മലയാളത്തില്‍ ഫിറ്റ്‌നസ് കാത്തു സൂക്ഷിക്കുന്നവര്‍ ആണ് മിക്ക നടന്‍മാരും. ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് യുവതാരം ഉണ്ണി മുകുന്ദന്‍ ആണ് എന്ന് തന്നെ പറയാം. പല സിനിമകളിലും നടനെ തേടി എത്തുന്നത് ഇത്തരത്തിലുള്ള ഫിറ്റ്‌നസ് അടങ്ങിയ വേഷങ്ങള്‍ ആണ്. തന്റെ ഫിറ്റ്നസ് വിശേഷങ്ങള്‍ ആരാധകരുമായും പ്രേക്ഷകരുമായും പങ്കുവെക്കുന്നതിനും പലപ്പോഴും അവരെക്കൂടി തന്റെ ഫിറ്റ്നസ് ശ്രമങ്ങളില്‍ കൂട്ടുചേര്‍ക്കാന്‍ ഉണ്ണി മുകുന്ദന്‍ ശ്രമിക്കാറുണ്ട്.
കഴിഞ്ഞ ദിവസം താരം പങ്ക് വെച്ച ഒരു ഫോട്ടായാണിപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഒരു ഭാതകാല ജിം ഫോട്ടോയെ ഇപ്പോഴത്തെ ഒരു ഫോട്ടോയുമായി ചേര്‍ത്തുവെച്ച് ഷെയര്‍ ചെയ്തിരിക്കുകയാണ് താരം. അപ്പോഴും നിക്കര്‍, ഇപ്പോഴും നിക്കര്‍- ഒരു മാറ്റവുമില്ല എന്നൊരു രസകരമായ കമന്റും ചേര്‍ത്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രത്തിനു താഴെ അടിക്കൂറിപ്പുകളുമായി എത്തിയിരിക്കുന്നത്.