Latest News

അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ'യുടെ ട്രെയിലര്‍

Malayalilife
 അമിത് ചക്കാലക്കല്‍ നായകനാകുന്ന 'അസ്ത്രാ'യുടെ ട്രെയിലര്‍

പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേംകല്ലാട്ട്  അവതരിപ്പിക്കുന്ന 'അസ്ത്രാ' എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍  പ്രശസ്ത താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസായി.ആസാദ് അലവില്‍  സംവിധാനം ചെയ്യുന്ന 'അസ്ത്രാ ' പ്രേം കല്ലാട്ട്, പ്രീനന്ദ് കല്ലാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.  അമിത് ചക്കാലക്കല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പുതുമുഖ താരം സുഹാസിനി കുമരന്‍ നായികയാകുന്നു. കലാഭവന്‍ ഷാജോണ്‍, സന്തോഷ് കീഴാറ്റൂര്‍,
ശ്രീകാന്ത് മുരളി,സുധീര്‍ കരമന,അബുസലിം, ജയകൃഷ്ണന്‍, രേണു സൗന്ദര്‍,മേഘനാഥന്‍, ചെമ്പില്‍ അശോകന്‍,
പുതുമുഖ താരം ജിജു രാജ്, നീനാക്കുറുപ്പ്,
ബിഗ്ബോസ് താരം സന്ധ്യാ മനോജ്, പരസ്പരം പ്രദീപ്, സനല്‍ കല്ലാട്ട് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
 ബി കെ ഹരിനാരായണന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താര ഈണം പകരുന്നു. പശ്ചാത്തലസംഗീതം- റോണി റാഫേല്‍. വയനാടിന്റെ പ്രകൃതിരമണീയമായ അന്തരീക്ഷത്തില്‍ ദൃശ്യവല്‍ക്കരിക്കുന്ന ഈ ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ രചന നവാഗതരായ വിനു.കെ.മോഹന്‍, ജിജുരാജ് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
മണി പെരുമാള്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. എഡിറ്റിംഗ്-അഖിലേഷ് മോഹന്‍,ചമയം- രഞ്ജിത്ത് അമ്പാടി. വസ്ത്രലങ്കാരം-  അരുണ്‍ മനോഹര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍- ഫിലിപ്പ്, കലാസംവിധാനം- ശ്യാംജിത്ത് രവി, സംഘട്ടനം-മാഫിയ ശശി.
'അസ്ത്രാ' ഉടന്‍ പ്രദര്‍ശനത്തിനെത്തും.പി ആര്‍ ഒ-എ എസ് ദിനേശ്. 
വാഴൂര്‍ ജോസ്

Read more topics: # അസ്ത്രാ
amith chakkalakal official trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES