Latest News

'ഹൗസ്ഫുള്‍ 4' ചിത്രീകരണം പ്രതിസന്ധിയില്‍; ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ സാജിദ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി; കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഒപ്പം താന്‍ ജോലി ചെയ്യില്ലെന്ന് അക്ഷയ് കുമാര്‍

Malayalilife
'ഹൗസ്ഫുള്‍ 4' ചിത്രീകരണം പ്രതിസന്ധിയില്‍; ലൈംഗിക അതിക്രമ ആരോപണത്തെ തുടര്‍ന്ന് സംവിധായകന്‍ സാജിദ് ഖാന്‍ ചിത്രത്തില്‍ നിന്ന് പിന്മാറി; കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഒപ്പം താന്‍ ജോലി ചെയ്യില്ലെന്ന് അക്ഷയ് കുമാര്‍

മീ ടു വെളിപ്പെടുത്തലില്‍ കടുത്ത നടപടികള്‍ സ്വീകരിച്ച് ബോളിവുഡ് മുന്നേറുകയാണ്. സംവിധായകന്‍ സാജിദ് ഖാനും നടന്‍ നാനാ പടേക്കറിനുമെതിരായുള്ള ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൗസ്ഫുള്‍4ന്റെ ചിത്രീകരണത്തില്‍ നിന്ന് സൂപ്പര്‍താരം അക്ഷയ് കുമാര്‍ പിന്മാറി. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടയിലാണ് അക്ഷയ് കുമാറിന്റെ ഞെട്ടിക്കുന്ന തീരുമാനം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രീകരണം നിര്‍ത്തിവയ്ക്കാന്‍ ചിത്രത്തിലെ നായക നടന്‍ അക്ഷയ്കുമാര്‍ നിര്‍മ്മാതാക്കളോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തില്‍ അന്വേഷണവും കടുത്ത നടപടിയും ആവശ്യപ്പെട്ട അക്ഷയ് കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഒപ്പം താന്‍ ജോലി ചെയ്യില്ലെന്നും വ്യക്തമാക്കി.

സാജിദ് ഖാനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുവരുന്നതു വരെ ഹൗസ്ഫുള്‍4ന്റെ ചിത്രീകരണം നിറുത്തി വയ്ക്കാന്‍ അക്ഷയ്കുമാര്‍ നിര്‍മ്മാതാവിനോട് ആവശ്യപ്പെട്ടു. കടുത്ത നടപടി സ്വീകരിക്കേണ്ട വിഷയമാണിതെന്നും ഇത്തരം ആളുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അക്ഷയ്കുമാര്‍ തുറന്നടിച്ചു. സാജിദ് ഖാന് എതിരെയുള്ള ആരോപണത്തില്‍ നിലപാട് വ്യക്തമാക്കാന്‍ അക്ഷയ്കുമാറിന്റെ ഭാര്യ ട്വിങ്കിള്‍ ഖന്നയും ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. 2011ല്‍ സാജിദ് ഖാന്റെ സഹസംവിധായകയായി പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്നോടു നടത്തിയ അശ്ലീല സംഭാഷണങ്ങളെക്കുറിച്ചാണ് നടി സലോണി ചോപ്ര ബ്ലോഗില്‍ കുറിച്ചത്. അഭിമുഖ സംഭാഷണത്തിനിടയില്‍ സാജിദ്ഖാന്‍ അശ്ലീല പ്രദര്‍ശനം നടത്തിയെന്നായിരുന്നു മാധ്യമപ്രവര്‍ത്തക കരിഷ്മ ഉപാധ്യായയുടെ ആരോപണം.

സാജിദ് ഖാനൊപ്പം സഹികരിക്കുന്ന വിഷയത്തില്‍ ഹൗസ്ഫുള്‍4ലെ താരങ്ങള്‍ പുനഃരാലോചന നടത്തണമെന്നും ട്വിങ്കിള്‍ ഖന്ന ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ചിത്രത്തിന്റെ സംവിധാനത്തില്‍ നിന്ന് പിന്മാറുകയാണെന്ന് സാജിദ് ഖാന്‍ വ്യക്തമാക്കി. ആരോപണങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണെന്ന് പിന്‍വാങ്ങുന്നതെന്നും ആരോപണങ്ങളുടെ സത്യാവസ്ഥ പുറത്തുകൊണ്ടു വരുന്നതുവരെ മാറി നില്‍ക്കുകയാണെന്നും സാജിദ് ഖാന്‍ അറിയിച്ചു. സത്യം പുറത്തു വരുന്നതു വരെ സ്വന്തം അനുമാനങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാധ്യമങ്ങളോട് സാജിദ് ഖാന്‍ അഭ്യര്‍ത്ഥിച്ചു.

akshay-kumar-cancels-shoot-of-housefull-4-after-metoo-allegations-director

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES