Latest News

പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറി; ഹോട്ടല്‍ റൂമിന്റെ കതകില്‍ മുട്ടി; പ്രതിഫലം നല്‍കിയില്ലെന്നും നടി ശ്രീലേഖ മിത്ര; സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ച് സംവിധായകനും; നടിയുടെ ആരോപണം ശരി വച്ച് സംവിധായകന്‍ ജോഷി ജോസഫും രംഗത്ത്

Malayalilife
 പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ രഞ്ജിത്ത് മോശമായി പെരുമാറി; ഹോട്ടല്‍ റൂമിന്റെ കതകില്‍ മുട്ടി; പ്രതിഫലം നല്‍കിയില്ലെന്നും നടി ശ്രീലേഖ മിത്ര; സിഗരറ്റ് വാങ്ങി വലിച്ചു എന്നതിനപ്പുറം അടുത്ത് പെരുമാറേണ്ട ഒരാവശ്യവും ഉണ്ടായിട്ടില്ലെന്ന് പ്രതികരിച്ച് സംവിധായകനും; നടിയുടെ ആരോപണം ശരി വച്ച് സംവിധായകന്‍ ജോഷി ജോസഫും രംഗത്ത്

ലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. 2009-10 കാലഘട്ടത്തില്‍ രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം' സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞു.

കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി. ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും നടി ചൂണ്ടിക്കാട്ടുന്നു. ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച് നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി.

ഷൂട്ടിങ്ങിനോട് അനുബന്ധിച്ച് താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച് ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ പറയുന്നു.

ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്‌ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത്. ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍, അമ്മയെ പരാതിയുമായി സമീപിച്ചപ്പോള്‍, ഇപ്പോള്‍ പരാതിയുമായി പോയാല്‍ കരിയറിനെ ബാധിക്കുമെന്നും അതിനാല്‍ സിനിമയുമായി സഹകരിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും നടി പറയുന്നു.

ഇതേ തുടര്‍ന്ന് പരാതിയുമായി മുന്നോട്ടുപോയില്ല. അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച് ഷൂട്ടിങ്ങിന് പോയില്ല. ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നല്‍കി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. ആദ്യ സിനിമയിലെ അഭിനയച്ചിന് ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ല എന്നും നടി പറയുന്നു.

കതകില്‍ മുട്ടിയപ്പോള്‍ തുറക്കാത്തതുമൂലം ആ സിനിമയുടെ സംവിധായകന്‍ പ്രതികാരബുദ്ധിയോടെയാണ് സെറ്റില്‍ തന്നോട് പെരുമാറിയത്. സീനുകള്‍ വിശദീകരിച്ചു നല്‍കാനോ, മുഖത്തു നോക്കാനോ പോലും കൂട്ടാക്കിയില്ല എന്നും നടി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, നടി ഈ മാസം 20 ന് താന്‍ മുമ്പു നല്‍കിയ പരാതിയുടെ കാര്യം ഒര്‍മ്മിപ്പിച്ച് വീണ്ടും കുറിപ്പു നല്‍കി. ശക്തരായ നടീനടന്മാര്‍ക്ക് വേണ്ടി മാത്രമാണോ അമ്മ സംഘടന നിലകൊള്ളുന്നതെന്നും പരാതിയില്‍ നടി ചോദിക്കുന്നു.

''സംഭവത്തില്‍ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകന്‍ ജോഷിയോടാണ്. എന്നാല്‍ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ല'', ഒരു നടപടിയും ഉണ്ടായില്ലെന്നും ശ്രീലേഖ പറഞ്ഞു. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിര്‍ത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു.

അതിക്രമം നേരിട്ടവര്‍ പരാതിയുമായി മുന്നോട്ട് വരണം, കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം, ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികള്‍ മറ്റു ഭാഷകളിലും വേണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. അകലെ എന്ന സിനിമയില്‍ ശ്രീലേഖ ചെറിയ റോളില്‍ അഭിനയിച്ചിട്ടുണ്ട്.

എന്നാല്‍ നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പ്രതികരിച്ചു. ശ്രീലേഖ മിത്രയെ ഓഡിഷന് വിളിച്ചിരുന്നു. കഥാപാത്രത്തിന് അനുയോജ്യ അല്ലാത്തതിനാല്‍ പരിഗണിച്ചില്ലെന്നും ഇങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും രഞ്ജിത് ടെലിവിഷന്‍ ചാനലിനോട് വ്യക്തമാക്കി. അതേസമയം, ശ്രീലേഖ മിത്ര ഈ വിഷയം തന്നോട് സംസാരിച്ചിരുന്നതായി ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് പ്രതികരിച്ചു. സംഭവം നടന്ന അന്ന് തന്നെ അവര്‍ തന്നെ വിവരം അറിയിച്ചു. എവിടെ വേണമെങ്കിലും സാക്ഷ്യം പറയാന്‍ തയ്യാറെന്നും ജോഷി ജോസഫ് പറഞ്ഞു.


ആരോപണം ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്ത് നിഷേധിച്ചെങ്കിലും നടിയുടെ വെളിപ്പെടുത്തല്‍ സ്ഥിരീകരിച്ച് ഡോക്യുമെന്ററി സംവിധായകന്‍ ജോഷി ജോസഫ് രംഗത്ത്. ശ്രീലേഖ മിത്ര പാലേരി മാണിക്യത്തിന്റെ ഓഡീഷന് വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തിന് അനുയോജ്യം അല്ലാത്തത് കൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നുാണ് രഞ്ജിത്ത് നേരത്തെ പ്രതികരിച്ചത്.

എന്നാല്‍ കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് തന്നോട് ബംഗാളി നടി പറഞ്ഞെന്നും താന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ ആര്‍ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി വെളിപ്പെടുത്തി

ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. അക്സിഡന്റലായി ശ്രീലേഖയെ വിളിച്ചപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തില്‍ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലില്‍ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്.

ഇന്റര്‍വ്യൂവില്‍ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു. സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. ആക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആര്‍ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാന്‍ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്.

allegations against director ranjith

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES