Latest News

വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കി; ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും; അറിയാത്ത പെണ്‍കുട്ടികള്‍ തൊടുന്നതും അമിത സ്‌നേഹവും ഇഷ്ടമല്ല: അനാര്‍ക്കലി മരക്കാര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍

Malayalilife
വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കി; ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും; അറിയാത്ത പെണ്‍കുട്ടികള്‍ തൊടുന്നതും അമിത സ്‌നേഹവും ഇഷ്ടമല്ല: അനാര്‍ക്കലി മരക്കാര്‍ നിലപാട് വ്യക്തമാക്കുമ്പോള്‍

ലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അനാര്‍ക്കലി മരിക്കാര്‍. വളരെ കുറച്ചു സിനിമകള്‍ കൊണ്ടു തന്നെ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ അനാര്‍ക്കലിയ്ക്ക് സാധിച്ചിട്ടുണ്ട്. സുലൈഖ മന്‍സില്‍, മന്ദാകിനി, ഗഗനചാരി തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടാന്‍ സാധിച്ചിട്ടുണ്ട് അനാര്‍ക്കലിയ്ക്ക്. സഹനടിയായും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട് അനാര്‍ക്കലി. നടി  സുഹാസിനി, രണ്‍ജി പണിക്കര്‍, ഡയാന ഹമീദ് തുടങ്ങിയ താരനിരക്കൊപ്പം ഒന്നിക്കുന്ന പുതിയ മലയാളം വെബ് സീരീസാണ് സോള്‍ സ്റ്റോറീസ്. സനില്‍ കളത്തില്‍ സംവിധാനം ചെയ്തിരിക്കുന്ന സീരീസ് മനോരമ മാക്സിലൂടെയാണ് റിലീസ് ചെയ്തത്.

പുതിയ വെബ് സീരിസ് പ്രൊമോഷന്റെ ഭാഗമായി നടി നല്കിയ അഭിമുഖങ്ങളില്‍ പങ്ക് വച്ച നിലാപാടുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.സ്വകാര്യതയുടെ അതിര്‍വരമ്പുകള്‍ മറികടന്ന് സ്പര്‍ശിക്കുന്നതും മറ്റും ഇഷ്ടമല്ലെന്നും അതില്‍ ആണെന്നും പെണ്ണെന്നുമില്ലെന്നും നടി വ്യക്തമാക്കി. പരിചിയമില്ലാത്ത പെണ്‍കുട്ടികള്‍ തന്നെ തൊടുന്നതും അമിത സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ലെന്നും അനാര്‍ക്കലി പറയുന്നു.

''നമുക്കൊക്കെ എപ്പോഴെങ്കിലുമൊക്കെ സംഭവിച്ചിട്ടുള്ളൊരു കഥയാണിത്. മിക്ക പെണ്‍കുട്ടികള്‍ക്കും എപ്പോഴെങ്കിലും സംഭവിച്ചിട്ടുണ്ടാകും. തിരക്കഥ കേള്‍ക്കുമ്പോള്‍ തന്നെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. ഇതുപോലൊരു വിഷയം സിനിമയായി കണ്ടിട്ടില്ല. ചെറിയൊരു വിഷയം ഒരാളെ എന്തുമാത്രം ബാധിക്കുന്നുണ്ടെന്നാണ് കാണിച്ചു തരുന്നത്. മൂന്നാമത് ഒരാളായി നോക്കുമ്പോള്‍ അതൊരു പ്രശ്‌നമായി തോന്നിയേക്കില്ല. ഇഷ്ടമുള്ളൊരു സുഹൃത്തിനെ ഉമ്മ വച്ചു എന്ന് മാത്രമാണ്. പക്ഷെ അത് അനുഭവിച്ചയാള്‍ക്ക് വലിയ പ്രശ്‌നമാണ്. തന്റേത് മാത്രമായുള്ള അതിര്‍ത്തിക്കുള്ളില്‍ അനുവാദമില്ലാതെ കടന്നു കയറി പെരുമാറുന്നതാണ്. പക്ഷെ കാണുന്നവര്‍ക്ക് അത് സ്‌നേഹമാണ്. ഒരാളെ തൊടണമെങ്കില്‍ പോലും അയാളുടെ സമ്മതത്തോടെ വേണമെന്ന് വളരെ മനോഹരമായും വ്യക്തമായും കാണിച്ചിട്ടുണ്ട്. അതായിരുന്നു എന്നെ ഈ സിനിമയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ച കാര്യം. സിനിമയുടെ പ്രമേയം എന്റെ ആണ്‍സുഹൃത്ത് എന്റെ സമ്മതമില്ലാതെ എന്നെ ഉമ്മ വച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളില്‍ മറ്റ് ആണുങ്ങളേയും ഇത് അസ്വസ്ഥരാക്കുന്നുണ്ട് എന്ന് കാണിക്കുന്നുണ്ട്. 

അതായത് ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. ആണുങ്ങള്‍ക്കും സമ്മതം വേണം. അവര്‍ക്കും തൊടുന്നതും പിടിക്കുന്നതുമൊന്നും ഇഷ്ടമല്ല. വ്യക്തിപരമായി പരിചയമില്ലാത്ത പെണ്‍കുട്ടികള്‍ എന്നെ തൊടുന്നതോ അമിത സ്‌നേഹം കാണിക്കുന്നതോ എനിക്ക് ഇഷ്ടമല്ല. ബാല്യകാല സുഹൃത്ത് ആണെങ്കിലും അതിര്‍വരമ്പുകള്‍ മറികടന്ന് പെരുമാറുന്നത് ഇഷ്ടമല്ല. അതില്‍ ആണും പെണ്ണും ഇല്ല. കുറേ ലെയറുകളുള്ളൊരു വിഷമമാണിത്. ഇന്നത് ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പറ്റിയെന്ന് വരില്ല. ആളുകളുടെ കണ്ണില്‍ നിന്നും ശരീരഭാഷയില്‍ നിന്നും മനസിലാക്കേണ്ടതാണ്. ഈയ്യടുത്ത് കോളേജില്‍ പരിപാടികളില്‍ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ തന്നെ നമ്മളെ പിടിച്ച് വലിക്കും, ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് തോണ്ടുക, അടിച്ച് വിളിക്കുക, അതിലൊക്കെ അണ്‍കംഫര്‍ട്ടബിള്‍ ആകുന്ന ആളാണ് ഞാന്‍. പക്ഷെ പൊതുഇടത്ത് ആയതിനാല്‍ പ്രതികരിക്കാന്‍ സാധിച്ചേക്കില്ല. 

ആണുങ്ങളോടാണെങ്കില്‍ നമുക്ക് ചോദിക്കാം. അതിലെ പ്രശ്‌നം എല്ലാവര്‍ക്കും അറിയാം. പക്ഷെ സ്ത്രീകള്‍ ആണെങ്കില്‍ സ്ത്രീയാണല്ലോ അവരെ തൊടാം പിടിച്ച് വലിക്കാം എന്നൊരു തോന്നല്‍ അവര്‍ക്കുണ്ടോ എന്നറിയില്ല. അത് മാറേണ്ടതാണ്. ഇത് ജെന്ററിന്റേതല്ല, പൊതുവെ എല്ലാവരിലും ഉള്ളതാണ്. അങ്ങനൊരു മാറ്റത്തിനുള്ള തുടക്കമാകട്ടെ സോള്‍ സ്റ്റോറീസ് എന്ന് കരുതുന്നു''.

തന്റെ പ്രണയങ്ങളെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ അനാര്‍ക്കലി സംസാരിക്കാറുണ്ട്. മുമ്പൊരിക്കല്‍ മുടി മുറിച്ചതിനെ തുടര്‍ന്നുണ്ടായ ബ്രേക്കപ്പിനെക്കുറിച്ച് അനാര്‍ക്കലി പറഞ്ഞത് വൈറലായിരുന്നു.ഇപ്പോഴിതാ
ആ സമയത്തെ എന്റെ റിലേഷന്‍ഷിപ്പുകള്‍ അങ്ങനെയായിരുന്നു. ഞാന്‍ എന്റെ പാതയിലൂടെ മാത്രമായിരുന്നു സഞ്ചരിച്ചിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും അനങ്ങില്ലായിരുന്നു. റിലേഷന്‍ഷിപ്പ് എന്നൊന്നും പറയാന്‍ പറ്റില്ല, ചെറിയൊരു അടുപ്പം. ഞാന്‍ മുടി ബോബ് കട്ട് ആക്കിയപ്പോള്‍ ആ പുള്ളിയ്ക്ക് ഇഷ്ടമായില്ല. ഞാനപ്പോള്‍ ഓക്കെ ശരി ബായ് എന്ന് പറഞ്ഞു. ഇന്നായിരുന്നുവെങ്കില്‍ അങ്ങനെ ചെയ്യില്ല. മുടി വളരുമെടാ എന്നൊക്കെ പറഞ്ഞേനെ. ആ സമയത്ത് നീ പോയാല്‍ വെറൊരുത്തന്‍ എന്ന ചിന്തയായിരുന്നു'' എന്നാണ് താരം പറയുന്നത്. 

ഞാനും ഉമ്മയും നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും ഉമ്മയോട് പറയും. ഇങ്ങനാണ് പെരുമാറുന്നത് എന്നൊക്കെ പറയും. ചിലപ്പോള്‍ അത് നമുക്ക് ശരിയാകില്ലെന്ന് ഉമ്മ പറയും. ഞാനും ഉമ്മയും തമ്മിലുള്ള ബന്ധം അങ്ങനെയാണ്. എല്ലാ റിലേഷന്‍ഷിപ്പിലും ആളെ ഉമ്മയ്ക്ക് ഓക്കെയാണെന്ന് ഞാന്‍ ഉറപ്പു വരുത്താറുണ്ടെന്നും അനാര്‍ക്കലി പറയുന്നുണ്ട്. നേരത്തെ തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന് അനാര്‍ക്കലി പങ്കെടുത്തത് ചര്‍ച്ചയായി മാറിയിരുന്നു. അതിന് പിന്നിലെ കാരണവും താരം പങ്കുവെക്കുന്നുണ്ട്.

''ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേടുണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു അത്. അവര്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. അതിന് ശേഷം വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് ഒരു പരാതിയുമില്ല. വാപ്പയുടെ കൂടെ ഞാന്‍ നില്‍ക്കാതിരിക്കേണ്ടതുമില്ല. എനിക്ക് രണ്ടു പേരും ഒരുപോലെയാണ്. വാപ്പയുടെ ജീവിതത്തിലെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. അങ്ങനെ അതിന്റെ ഭാഗമായതാണ്. ആ സമയത്ത് ഇതൊരു പുതിയ സംഭവമാണെന്നും ഞാന്‍ പങ്കെടുക്കുന്നതും സ്റ്റോറി ഇടുന്നതൊന്നും ആളുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെന്നും എനിക്കറിയാം. പക്ഷെ എനിക്കത് നോര്‍മലൈസ് ചെയ്യണമായിരുന്നു. വളരെ നോര്‍മലായിട്ടുള്ള കാര്യമാണിതെന്നും ആഘോഷിക്കേണ്ട കാര്യമാണെന്നും അറിയിക്കണമായിരുന്നു. വാപ്പ പുതിയൊരു ജീവിതത്തിലേക്ക് കടക്കുകയാണ്. ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്നു കരുതിയാണ് വീഡിയോയും സ്റ്റോറിയും പോസ്റ്റ് ചെയ്തത്'' എന്നാണ് താരം പറയുന്നത്.

actress anarkali marikar webseries

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക