എണ്‍പതുകളിലും തൊണ്ണൂറുകളിലും തമിഴിലും മലയാളത്തിലും നായികയായി തിളങ്ങിയിരുന്ന നടിയാണ് മലയാളിയായ രേഖ ഹാരിസ്. രേഖയെ എന്നേക്കും മലയാളികള്‍ ഓര്‍ക്കുന്നത് ഏയ് ഓട്ടോയിലെ സുധിയുടെ മീനുക്കുട്ടിയായിട്ടാണ്. വിവാഹിതയും അമ്മയുമായ താരം സോഷ്യല്‍മീഡിയയിലും സജീവമാണ്.
തന്റെയും കുടുംബത്തിന്റേയും വിശേഷങ്ങള്‍ യുട്യൂബ് ചാനലിലൂടെയും പങ്കിടാറുള്ള രേഖ പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. ദയവ് ചെയ്ത് എനിക്കായി പ്രാര്‍ത്ഥിക്കണം... ഏത് നേരത്ത് എന്ത് സംഭവിക്കുെമന്ന് പറയാന്‍ കഴിയില്ലെന്ന തലക്കെട്ടോടെയാണ് രേഖ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവിന് അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തെ കുറിച്ചാണ് രേഖയുടെ വീഡിയോ.
തോള്‍ എല്ല് ഒടിഞ്ഞ് ഭര്‍ത്താവ് ചികിത്സയിലാണെന്നും രേഖ പുതിയ വീഡിയോയില്‍ വ്യക്തമാക്കി. വളരെ അധികം വിഷമത്തോടെയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്. അതിന് ഒരു കാരണമുണ്ട്. ഒരാഴ്ച മുമ്പ് എന്റെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ലാന്റ് സര്‍വെയ്ക്ക് വേണ്ടി കൊടൈക്കനാലിന് പോയതാണ് അദ്ദേഹം. തീര്‍ത്തും അശ്രദ്ധയോടെ ഒരു ഹവായി ചപ്പലാണ് അദ്ദേഹം ധരിച്ചിരുന്നത്.
അതുകൊണ്ട് തന്നെ പാറ കല്ലില്‍ നിന്നും കാല്‍ വഴുതി വീണ് തോള്‍ എല്ല് ഒടിഞ്ഞു. നന്നായി നീര് വച്ചിരുന്നു. അത് ഞങ്ങളില്‍ നിന്ന് മറച്ചുവച്ച് നേരെ വത്തലഗുണ്ടില്‍ ഉഴിഞ്ഞ് കെട്ടാനായി പോയി. ഇത് വലിയ അപകടമാണ്. കെട്ടിയതുകൊണ്ട് കാര്യമില്ല. സ്‌കാന്‍ ചെയ്യണം എന്ന് പറഞ്ഞപ്പോള്‍ അവിടെ അടുത്തുള്ള ആശുപത്രിയില്‍ പോയി സ്‌കാന്‍ ചെയ്തു. അപ്പോഴാണ് ഞങ്ങളെ വിവരം അറിയിച്ചത്.
അപകടം സീരീയസായിരുന്നു. അവിടെ നിന്ന് മധുരൈ, മധുരൈ ടു ചെന്നൈ വന്ന് ട്രീറ്റ്മെന്റ് എടുത്തു. നാല് മണിക്കൂര്‍ നീണ്ട മേജര്‍ സര്‍ജറിയാണ് ഭര്‍ത്താവിന് നടന്നത്. പ്ലേറ്റ് വെച്ചിരിക്കുകയാണിപ്പോള്‍. കൈ തോളിനാണ് പരിക്കേറ്റത്. വളരെ വലിയൊരു മോശം അവസ്ഥയെ അനുഭവിച്ച് വന്ന് നില്‍ക്കുകയാണ്. എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. എനിക്ക് ബലം നല്‍കണം. എങ്ങനെ ഈ അവസ്ഥ ഞാന്‍ കടന്ന് വന്നു എന്നെനിക്ക് അറിയില്ല.
സപ്പോര്‍ട്ട് ചെയതവര്‍ക്കും കൂടെ നിന്നവര്‍ക്കും എല്ലാം നന്ദി. എല്ല് ഒടിഞ്ഞുവെന്ന് മാത്രമല്ല ഞരമ്പുവരെ ചതഞ്ഞിരുന്നു. ഇനി അത് ഫിസിയോതെറാപ്പി ചെയ്ത് ശരിയാക്കി എടുക്കണം. പെട്ടന്നുണ്ടായ അപകട വാര്‍ത്തയെ എങ്ങനെ അതിജീവിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു. മകളും കൂടെയില്ല. വിവരം പറഞ്ഞപ്പോള്‍ അവളും കരഞ്ഞു.
ഇവിടെ ഞാനും കരച്ചില്‍ തന്നെ. പക്ഷെ അദ്ദേഹത്തെ മോട്ടിവേറ്റ് ചെയ്യണം എന്നതുകൊണ്ട് ഞാന്‍ സ്ട്രോങ്ങായി നിന്നു. ഇപ്പോള്‍ അദ്ദേഹം ഓകെയാണ്. പക്ഷേ ഇനി ഫിസിയോ തെറാപ്പി ചെയ്ത് പഴയ രീതിയിലേക്ക് കൊണ്ടുവരണം. അപകടങ്ങള്‍ സംഭവിച്ചാല്‍ എല്ലാവരും ശ്രദ്ധയോടെ ചികിത്സിക്കണം. അല്ലാതെ അശ്രദ്ധമായി കൈകാര്യം ചെയ്യരുത്. ഞാന്‍ എന്റെ വ്‌ലോ?ഗുകളില്‍ എപ്പോഴും പറയാറുള്ള ഒരു കാര്യമാണിത്. ആരോ?ഗ്യം പരമപ്രധാനമായ ഒന്നാണ്.
ദയവ് ചെയ്ത് അത് കളയരുത്. വയ്യായ്ക തോന്നിയാലും പെട്ടന്ന് ഡോക്ടറെ കാണുക. വയ്യാതിരിക്കുമ്പോള്‍ കൂടെ ആരും ഇല്ലാതിരിക്കുന്ന അവസ്ഥ അതി ഭീകരമാണ്. അദ്ദേഹത്തിന് മേജര്‍ സര്‍ജറി നടക്കുമ്പോള്‍ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ല. നാലര മണിക്കൂര്‍ ഞാന്‍ കരഞ്ഞുകൊണ്ട് പ്രാര്‍ത്ഥിക്കുകയായിരുന്നു. പക്ഷെ അതിന് ശേഷം എനിക്ക് ഒരുപാട് മെന്റല്‍ സപ്പോര്‍ട്ട് കിട്ടി.
എന്റെ സഹോദരിയും മകളും എല്ലാം ഫോണിലൂടെ കൂടെ തന്നെ ഉണ്ടായിരുന്നു. സുഹൃത്തുക്കളുടെ പിന്‍ബലവും വളരെ വലുതാണെന്നുമാണ് വിഷമഘട്ടത്തെ താന്‍ എങ്ങനെയാണ് അതിജീവിച്ചതെന്ന് വെളിപ്പെടുത്തി രേഖ പറഞ്ഞത്. വിദേശത്താണ് രേഖയുടെ ഏക മകള്‍ ജോലി ചെയ്യുന്നത്.