ഇന്ത്യന്‍ 2 വിലെ 'നീലോരൂപം' എന്ന ഹിറ്റ് ഗാനത്തിന് ശേഷം ഗായകന്‍ അബി വി മലയാളത്തിലേക്ക് എത്തുന്നു. സുരേഷ് ഗോപി നായകനാവുന്ന പുതിയ ചിത്രം 'വരാഹ'ത്തിന് വേണ്ടിയാണ് അബി മലയാളത്തിലേക്ക് എത്തുന്നത്.അബി വി യുടെ ആദ്യ മലയാള ഗാനം പ്രേക്ഷകരിലേക്ക് എത്തുന്നത് രാഹുല്‍ രാജിന്റെ സംഗീതത്തിലൂടെയാണ്.
ഗാരചന ബി.കെ ഹരിനാരായണന്റേതാണ്. സെമി ക്ലാസിക്കല്‍ ഫ്യൂഷന്‍ പാട്ടാണ് വരാഹത്തിനായി അബി വി പാടിയിരിക്കുന്നത്.കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷകര്‍ സ്വീകരിച്ച ശബ്ദമാണ് അബി വി യുടേത്.
ഒരു ഇന്റര്‍വ്യൂവിന് ഇടയില്‍ കര്‍ണാട്ടിക്ക്, ഹിന്ദുസ്ഥാനിയിലെയും
73 രാഗങ്ങള്‍ അടിക്കടി പാടി പ്രേക്ഷകരെ ഞെട്ടിച്ച, തൃശ്ശൂരില്‍ വേരുകളുള്ള ആരാധകര്‍ ഏറെയുള്ള അബി വി യുടെ നാല് പാട്ടുകളാണുള്ളത്.
സുരേഷ് ഗോപി,സൂരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് ??മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരാഹം'.
മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, സഞ്ജയ്പടിയൂര്‍ എന്റര്‍ടൈന്‍മെന്റ്സുമായി സഹകരിച്ച് വിനീത് ജെയിന്‍, സഞ്ജയ്പടിയൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവ്യനായര്‍,പ്രാചിതെഹ്ലന്‍, ഇന്ദ്രന്‍സ്, സാദിഖ്, ശ്രീജിത്ത് രവി,ജയന്‍ ചേര്‍ത്തല,സന്തോഷ് കീഴാറ്റൂര്‍,ജയകൃഷ്ണന്‍,സരയു മോഹന്‍, ഷാജു ശ്രീധരര്‍,മാസ്റ്റര്‍ ശ്രീപത് യാന്‍, സ്റ്റെല്ല സന്തോഷ്, അനിത നായര്‍, മഞ്ജുഷ,ജ്യോതി പ്രകാശ്,കേശവ് സുഭാഷ് ഗോപി, കൗഷിക് എം വി,മാസ്റ്റര്‍ നന്ദഗോപന്‍, മാസ്റ്റര്‍ ക്രിസ്റ്റോഫര്‍ ആഞ്ചേലോ,മാസ്റ്റര്‍ ശ്രീരാഗ്,ബേബി ശിവാനി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.
മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്മാണ്ഡ ചിത്രം. പ്രശസ്ത പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണിത്. 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ചിത്രത്തിനു ശേഷം സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെഛായാഗ്രഹണം-അജയ് ഡേവിഡ് കാച്ചപ്പിള്ളി നിര്‍വഹിക്കുന്നു. തിരക്കഥ സംഭാഷണം- മനു സി കുമാര്‍, കഥ-ജിത്തു കെ ജയന്‍, മനു സി കുമാര്‍, എഡിറ്റര്‍-മന്‍സൂര്‍ മുത്തുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജാസിംഗ്,കൃഷ്ണ കുമാര്‍,ലൈന്‍ പ്രൊഡ്യൂസര്‍-ആര്യന്‍ സന്തോഷ്, ആര്‍ട്ട്-സുനില്‍ കെ ജോര്‍ജ്ജ്,
വസ്ത്രാലങ്കാരം- നിസാര്‍ റഹ്മത്ത്,മേക്കപ്പ്- റോണക്‌സ് സേവ്യര്‍,സൗണ്ട് ഡിസൈന്‍-എം ആര്‍ രാജാകൃഷ്ണന്‍, പ്രോമോ കട്ട്‌സ്- ഡോണ്‍മാക്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പൗലോസ് കുറുമറ്റം,ബിനു മുരളി, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്- അഭിലാഷ് പൈങ്ങോട്, സ്റ്റില്‍സ്-നവീന്‍ മുരളി ഡിസൈന്‍-ഓള്‍ഡ് മോങ്ക്‌സ്,പി ആര്‍ ഒ- എ എസ് ദിനേശ്.