Latest News

പ്രണയിച്ച് വിവാഹം കഴിക്കണം; കുട്ടിയുടെ അമ്മയാകണം; വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

Malayalilife
പ്രണയിച്ച് വിവാഹം കഴിക്കണം; കുട്ടിയുടെ അമ്മയാകണം; വിവാഹത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

സെക്‌സ് ഈസ് നോട്ട് പ്രോമിസ് എന്ന് ഒരു സമൂഹത്തിനു മുന്നില്‍ ചങ്കൂറ്റത്തോടെ വിളിച്ചു പറഞ്ഞ അപര്‍ണ്ണ എന്ന അപ്പുവിനെ അത്ര വേഗം പ്രേക്ഷകര്‍ക്ക് മറക്കാന്‍ സാധിക്കുകയില്ല. എല്ലാ വികാരങ്ങളേയപം പോലെ പ്രണയത്തിനും അതിന്റേതായ സ്വാതന്ത്ര്യമുണ്ടെന്ന് ആ ഒറ്റ വാക്യത്തിലൂടെ അപ്പു അത് മനോഹരമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിച്ചു. തുടക്കക്കാരിയായിട്ടും ബോള്‍ഡന്‍ കഥാപാത്രങ്ങള്‍ അതിന്റോതായ രീതിയില്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ ഈ യുവ താരത്തിന് കഴിഞ്ഞു.


മയാനദിയുടെ സൂപ്പര്‍ ഹിറ്റ് വിജയത്തിനു ശേഷം ഐശ്വര്യ ലക്ഷ്മിയെ തേടി വന്നതും അതു പോലുള്ള മറ്റൊരു ബോള്‍ഡന്‍ കഥാപാത്രമായിരുന്നു. വരത്തനില്‍ ഫഹദിനോടോപ്പം ഒപ്പത്തിനൊപ്പം പിടിച്ചു നില്‍ക്കാന്‍ ഐശ്വര്യയുടെ പ്രിയയയ്ക്ക് കഴിഞ്ഞു. മൂന്ന് സിനിമകള്‍ കൊണ്ട് തന്നെ മലയാളത്തില്‍ ഒരു ലേബര്‍ സൃഷ്ടിക്കാന്‍ ഈ യുവ താരത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരുടെ ഹൃദയത്തില്‍ പ്രണയനിയായി കടന്നെത്തിയ ഐശ്വര്യ തന്റെ വിവാഹ സങ്കല്‍പ്പങ്ങളെ കുറിച്ചും തുറന്നു പറയുകയണ്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.


കരിയറാണോ കുടുംബ ജീവിതമാണോ വലുതെന്ന് ചോദ്യത്തിന് ഐശ്വര്യ നല്‍കിയ ഉത്തരം ഇങ്ങനെയായിരുന്നു. ഈ ചോദ്യം കേട്ടാല്‍ ഞാന്‍ പെട്ടെന്ന് ഫെമിനിസ്റ്റ് ആകും. എന്തു കൊണ്ട് ഈ ചോദ്യം ആണുങ്ങളോട് ചോദിക്കുന്നില്ല. കരിയറും ജീവിതവും ഒരുമിച്ച കൊണ്ടു പോകുകയാണ് വേണ്ടത്. നല്ലൊരു കരിയറും വേണം അതു പോലെതന്നെ നല്ലൊരു കുടുംബ ജീവിതവും വേണമെന്ന് താരം വ്യക്തമാക്കി.

ദാമ്പത്യ ജീവിതം

ആണ്‍ പെണ്‍ ഭേദമില്ലാതെ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് ജീവിതത്തില്‍ ഒരു സമയം എത്തുമ്പോള്‍ സെറ്റില്‍ ആകുക എന്നത്. നല്ലൊരു പങ്കാളി കൂടെയുണ്ടാകണം. കുട്ടിയുണ്ടാകണം. എല്ലാവരേയും പോലെ ഞാനും ആഗ്രഹിക്കുന്നുണ്ട്.എന്നാല്‍ അത് ഒരുക്കലും കരിയര്‍ നഷ്ടപ്പെടുത്തിയിട്ടല്ല. കരിയറ് അതിന്റെ വഴിക്കും കുടുംബ ജീവിതം അതിന്റെ വഴിക്കും മുന്നോട്ട് പോകുമെന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

പ്രണയ വിവാഹം

വിവാഹ സങ്കല്‍പ്പത്തിനെ കുറിച്ചും താരം പറഞ്ഞു. പ്രണയിച്ച് വിവാഹം കഴിക്കാനാണ് തനിയ്ക്ക് കൂടുതല്‍ ഇഷ്ടവും ആഗ്രഹവും. എന്നാല്‍ വീട്ടുകാര്‍ തന്നെ കെട്ടിച്ച് വിടുമോ എന്ന തനിയ്ക്ക് അറിയില്ലെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഒരു കള്ളച്ചിരിയോടു കൂടിയായിരുന്നു താരം പ്രണയ വിവാഹത്തിനെ കുറിച്ചു പറഞ്ഞത്. ഒരു പ്രണയിനി പരിവേഷമാണ് പ്രേക്ഷകര്‍ താരത്തിന് നല്‍കിയിരിക്കുന്നത്. എബിന്റെ പ്രിയ ആയാലും മാത്തന്റെ അപ്പു ആയാലും രണ്ടും മികച്ച പ്രണയിനിയ്ക്ക് ഉദാഹരണമാണ്. ഒരു നല്ലൊരു പ്രണയിനി ഐശ്വര്യയുടെ ഉളളിലുണ്ടെന്ന് നിസംശയം പറയാന്‍ സധിക്കും.


അപ്പും പ്രിയയും

അപ്പുവിനെയോ അല്ലെങ്കില്‍ പ്രിയയെ പോലെയുള്ള കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ വളരെ എളുപ്പമാണെന്ന് താരം പറഞ്ഞു. മനോരമ ഓണ്‍ലൈന്‍ അവതരിപ്പിക്കുന്ന ഐ മീ മൈ സെല്‍ഫിലായിരുന്നു ഐശ്വര്യ ഇക്കാര്യം പറഞ്ഞത്. ഹൈപ്പര്‍ ആക്ടീവായ കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന്‍ വളരെ ബദ്ധിമുട്ടാണെന്നും അതേസമയം അപ്പുവിനേയോ പ്രിയയേ പോലെയോയുള്ള കഥാപാത്രങ്ങള്‍ അഭിനയിക്കാന്‍ തനിയ്ക്ക് കുറച്ചു കൂടി എളുപ്പമാണെന്ന് താരം പറഞ്ഞത്. എന്റെ യഥാര്‍ഥ സ്വഭാവമുള്ള കഥാപാത്രങ്ങള്‍ അഭിനയിച്ച് ഫലിപ്പിക്കാന് നല്ല പ്രയാസമായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.


മയാനദിയിലെ ആ പാട്ടിലെ പ്രണയം രംഗം അഭിനയിക്കാന്‍ ആദ്യ വലിയ പേടിയായിരുന്നു. സമൂഹം എന്തു പറയും എന്നൊരു പേടി തനിയ്ക്ക് ഉണ്ടായിരുന്നു. അതിലുപരി എന്റെ അമ്മയുടേയും അച്ഛന്റേയും പ്രതികരണം. ഇതു രണ്ടും എന്നെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. പേടിയുണ്ടായിട്ടും ആഷിക്കേട്ടനോടു, ശ്യാമേട്ടനോടും ദിലീഷേട്ടനോടുമുള്ള വിശ്വാസത്തിന്റെ പേരിലായിരുന്നു ആ സീന്‍ ചെയ്തത്. അവര്‍ ഒരിക്കലും ഈ സീന്‍ ചിത്രത്തിന്റെ മാര്‍ക്കറ്റിങ്ങിനായി ഉപയോഗിക്കില്ലെന്ന് എനിയ്ക്ക് ഉറപ്പുണ്ടായിരുന്നു. കൂടാതെ ഇതൊരിക്കലും അശ്ലീലമാകില്ലെന്നൊരു വിശ്വാസവും തനിയ്ക്കുണ്ടായിരുന്നു. ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവര്‍ക്ക് ഇതില്‍ അശ്ലീലത കണ്ടെത്താന്‍ സാധിക്കില്ല.

Read more topics: # aiswarya lekshmi about married
aiswarya lekshmi about married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES