സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തില്‍ സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു വില്‍ നായകനായി എത്തുന്നത് ടൊവീനോ തോമസാണ്. സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തില്‍ലാണ് ചിത്രം ഒരുങ്ങുന്നത് . പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്.കഴിഞ്ഞ വര്‍ഷം ഓസ്‌കര്‍ സമയത്താണ് ഈ ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാനായിരിക്കും നായകന്‍ എന്നാണ് ആദ്യം പറഞ്ഞ് കേട്ടതെങ്കിലും സലീം അഹമ്മദിന്റെ നറുക്ക് വീണത് ടൊവീനോ തോമസിനാണ്. കാനഡയിലായിരിക്കും ചിത്രത്തിന്റെ ഷൂട്ടിങ് എന്നാണ് സൂചന.
ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ ചിത്രത്തിന് തന്നെ നിരവധി ദേശീയ സംസ്ഥാന പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു. അതിന് പിന്നാലെയാണ് പത്തേമാരി പുറത്തിറങ്ങിയത്. ആ സിനിമയ്ക്കും നിരൂപക പ്രശംസകള്‍ ലഭിച്ചിരുന്നു. മധു അമ്പാട്ടാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. റസൂല്‍പൂക്കുട്ടിയാണ് ശബ്ദസംവിധാനം. ബിജിബാലാണ് സംഗീത സംവിധാനം. കഴിഞ്ഞ രണ്ട് സിനിമകള്‍ പോലെ വിത്യസ്ത പുലര്‍ത്തുന്ന ഒരു സിനിമ തന്നെയായിരിക്കും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ടൊവിനോ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പുതിയ സിനിമ വിശേഷങ്ങള്‍ പങ്കുവെച്ചത്.