നിരവധി ആരാധകരുള്ള താര ദമ്പതികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരുടെയും വിവാഹവും റാഹ ജനിച്ചത് ഉള്‍പ്പെടെയുള്ള ഓരോ വിശേഷവും മലയാളികള്‍ ഉള്‍പ്പെടെയുള്ള ആരാധകര്‍ ആഘോഷമാക്കാറുണ്ട്. നിലവില്‍ റാഹയുടെ പാരന്റിം?ഗ് സമയമാണ് ഇരുവരും ആഘോഷിക്കുന്നത്. മകള്‍ റാഹയെ കുറിച്ചുള്ള വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.
മകള്‍ റാഹയ്ക്കായി രണ്‍ബീര്‍ മലയാളം താരാട്ട് പാട്ട് പഠിച്ചുവെന്ന് പറയുകയാണ് ആലിയ ഭട്ട്. ?ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയിലായിരുന്നു ആലിയ ഇക്കാര്യം പറഞ്ഞത്. 'ഉണ്ണി വാവാവോ...പൊന്നുണ്ണി വാവാവോ...'എന്ന താരാട്ട് പാട്ടാണ് രണ്‍ബീര്‍ പഠിച്ചതെന്നാണ് ആലിയ പറയുന്നത്. റാഹയെ നോക്കാന്‍ വരുന്ന ആയയാണ് ഈ പാട്ട് പാടിയത്. അവര്‍ വീട്ടില്‍ വന്നപ്പോള്‍ മുതല്‍ റാഹയ്ക്ക് ഈ പാട്ട് പാടി കൊടുക്കുമായിരുന്നു.
ഇപ്പോല്‍ റാഹ ഉറങ്ങാന്‍ സമയമാകുമ്പോള്‍ മാമാ വാവോ, പാവാ വാവോ എന്ന് പറയാറുണ്ട്. ഒടുവില്‍ രണ്‍ബീര്‍ ഈ താരാട്ട് പാട്ട് പഠിച്ചെന്നുമാണ് ആലിയ വെളിപ്പെടുത്തുന്നത്. 2022ലായിരുന്നു റാഹാ കപൂറിന്റെ ജനനം.