വാനമ്പാടി പരമ്പരയിലെ നിര്‍മ്മലേടത്തി ആണ് ഇന്നും മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഉമാ നായര്‍. വാനമ്പാടിക്ക് മുമ്പും ശേഷവും നിരവധി സീരിയലുകളില്‍ വ്യത്യസ്തതയാര്‍ന്ന കഥാപാത്രങ്ങള്‍ ഉമാ നായര്‍ അവതരിപ്പിച്ചുട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തിയ നിര്‍മ്മലേട്ടത്തിയോട് ഒരു പ്രത്യേക ഇഷ്ടമാണ് ഇപ്പോഴും ആരാധകര്‍ക്ക്.
സോഷ്യല്‍ മീഡിയയിലും സജീവമായ ഉമയ്ക്ക് മൂന്നു മക്കളാണ് ഉള്ളത്. രണ്ടു പെണ്‍മക്കളും ഒരു മകനും. ഇപ്പോഴിതാ, മൂത്ത മകള്‍ ഗൗരി തന്റെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണ്. തങ്ങളുടെ പ്രണയത്തിന് ഒന്‍പതു വര്‍ഷം തികയുന്ന സന്തോഷ വേളയിലാണ് സേവ് ദ ഡേറ്റ് വീഡിയോ പങ്കുവച്ചുകൊണ്ട് വിവാഹ വാര്‍ത്തയും ഉടനെത്തുമെന്ന് ഗൗരി കുറിച്ചിരിക്കുന്നത്. ഡെന്നിസ് എന്നാണ് ഗൗരി വിവാഹം കഴിക്കാന്‍ പോകുന്ന വ്യക്തിയുടെ പേര്. തങ്ങളുടെ പ്രണയത്തെ കുറിച്ച് ഗൗരി കുറിച്ചത് ഇങ്ങനെയാണ്:
15/12/15 മുതല്‍ 15/12/24 വരെ.. ഒന്‍പതു വര്‍ഷം.. ഇനി എണ്ണി തുടങ്ങുകയാണ്.. ഇനിയും പോകാനുണ്ട്??. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഈ ദിവസമാണ് പരസ്പരം കണ്ണുകളില്‍, സ്നേഹത്തെ അതിന്റെ ശുദ്ധമായ രൂപത്തില്‍ ഞങ്ങള്‍ കണ്ടത്, അത് മുറുകെ പിടിക്കാന്‍ തീരുമാനിച്ചു. ഓ, എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് നാണം നിര്‍ത്താന്‍ കഴിയുന്നില്ല! ഇനിയത് സംഭവിക്കാന്‍ പോവുകയാണ്! പ്രതിശ്രുതവരന്മാര്‍ എന്ന നിലയിലുള്ള അവസാന പ്രണയ വാര്‍ഷികമായിരിക്കും ഇത്, നമ്മുടെ മുന്നിലുള്ള മനോഹരമായ യാത്രയ്ക്കായി ഇനിയും എനിക്ക് കാത്തിരിക്കാനാവില്ല. എല്ലാ ഉയര്‍ച്ച താഴ്ചകളിലൂടെയും ഞങ്ങള്‍ ഒരുമിച്ച് നിന്ന് കരുത്തുറ്റവരായി. ഞങ്ങള്‍ക്ക് ആശംസകള്‍! ഒപ്പം 9 വര്‍ഷം മുമ്പ് എന്റെ ഹൃദയം കവര്‍ന്നയാള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു.
ഞാന്‍ തളര്‍ന്നിരിക്കുമ്പോഴെല്ലാം, നിങ്ങള്‍ക്കും അത് അനുഭവപ്പെടുമെന്ന് എനിക്കറിയാം. ആളുകള്‍ എനിക്ക് മുകളിലൂടെ നടക്കുമ്പോള്‍, നിങ്ങള്‍ എനിക്കുവേണ്ടി യുദ്ധത്തിന് പോകാന്‍ എപ്പോഴും തയ്യാറാണ്. എപ്പോഴും എന്നെ സംരക്ഷിച്ചതിന്, എന്റെ സുരക്ഷിത ഇടമായതിന്, എനിക്ക് പോരാടാന്‍ കഴിയാത്തപ്പോള്‍ ശക്തനായതിന് നന്ദി. ആദ്യ ദിവസം മുതല്‍, നിങ്ങള്‍ എങ്ങനെ സ്‌നേഹിക്കുന്നുവെന്നും നിങ്ങള്‍ കരുതുന്ന ആളുകളെ നിങ്ങള്‍ എങ്ങനെ സ്‌നേഹിക്കുന്നുവെന്നും അവര്‍ക്കുവേണ്ടി എങ്ങനെ നിലകൊള്ളുന്നുവെന്നതും കണ്ട് ഞാന്‍ ആശ്ചര്യപ്പെട്ടു. ഏതൊരു പെണ്‍കുട്ടിക്കും നിന്നെപ്പോലെ ഒരു പുരുഷനെ ലഭിക്കാന്‍ ഭാഗ്യമുണ്ടാകും. ഇതാ 2025 നമ്മുടെ വര്‍ഷമാണ്!???? ഉടന്‍ തന്നെ, ഞാന്‍ നിങ്ങളെ മിസ്റ്റര്‍ ഹസ്ബന്‍ഡ് എന്ന് വിളിക്കും, മിസിസ് ഡെന്നിസ് എന്ന നിലയില്‍ എന്റെ പുതിയ ജീവിതത്തോട് ഹലോ പറയാന്‍ എനിക്ക് കാത്തിരിക്കാനാവില്ല!?????? എന്നാണ് ദീര്‍ഘമായ കുറിപ്പിലൂടെ ഗൗരി പങ്കുവച്ചത്.
വിവാഹ നിശ്ചയം കഴിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വിവാഹം നടക്കുവാന്‍ പോകുന്നത്. അതേസമയം, അഭിനയത്തിലേക്ക് കടക്കാതെ മോഡലിംഗിലും ഫാഷനിലും ശ്രദ്ധിച്ചാണ് ഗൗരി തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. അതേസമയം, മകളുടെ വിവാഹത്തിന്റെ തിരക്കിലാണ് ഗൗരി. അഭിനയം കൂടാതെ, ഒരു ഇവന്റ് മാനേജ്മെന്റ് ബിസിനസും ചെയ്യുന്നുണ്ട് നടി.