തീയറ്ററുകളെ പൊട്ടിച്ചിരികളില്‍ നിറക്കാന്‍ ബിജു മേനോന്‍ വീണ്ടുമെത്തുന്നു. സുരേഷ് ദിവാകര്‍ ഒരുക്കുന്ന ആനക്കള്ളന്റെ ഒഫീഷ്യല്‍ ട്രെയ്ലര്‍ സെപ്റ്റംബര്‍ 27 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് എത്തുന്നു. സെപ്റ്റംബര്‍ 28 വെള്ളിയാഴ്ച മുതല്‍ ട്രെയ്ലര്‍ തീയറ്ററുകളിലേക്കും
ഇവന്‍ മര്യാദരാമന്‍ എന്ന സിനിമയ്ക്കു ശേഷം ബിജു മേനാനെ നായകനാക്കി സുരേഷ് ദിവാകര്‍ സംവിധാനം ചെയ്യുന്നചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഹിറ്റ് മേക്കര്‍ വൈശാഖ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തിറക്കിയത്.? ആനക്കള്ളന്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് ഉദയകൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. ജയറാം നായകനായ പഞ്ചവര്‍ണ തത്ത എന്ന സിനിമ നിര്‍മിച്ച തരഗ് സിനിമയാണ് ബിജുവിന്റെ സിനിമയും നിര്‍മിക്കുന്നത്.
പടയോട്ടമാണ് ബിജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയവ. ബിജുവിനെ നായകനാക്കി നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്യുന്ന പടയോട്ടം എന്ന സിനിമ ഓണത്തിന് തിയേറ്ററുകളില്‍ എത്തും. ചെങ്കല്‍ രഘു എന്ന കഥാപാത്രത്തെയാണ് ബിജു അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തു നിന്നും കാസര്‍കോട്ടേക്ക് ചെങ്കല്‍ രഘുവും സംഘവും പോകുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.