ചിലര്‍ക്ക് വിദ്യാഭ്യാസം ശരിയാവില്ല; എനിക്കും ശരിയായില്ല; ഞാന്‍ പത്താം ക്‌ളാസില്‍ തോറ്റ ആളാണ്; അക്ഷരഹാസന്‍ പങ്ക് വച്ചത്

Malayalilife
ചിലര്‍ക്ക് വിദ്യാഭ്യാസം ശരിയാവില്ല; എനിക്കും ശരിയായില്ല; ഞാന്‍ പത്താം ക്‌ളാസില്‍ തോറ്റ ആളാണ്; അക്ഷരഹാസന്‍ പങ്ക് വച്ചത്

ലകനായകന്‍ കമല്‍ഹാസന്റെ മകളായ  അക്ഷര ഹാസന്‍ ഷമിതാഭ്, വിവേഗം, കദാരം കൊണ്ടന്‍, അച്ചം മാഡം നാനം പയിര്‍പ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ചുരുക്കം ചില ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും അക്ഷര ഹാസന് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. 

അടുത്തിടെ ഒരു അഭിമുഖത്തില്‍, താന്‍ പത്താം ക്ലാസ്സില്‍ തോറ്റ കാര്യം അക്ഷര തുറന്നുപറഞ്ഞിരുന്നു. 'ഞാന്‍ ഹൈസ്‌കൂള്‍ ഡ്രോപ്പ് ഔട്ടാണ്. ചിലര്‍ക്ക് വിദ്യഭ്യാസം ശരിയാവില്ല, എനിക്കും ശരിയായില്ല. ഞാന്‍ പത്താം ക്ലാസ്സില്‍ തോറ്റ ആളാണ്. വീണ്ടും ട്രൈ ചെയ്‌തെങ്കിലും പിന്നെയും തോറ്റു. എനിക്ക് ആദ്യം വല്ലാതെ നാണക്കേടു തോന്നി. മാനം പോയി എന്നൊക്കെ തോന്നി.

അമ്മയോട് പറഞ്ഞപ്പോള്‍, നിനക്ക് പഠിപ്പ് ശരിയായില്ല, ശരി പക്ഷേ നിനക്ക് എന്താണോ ശരിയാവുന്നത് അത് ചെയ്യൂ എന്നായിരുന്നു മറുപടി. അമ്മയും പിന്തുണച്ചു. അമ്മ നാലു വയസ്സില്‍ ബാലതാരമായി സിനിമയില്‍ വന്നയാളാണ്. പാവം അമ്മ, വീട്ടിലെ സാഹചര്യങ്ങളൊക്കെ  പ്രശ്‌നമായതു കൊണ്ട് സ്‌കൂളില്‍ പോയില്ല. എനിക്കു പക്ഷേ പഠിക്കാന്‍ സാഹചര്യമുണ്ടായിരുന്നു, പക്ഷേ പഠനം എനിക്കു ശരിയായില്ല.'

ഞാന്‍ അപ്പയോട് (കമല്‍ഹാസന്‍) കാര്യം പറഞ്ഞു, 'ഞാന്‍ തോറ്റു, പക്ഷേ തോറ്റുകൊടുക്കാന്‍ വയ്യ, എനിക്ക് കോളേജില്‍ പോവണം,  എനിക്ക് എന്തെങ്കിലും ചെയ്യണമെന്നു പറഞ്ഞു.'

'ഹൈസ്‌കൂള്‍ പാസ്സാവാതെ എങ്ങനെ കോളേജില്‍ പോവുമെന്ന് അപ്പ ചോദിച്ചു. ഏതു കോഴ്‌സിനു പോവും? ഞാന്‍ പറഞ്ഞു, സിംഗപ്പൂരില്‍ ഒരു ഡാന്‍സ് സ്‌കൂള്‍ ഉണ്ട്, അവിടെ പോയി പഠിക്കണം, എനിക്കു ഡാന്‍സര്‍ ആവണം എന്ന്. ഞാന്‍ അവിടെ പോയി പഠിച്ചു.'

പക്ഷേ,  ഡാന്‍സുമായി മുന്നോട്ടു പോവുമ്പോള്‍ എന്റെ കാലിനു ഗുരുതരമായൊരു അപകടം പറ്റി, ഡാന്‍സിനിടെ തെന്നി എന്റെ മസില്‍ ഡാമേജായി. ആറുമാസത്തോളം കിടപ്പായി. അതോടെ എന്റെ സ്വപ്നങ്ങള്‍ എല്ലാം നഷ്ടമായെന്ന് എനിക്കു തോന്നി. മനസ്സാകെ തളര്‍ന്നു, പക്ഷേ അവിടെ നിന്നും ഞാന്‍ തിരിച്ചുവന്നു,'  അക്ഷര പറഞ്ഞു. 

ഒരു നാള്‍ അഭിനയത്തിലേക്ക് എത്തുമെന്ന് തനിക്ക് മുന്‍പേ തോന്നിയിരുന്നെങ്കിലും ആ ദിവസത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താനെന്നും അക്ഷര പറഞ്ഞു. നടിയായി അരങ്ങേറ്റം കുറിക്കും മുന്‍ഫ്, സിനിമയില്‍  കൊറിയോഗ്രാഫര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ രീതികളിലൊക്കെ അക്ഷര പ്രവര്‍ത്തിച്ചിരുന്നു. അഭിനയത്തിലേക്ക് ഓഫര്‍ വന്നപ്പോള്‍, അക്ഷര തിയേറ്ററില്‍ പരിശീലനം നേടി.  'ബോംബെയില്‍ സിനിമയുമായി ബന്ധപ്പെട്ട്  ജോലി ചെയ്തപ്പോള്‍ അവിടെയുള്ള ആര്‍ക്കും ഞാന്‍ ആരുടെ മകളാണെന്ന് യാതൊരു ധാരണയുമില്ലായിരുന്നു. അതെനിക്കു സഹായകരമായി, സ്വതന്ത്രമായി നന്നായി വര്‍ക്ക് ചെയ്യാന്‍ സഹായിച്ചു,' അക്ഷര കൂട്ടിച്ചേര്‍ത്തു.

അക്ഷരയുടെ തുറന്നുപറച്ചില്‍ എന്തായാലും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടി കഴിഞ്ഞു. തമിഴകത്തെ ഏറ്റവും വലിയ താരമായ കമല്‍ഹാസന്റെ മകള്‍ പത്താം ക്ലാസ്സില്‍ തോറ്റയാളാണ് എന്ന്  തുറന്നുപറഞ്ഞതിന് അക്ഷരയെ പ്രശംസിക്കുകയാണ് ആരാധകര്‍. 

akshara haasan opens up 10th dropout

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES