വിജയ് സേതുപതി ചിത്രം 'മഹാരാജ'യ്ക്കെതിരെ കോപ്പിയടി ആരോപണം;  സംവിധായകനായ നിതുലന്‍ സ്വാമിനാഥന്‍ തന്റെ പക്കല്‍ നിന്നും കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് മരുതമുത്തു 

Malayalilife
 വിജയ് സേതുപതി ചിത്രം 'മഹാരാജ'യ്ക്കെതിരെ കോപ്പിയടി ആരോപണം;  സംവിധായകനായ നിതുലന്‍ സ്വാമിനാഥന്‍ തന്റെ പക്കല്‍ നിന്നും കഥ മോഷ്ടിച്ചതാണെന്ന ആരോപണവുമായി നിര്‍മ്മാതാവ് മരുതമുത്തു 

മിഴ് ചിത്രം 'മഹാരാജ'യ്ക്കെതിരെ കോപ്പിയടി ആരോപണവുമായി നിര്‍മ്മാതാവ് മരുതമുത്തു രംഗത്ത്. വിജയ് സേതുപതി ചിത്രത്തിന്റെ കഥ സംവിധായകനായ നിതുലന്‍ സ്വാമിനാഥന്‍ തന്റെ പക്കല്‍ നിന്നും മോഷ്ടിച്ചതാണെന്നായിരുന്നു മരുതമുത്തുവിന്റെ ആരോപണം. 2020ല്‍ തന്റെ അടുത്ത് വന്ന കഥയാണിത്. ഇത് പിന്നീട് ഒരു ഹ്രസ്വ ചിത്രം ചെയ്യാനായി നിതുലനെ ഏല്‍പ്പിച്ചുവെന്നും അത് അദ്ദേഹം ചെയ്തുവെന്നും മരുതമുത്തു പറഞ്ഞു.

തുടര്‍ന്ന് 2022 മുതല്‍ അതിയാസം ഊട്ട് എന്ന പേരില്‍ ഒരു മുഴുനീള ഫീച്ചര്‍ ഫിലിം നിര്‍മ്മിക്കാനായി ശബരി പിക്‌ച്ചേഴ്‌സുമായി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. അതിനായി കെ എസ് രവികുമാര്‍, ചാര്‍ലി, അപ്പുകുട്ടി തുടങ്ങിയവരെ ഉള്‍പ്പെടുത്തി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങാനിരിക്കെ മഴ കാരണം അത് മുടങ്ങിയെന്നും മരുതമുത്തു പറഞ്ഞു.

ഈ ചിത്രം പല കാരണങ്ങള്‍ കൊണ്ടും ഷൂട്ടിങ് നടക്കാതിരിക്കുന്നതിനിടെയാണ് മഹാരാജ റിലീസ് ആകുന്നത്. സിനിമ കണ്ടവര്‍ തന്റെ കഥയുമായി ചിത്രത്തിന് സാമ്യമുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് താന്‍ ഈ ചിത്രം കാണുന്നതെന്നും അപ്പോഴാണ് അത് തന്റെ തന്നെ കഥയാണെന്ന് അറിഞ്ഞതെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. നിര്‍മ്മാതാക്കളുടെ യൂണിയനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മരുതമുത്തു അറിയിച്ചു.

അത് കൂടാതെ തന്നെ പോലുള്ള ചെറുകിട നിര്‍മ്മാതാക്കളെ സിനിമാ വ്യവസായ രംഗത്ത് നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ലെന്നും തനിക്ക് നീതിവേണമെന്നും മരുതമുത്തു കൂട്ടിച്ചേര്‍ത്തു. തന്റെ വാദങ്ങള്‍ക്കുള്ള തെളിവ് താന്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രമാണെന്നും മരുതമുത്തു ചൂണ്ടിക്കാട്ടി.

വിജയ് സേതുപതിയുടെ അന്‍പതാം ചിത്രമാണ് മഹാരാജ. തിയേറ്ററുകളില്‍ വലിയ വിജയം നേടി മുന്നേറുകയാണ് ഈ ചിത്രം. കുരങ്ങു ബൊമ്മൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിതിലന്‍ സ്വാമിനാഥനാണ് ചിത്രത്തിന്റെ സംവിധായകന്‍. പെണ്‍കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. വിജയ് സേതുപതി, അനുരാഗ് കശ്യപ്, മമത മോഹന്‍ദാസ്, അഭിരാമി, ദിവ്യ ഭാരതി, നാട്ടി, സിംഗംപുലി, മുനീസ്‌കാന്ത്, മണികണ്ഠന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. നെറ്റ്ഫ്‌ലിക്‌സാണ് ഒടിടി റൈറ്റ്‌സ് സ്വന്തമാക്കിയിട്ടുള്ളത്. വന്‍ തുടയ്ക്കാന്‍ ഡീല്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്.

Vijay Sethupathi Maharajas Director Accused

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES