Latest News

നിരഞ്ജ് രാജു നായകനായി എത്തുന്ന അച്ഛനൊരു വാഴ വെച്ചു ഓണത്തിന്

Malayalilife
നിരഞ്ജ് രാജു നായകനായി എത്തുന്ന അച്ഛനൊരു വാഴ വെച്ചു ഓണത്തിന്

നിരഞ്ജ് രാജു,എ വി അനൂപ്, ആത്മീയ,ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ' അച്ഛനൊരു വാഴ വെച്ചു' ഓണത്തിന് ഇ ഫോര്‍ എന്റര്‍ടൈന്‍മെന്റ് പ്രദര്‍ശനത്തിനെത്തിക്കുന്നു.

മുകേഷ്,ജോണി ആന്റണി,ധ്യാന്‍ ശ്രീനിവാസന്‍,അപ്പാനി ശരത്,ഭഗത് മാനുവല്‍,
സോഹന്‍ സീനു ലാല്‍,ഫുക്രു,അശ്വിന്‍ മാത്യു, ലെന,മീര നായര്‍,ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ  പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.ജനപ്രിയ ചിത്രങ്ങളുടെ ജനകീയ ബ്രാന്‍ഡായ എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ എ വി അനൂപ് നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ സിനിമയാണ് 'അച്ഛനൊരു വാഴ വെച്ചു'.

സാന്ദീപ് ആദ്യമായി സംവിധാനം ചെയ്യുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായ 'അച്ഛനൊരു വാഴ വെച്ചു ' എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം 
പി സുകുമാര്‍ നിര്‍വ്വഹിക്കുന്നു.മനു ഗോപാല്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു.കെ ജയകുമാര്‍,സുഹൈല്‍ കോയ,മനു മഞ്ജിത്ത്,സിജു തുറവൂര്‍ എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.എഡിറ്റര്‍-വി സാജന്‍.പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-വിജയ് ജി എസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-നസീര്‍ കാരന്തൂര്‍,കല-ത്യാഗു തവന്നൂര്‍, മേക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂംസ്-ദിവ്യ ജോബി,സ്റ്റില്‍സ്- ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റര്‍ ഡിസൈന്‍-കോളിന്‍സ് ലിയോഫില്‍, പശ്ചാത്തല സംഗീതം-ബിജി ബാല്‍,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടര്‍-പ്രവി നായര്‍, അസിസ്റ്റന്റ് ഡയറക്ടര്‍-ഹരീഷ് മോഹന്‍,അലീഷ,
ഷാഫി റഹ്മാന്‍,പി ആര്‍ ഒ-എ എസ്.ദിനേശ്.

achanoru vazha vechu onam release

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES