ദേശീയപുരസ്‌കാരം നേടിയ 'കടൈസി വ്യവസായി' എന്ന ചിത്രത്തില്‍ അഭിനയിച്ച് ശ്രദ്ധേയായ കാസമ്മാള്‍ (71) മകന്റെ അടിയേറ്റു കൊല്ലപ്പെട്ടു. കൊലപാതകത്തിന് മകന്‍ നമകോടിയെ (52) പോലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം.
മധുര ജില്ലയില്‍ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാന്‍ പണം ചോദിച്ച് മകന്‍ കാസമ്മാളുമായി വഴക്കുണ്ടാക്കുകയും തലയ്ക്ക് അടിക്കുകയുമായിരുന്നു. കാസമ്മാള്‍ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടുവെന്ന് എഫ്ഐആറില്‍ പറയുന്നു. ബാല്‍സാമിയാണ് കാസമ്മാളുടെ ഭര്‍ത്താവ്. കാസമ്മാളിന് നമകോടിയെക്കൂടാതെ മൂന്ന് മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിയ നമകോടി കാസമ്മാളിനൊപ്പമാണ് താമസിച്ചിരുന്നത്.
എം മണികണ്ഠന്‍ രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിച്ച ചിത്രമാണ് കടൈസി വ്യവസായി. 85 വയസുള്ള ഒരു കര്‍ഷകനെ ആസ്പദമാക്കിയുള്ളതാണ് സിനിമ. വിജയ് സേതുപതി, അന്തരിച്ച നടന്‍ നല്ലാണ്ടി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിച്ചത്. യോഗി ബാബുവും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഒട്ടേറെ ഗ്രാമീണര്‍ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരമാണ് കടൈസി വ്യവസായി നേടിയത്. ചിത്രം ഏറെ നിരൂപക പ്രശംസയും നേടിയിരുന്നു.