Latest News

മുകേഷിനെ കുടുക്കിയ ടെസ് ജോസഫ് ആരാണെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് മലയാളികള്‍; 20 വര്‍ഷം മുന്‍പ് സിനിമാ അണിയറയിലേക്ക് എത്തിയ ടെസ് ഒന്നാന്തരം കൊച്ചിക്കാരി; ബോളിവുഡിലെ കാസ്റ്റിങ് ഡയക്ടറായ ടെസ് ജോസഫിന്റെ ജീവിതവഴികള്‍ ഇങ്ങനെ!

Malayalilife
മുകേഷിനെ കുടുക്കിയ ടെസ് ജോസഫ് ആരാണെന്ന് അറിയാന്‍ സോഷ്യല്‍ മീഡിയയില്‍ തിരഞ്ഞ് മലയാളികള്‍; 20 വര്‍ഷം മുന്‍പ് സിനിമാ അണിയറയിലേക്ക് എത്തിയ ടെസ് ഒന്നാന്തരം കൊച്ചിക്കാരി; ബോളിവുഡിലെ കാസ്റ്റിങ് ഡയക്ടറായ ടെസ് ജോസഫിന്റെ ജീവിതവഴികള്‍ ഇങ്ങനെ!

 നടനും കൊല്ലം എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണം ഉയര്‍ത്തി രംഗത്ത് വന്നതോടെയാണ് ടെസ് ജോസഫ് ആരാണെന്ന് മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ തിരയാന്‍ തുടങ്ങിയത്. ബോളിവുഡിലെ കാസ്റ്റിങ് ഡയറട്‌റായ ടെസ് മലയാള സിനിമയായി എന്താണ് ബന്ധമെന്നാണ് ഏവരും അന്വേഷിച്ചത്. എന്നാല്‍ ടെസ് മലയാളിയാണെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ഏവരേയും അമ്പരപ്പിക്കുന്നത്.


മലയാളിയായ ടെസ് ജനിച്ചത് കൊച്ചിയിലും വളര്‍ന്നത് കൊല്‍ക്കത്തയിലുമാണ്. പല പ്രമുഖ സംവിധായകര്‍ക്കുമൊപ്പം ജോലി ചെയ്ത ടെസ് ഇപ്പോള്‍ താമസിക്കുന്നത് മുംബൈയിലാണ്. പീഡിയാട്രിക് സര്‍ജനാവാനായിരുന്നു ടെസ് ആഗ്രഹിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് അമ്മയുടെ നിര്‍ദ്ദേശം അനുസരിച്ച് മാസ് കമ്മ്യൂണിക്കേഷന്‍ ബിരുദം എടുത്തു. ഇതിന് ശേഷമാണ് ഡെറിക് ഒബ്രയിനൊപ്പം ജോലി ചെയ്യുന്നത്. അദ്ദേഹത്തോടൊപ്പം ഒരുപാട് പരിപാടികളില്‍ സഹായായി ടെസ് പ്രവര്‍ത്തിച്ചു.

ഇന്തോ- അമേരിക്കന്‍ ചലച്ചിത്ര സംവിധായിക മീരാ നായരാണ് ടെസിനെ കാസ്റ്റിംങ് ഡയറക്ഷനിലേക്ക് കൊണ്ടുവരുന്നത്. മീരാ നായരുടെ 'ദി നേം സേക്ക്' എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ആ കഥ ഇങ്ങനെയാണ്, ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു മീരാ.

ടെസിന്റെ വീടിനെക്കുറിച്ച് ആരോ പറഞ്ഞറിഞ്ഞ് അവിടെ എത്തി. വീടിന് പകരം മീര തിരഞ്ഞെടുത്തത് ആ പെണ്‍കുട്ടിയെയായിരുന്നു. മീരക്കൊപ്പം കൂടിയ ടെസ് ചിത്രത്തില്‍ പ്രവര്‍ത്തിച്ചു. 2005 ല്‍ പുറത്തിറങ്ങിയ 'ദി നേം സേക്കി'ല്‍ തബു, ഇര്‍ഫാന്‍ ഖാന്‍, കാല്‍ പെന്‍ എന്നിവരായിരുന്നു പ്രധാനവേഷങ്ങളിലെത്തിയത്. 

'ദി നേം സേക്കി'ന് ശേഷം നിര്‍മ്മാതാവായ ലിഡിയ പിച്ചര്‍, ലെസ് ആന്‍ഡേഴ്സണിന്റെ ദി ഡാര്‍ജിലിങ് ലിമിറ്റഡ് എന്ന ചിത്രത്തിലേക്ക് കാസ്റ്റിങ് ഡയറക്ടറായി ടെസിനെ നിര്‍ദ്ദേശിച്ചു. ജെഫ്രി ബ്രൗണ്‍, ആന്‍ ലീ, ഡോങ് ലിമാന്‍ എന്നീ പ്രമുഖ സംവിധായകര്‍ക്കൊപ്പം ടെസ് പ്രവര്‍ത്തിച്ചു. ലൈഫ് ഓഫ് പൈ, ലയണ്‍, ദി വെയ്റ്റിങ് സിറ്റി, ഫെയര്‍ ഗെയിം, വെസ്റ്റ് ഈസ്റ്റ് വെസ്റ്റ്, മീന, സോള്‍ഡ് എന്നീ ചിത്രങ്ങളിലും ടെസ് പ്രവര്‍ത്തിച്ചു.

സിനിമയ്ക്ക് പുറമെ സന്നദ്ധ സംഘടനകളുമായി ചേര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ട് ടെസ്. കുട്ടികളെ കടത്തുന്നതിനെതിരേ പ്രവര്‍ത്തിക്കുന്ന ജിഡി-സാന്‍ജോങ് എന്ന സംഘടനയില്‍ സജീവമാണ് ടെസ്. 

Read more topics: # about tess joseph
about tess joseph

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES