Latest News

എട്ട് കീമോയും 21 റേഡിയേഷനും;കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു;  രാവും പകലും ഒപ്പമുണ്ടായിരുന്നു പ്രശാന്ത്; രോഗാവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്

Malayalilife
 എട്ട് കീമോയും 21 റേഡിയേഷനും;കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു;  രാവും പകലും ഒപ്പമുണ്ടായിരുന്നു പ്രശാന്ത്; രോഗാവസ്ഥയെ കുറിച്ച് നടി ശിവാനി ഭായ്

തെന്നിന്ത്യയില്‍ ഒട്ടനവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ് ശിവാനി ഭായ്. ബാലതാരമായി സിനിമാലോകത്ത് അരങ്ങേറിയ ശിവാനി സഹനടിയായി നായികയായിഉയര്‍ന്നുവന്ന താരമാണ്. അര്‍ബുദ രോഗാവസ്ഥയിലൂടെ താന്‍ കടന്നുപോകുന്നതിനെ കുറിച്ച് അടുത്തിടെ താരം ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. കീമോ ചെയ്യുന്നതിനെ കുറിച്ചും താരം അറിയിച്ചിരുന്നു. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് സംസാരിക്കുകയാണ് നടി. 

അന്ന് കേരളത്തിന് സാനിറ്റൈസറിന്റെ മണമായിരുന്നു. നാടാകെ പാഞ്ഞു പടരുന്ന കോവിഡ്. ആദ്യം വന്നവരെയൊക്കെ മഹാരോഗികളായി കണ്ടെങ്കിലും പിന്നെ, കോവിഡ് വരാത്തവര്‍ ആരുമില്ലെന്ന അവസ്ഥയെത്തി. എന്തുകൊണ്ടോ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ എനിക്ക് കഴിഞ്ഞു.

രോഗത്തിന് പോലും ശിവാനിയെ പേടിയാണെന്ന് അന്ന് ഫ്രണ്ട്സ് കളിയാക്കി. പക്ഷേ, വലിയ വില്ലന്റെ വരവിന് മുമ്പുള്ള നിശബ്ദത മാത്രമായിരുന്നു അത്. ഞാന്‍ കൂടി പങ്കാളിയായ വര്‍ക്ക് ഫ്രം ഹോം എന്ന സിനിമയുടെ എഡിറ്റിങ് നടക്കുന്ന സമയത്താണ് ആ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞത്. ചില അസ്വസ്ഥതകള്‍ തോന്നിയത് കൊണ്ട് ആശുപത്രിയിലെത്തി.

ബയോപ്സി എടുക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. ഞാന്‍ തകര്‍ന്നു പോയി. ടെസ്റ്റ് റിപ്പോര്‍ട്ട് വന്നു. കാന്‍സര്‍ മൂന്നാം ഘട്ടത്തിലായിരുന്നു അപ്പോള്‍. പിന്നെ, ചികിത്സയുടെ നാളുകള്‍. എട്ട് കീമോയും 21 റേഡിയേഷനും. അന്നാണ് പ്രശാന്തിന്റെ യഥാര്‍ഥ സ്നേഹം ഞാന്‍ തിരിച്ചറിഞ്ഞത്.

രാവും പകലും എന്നോടൊപ്പമുണ്ടായിരുന്നു പ്രശാന്ത് എന്നാണ് ശിവാനി പറയുന്നത്. ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരനാണ് ശിവാനിയുടെ ഭര്‍ത്താവ്. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2011ല്‍ ആണ് ഇരുവരും വിവാഹിതരായത്. ഡിഎന്‍എ എന്ന മലയാള ചിത്രത്തിലാണ് ശിവാനി ഒടുവില്‍ വേഷമിട്ടത്.

ഗുരു എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ശിവാനി തന്റെ സിനിമാ ജീവിതത്തിന് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ അണ്ണന്‍ തമ്പി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ സഹേദരിവേഷമാണ് ശിവാനിയെ മലയാളികള്‍ക്ക് കൂടുതല്‍ സുപരിചിതയാക്കിയത്. പിന്നീട് ബുള്ളറ്റ്, രഹസ്യപൊലീസ്, സ്വപ്നമാളിക എന്നീ ചിത്രങ്ങളിലെ നായികയായി ഈ താരം പ്രത്യക്ഷപ്പെട്ടു.

ചൈന ടൗണ്‍, യക്ഷിയും ഞാനും എന്നീ സിനിമകളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്. തമിഴ് സിനിമകളിലും തന്റെ സാന്നിധ്യമറിയിച്ച താരം ക്രിക്കറ്റ് താരം പ്രശാന്ത് പരമേശ്വരന്റെ ഭാര്യയാണ്. തിരുവനന്തപുരം സ്വദേശിനിയായ ശിവാനി ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സിനിമയിലേക്ക് വന്നത്.

Read more topics: # ശിവാനി ഭായ്
actress shivani bhai

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES