തീയറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്ന 'ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യം എല്ലാവര്‍ക്കും സുപരിചിതമാണ്. സുന്ദരിയായ ഒരു കൊച്ചു പെണ്‍കുട്ടി അച്ഛന്റെ പുകവലി നിര്‍ത്തിക്കുന്നതായിരുന്നു 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യത്തിന്റെ ഇതിവൃത്തം. ആ കൊച്ചു പെണ്‍കുട്ടി വളര്‍ന്നു വലുതായ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
തീയറ്ററുകളില്‍ സിനിമയ്ക്കിരിക്കുമ്പോള്‍ ആദ്യം പ്രേക്ഷകര്‍ കണ്ടിരുന്നത് പുകവലി നിരോധന പരസ്യമാണ്. ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്, പുകവലിക്ക് വലിയ വില കൊടുക്കേണ്ടി വരും, വലിയ വില എന്ന ഡയലോഗില്‍ പല ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. പല കോമഡി സ്‌കിറ്റിലും ഈ ഡയലോഗ് ഉപയോഗിച്ചിട്ടുണ്ട്. സിമ്രാന്‍ നടേക്കര്‍ എന്ന പെണ്‍കുട്ടിയാണ് പരസ്യത്തില്‍ മകളായി വേഷമിട്ടത്. പുകവലിക്കാരനായ അച്ഛനെ ദൈന്യതയോടെ നോക്കുന്ന ഒരു കൊച്ചു പെണ്കുട്ടിയുടെ മുഖമാണ് ഇതില്‍ സിമ്രാന്. മകളുടെ സങ്കടപ്പെട്ട ആ നോട്ടമാണ് അച്ഛനെ പുകവലി നിരത്താന് പ്രേരിപ്പിക്കുന്നത്. 2008ല്‍ ചിത്രീകിച്ച ഈ പരസ്യത്തിലൂടെയാണ് അഭിനയരംഗത്തേക്ക് സിമ്രാന്‍ കടന്നുവന്നത്. പരസ്യം ഇത്തിരി പഴയതായത് കൊണ്ട് അന്ന് ചെറിയ കുട്ടിയായി അഭിനയിച്ചിരുന്ന കുട്ടി ഇന്ന് ഒത്തിരി വലുതായിരിക്കുകയാണ്. ഇപ്പോള്‍ അറിയപ്പെടുന്ന മോഡലാണ് സിമ്രാന്‍.
പത്തൊമ്പതുകാരിയായ സിമ്രാന്റെ പുതിയ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരിക്കുകയാണ്.തന്റെ പുതിയ ചില ചിത്രങ്ങള്‍ സിമ്രാന്‍ ഇയ്യിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. എന്നാല്‍, ചിത്രങ്ങള്‍ കണ്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും തിരിച്ചറിയാനായില്ല. തിയ്യറ്ററില്‍ കണ്ടുമറന്ന ആ പഴയ പെണ്‍കുട്ടിയാണിതെന്ന്. തിരിച്ചറിഞ്ഞതോടെ പടങ്ങള്‍ വന്‍ ഹിറ്റായി. പുകവലിയുടെ പരസ്യത്തിനൊപ്പം ഡോമിനോസ്, വീഡിയോകോണ്‍, ക്ലീനിക് പ്ലസ്, ബാര്‍ബി ടോയ്സ് എന്നിങ്ങനെ മറ്റ് പരസ്യ ചിത്രങ്ങളിലും ഹിന്ദിയിലെ ചില ടെലിവിഷന്‍ പരമ്പരകളിലും സിനിമയിലും സിമ്രാന്‍ നടേക്കര്‍ അഭിനയിച്ചിരുന്നു.