ഹോളിവുഡില്‍ തുടങ്ങി വച്ച മീ ടു ക്യാംപൈയ്‌നു പുറകെ ഇപ്പോള്‍ ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഹാഷ് ടാഗുകള്‍ സജീവമാകുകയാണ്. ഈ ക്യാംപെയ്‌നുകള്‍ വഴി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ പല ഉന്നത സ്ഥാനീയരായ ആളുകള്‍ക്കു നേരെയാണ് മീടു ക്യാംപെയ്‌നുകള്‍ വിരല്‍ ചൂണ്ടുന്നത്.
നടി തനുശ്രീ ദത്തയാണ് ഒരു ഇടവേളയ്ക്ക ശേഷം തുറന്നു പറച്ചലിനു തുടക്കമിട്ടത്. തനുശ്രീയുടെ ആരോപണം ബോളിവുഡില്‍ വലിയ ചലനം സൃഷ്ടിച്ചിരുന്നു. പിന്നീട് സംവിധായകന്‍ വികാസ ബഹലിനെതിരെ കങ്കണയും പ്രശസ്ത തെന്നിന്ത്യന്‍ ഗായിക ചിന്‍മയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലുമായി ഒരു യുവതി രംഗത്തെത്തിയിരിക്കയാണ്. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെയാണ് യുവതിയുടെ ലൈംഗികാരോപണം. പേര് വെളിപ്പെടുത്താതെയാണ് ഇവരുടെ തുറന്നു പറച്ചില്‍.
അയാള്‍ എന്നെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ തനിക്ക് ആ സമയം എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. അവിടെ നിന്ന് വേഗം ഓടി രക്ഷപ്പെടുകയായിരുന്നെന്നും യുവതി പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തക സന്ധ്യ മേനോനോടാണ് യുവതി തനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് പങ്കുവെച്ചത്
യുവതിയുടെ വെളിപ്പെടുത്തല്‍ സിനിമ ലോകത്ത് വന്‍ ചര്‍ച്ചയായിട്ടുണ്ട്. ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രശസ്ത സംവിധായകന്‍ സിഎസ് അമുദന്‍, ഗായിക ചിന്‍മയി തുടങ്ങിയവര്‍ രംഗത്തെത്തിയിട്ടുണ്ട്. സിനിമാ മേഖലയിലെ പ്രമുഖരില്‍ ഒരാളാണ് വൈര മുത്തു. ഇദ്ദേഹത്തിനെതിരെയുളള ലൈഗംഗാകാരോപണം ആരാധക്കിടയിലും ഞെട്ടല്‍ ഉണ്ടാക്കിയിരിക്കയാണ്.