Latest News

അമ്മയോടൊപ്പമുളള കുട്ടിത്താരം ആരെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലെ താരത്തെ കണ്ടെത്തി ആരാധകര്‍

Malayalilife
 അമ്മയോടൊപ്പമുളള കുട്ടിത്താരം ആരെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ; സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രത്തിലെ താരത്തെ കണ്ടെത്തി ആരാധകര്‍

താരങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. സൂപ്പര്‍ താരങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങളും സ്‌കൂള്‍ ഗ്രൂപ്പ് ഫോട്ടോകളും തപ്പിയെടുത്ത് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കും.  കൂട്ടത്തിലെ പ്രശ്ത യുവതാരത്തെ അല്ലെങ്കില്‍ സൂപ്പര്‍ സ്റ്റാറിനെ കണ്ടെത്താമോ എന്ന ചോദ്യത്തോടെ ചിത്രം സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളിലൊക്കെ വ്യാപകമായി പ്രചരിക്കും. താരങ്ങളുടെ ചെറുപ്പത്തിലെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പോലും അമ്പരക്കാറുണ്ട്. അമ്മയുടെ അടുത്ത് നിഷ്‌കളങ്ക മുഖത്തോടെയിരുക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. 

ചിത്രത്തിലെ കുഞ്ഞനിപ്പോള്‍ മലയാള സിനിമയുടെ യുവതാരമാണെന്നത് മാത്രമാണെന്നാണ് ക്ലൂ. എന്നാല്‍ ഒറ്റ നോട്ടത്തില്‍ തന്നെ ചിത്രത്തിലെ താരത്തെ ആരാധകര്‍ കണ്ടെത്തിക്കഴിഞ്ഞു. അതാരാണെന്നു കണ്ടു പിടിക്കാന്‍ ഒന്നു രണ്ടു വട്ടം സൂക്ഷിച്ചു നോക്കേണ്ടതൊന്നുമില്ലെന്നും ഇതു നമ്മുടെ സ്വന്തം ടൊവിനോ തേമസാണെന്നുമാണ് ആരാധകരുടെ കമന്റ ്. എന്തായാലും ചിത്രം ഇതിനോടകം വൈറലാണ്. ടൊവിനോയുടെ പുതിയ ചിത്രവുമായി ഒത്തു നോക്കി ഇതു ടൊവി തന്നെയെന്നുറപ്പിക്കുകയാണ് സോഷ്യല്‍ മീഡിയ. 2012ല്‍ പ്രഭുവിന്റെ മക്കള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം സഹനടനായും വില്ലനായും മലയാളസിനിമയില്‍ തന്റേതായ ഇടംനേടി. ഇന്ന് മലയാളത്തിലെ യുവതാരങ്ങളില്‍ ഏറെ തിരക്കേറിയ നടനാണ് ടൊവീനോ. അത് കൂടാതെ തമിഴില്‍ ധനുഷിന്റെ വില്ലനായും താരമെത്തിയിരുന്നു. ടൊവിനോയുടെ കുട്ടിക്കാല ചിത്രം പോലെ മഞ്ജുവാര്യരുടെയും ദുല്‍ഖറിന്റെയും രജീഷ വിജയന്റെയുമൊക്ക ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരുന്നു. 

Read more topics: # Tovino Thomas,# Childhood photos
Tovino Thomas, Childhood photos goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES