലും യൂട്യൂബിലുമെല്ലാം ഫെയ്മസ് ആയ സമയത്ത് ആദിത്യയാണ് സോഷ്യല്‍ മീഡിയ വഴി കോണ്‍ടാക്ട് ചെയ്തത്. അങ്ങനെയാണ് വര്‍ഷങ്ങള്‍ക്കു ശേഷം സംസാരിച്ചത്.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ന്യു ഇയര്‍ ഇവന്റിന് അഞ്ജു വര്‍ക്കലയില്‍ വരുന്നുവെന്ന് അറിഞ്ഞ് കാണാനായി ആദിത്യയും വന്നിരുന്നു. രണ്ട് സുഹൃത്തുക്കളും കൂടെ ഉണ്ടായിരുന്നു കൂടെ. അഞ്ജുവിന്റെ കൂടേയും രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. അതില്‍ ഒരാളാണ് ഐശ്വര്യ ലക്ഷ്മി. ആ ബന്ധമാണ് എല്ലാത്തിനും തുടക്കമിട്ടത്. തുടര്‍ന്ന് ഇരുവര്‍ക്കുമിടയില്‍ മൊട്ടിട്ട പ്രണയത്തില്‍ ഹംസങ്ങളായി പ്രവര്‍ത്തിച്ചത് ഐശ്വര്യ ലക്ഷ്മിയും ആദിത്യന്റെ സുഹൃത്ത് ആഷിഖും ആണ്. അഞ്ജുവിനും ആഷിഖിനെ അറിയാമായിരുന്നു. ഹംസം നമ്പര്‍ 1 എന്നും നമ്പര്‍ 2 എന്നുമാണ് ഇവരെ വിളിക്കുന്നത്. പിന്നീട് ഹംസങ്ങളുടെ പ്രവര്‍ത്തനമാണ് പ്രണയത്തിലേക്ക് എത്തിച്ചത്. 

ആദിത്യനും അഞ്ജുവും ഒട്ടേറെ ആശങ്കകള്‍ ഉണ്ടായിരുന്നു. സൗഹൃദം നഷ്ടമാകുമോ എന്ന ഭയമായിരുന്നു അഞ്ജുവിന്. ആദ്യം അഞ്ജു കുറച്ച് എതിര്‍പ്പ് കാണിച്ചിരുന്നു. കാരണം, രണ്ടു പേരും ജോലി ചെയ്യുന്ന മേഖലകള്‍ തികച്ചും വ്യത്യസ്തമാണ്. ഫെയിം ഹാന്‍ഡില്‍ ചെയ്യാന്‍ ആദിത്യന് സാധിക്കുമോ എന്ന സംശയമായിരുന്നു അഞ്ജുവിന്. ഒരുപാട് ആലോചനകള്‍ക്കു ശേഷം രണ്ടാം ഘട്ടത്തില്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ അവര്‍ക്കുമുണ്ടായിരുന്നു സംശയങ്ങള്‍.

സിംഗിള്‍ ആയിട്ടുള്ള ജീവിതമായിരിക്കും ഉണ്ടാവുക എന്ന് നിനച്ചിരിക്കെയാണ് അഞ്ജുവിനെ വീണ്ടും കണ്ടുമുട്ടിയത്. വീട്ടില്‍ കല്യാണം ആലോചിക്കുന്ന സമയം കൂടിയായതിനാല്‍ വൈകാതെ തന്നെ വീട്ടില്‍ പ്രണയം പറയുകയും വിവാഹത്തിലേക്ക് എത്തുകയും ആയിരുന്നു.

anju joseph and aditya parameswaran LOVE

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES