1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങള്‍ക്ക് പേരുകേട്ട തമിഴ് നടന്‍ മോഹന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍.മധുരയിലെ തിരുപ്പരന്‍കുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
60 കാരനായ നടന്‍ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അദ്ദേഹം ഒരു ജോലി ലഭിക്കാന്‍ പാടുപെടുകയായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 10 വര്‍ഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം അദ്ദേഹം കൂടുതലും ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത്.
89ല്‍ പുറത്തിറങ്ങിയ 'അപൂര്‍വ സഗോദരര്‍കള്‍' എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ അപ്പുവിന്റെ (ഹാസന്‍) ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മണിതര്‍ങ്ങള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
1989ല്‍ പുറത്തിറങ്ങിയ 'അപൂര്‍വ സഗോദരര്‍കള്‍' എന്ന കമല്‍ഹാസന്‍ ചിത്രത്തില്‍ അപ്പുവിന്റെ (ഹാസന്‍) ഉറ്റ സുഹൃത്തിനെയാണ് മോഹന്‍ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മണിതര്‍ങ്ങള്‍, ബാലയുടെ നാന്‍ കടവുള്‍ എന്നിവയുള്‍പ്പെടെ ഏതാനും ചിത്രങ്ങളില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.