Latest News

ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം;തെങ്ങു കയറിയും വള്ളം തുഴഞ്ഞും റിമ കല്ലിങ്കല്‍;  ശ്രദ്ധ കവര്‍ന്ന് തിയേറ്റര്‍ ടീസര്‍

Malayalilife
 ബിരിയാണിക്ക് ശേഷം സജിന്‍ ബാബു രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം;തെങ്ങു കയറിയും വള്ളം തുഴഞ്ഞും റിമ കല്ലിങ്കല്‍;  ശ്രദ്ധ കവര്‍ന്ന് തിയേറ്റര്‍ ടീസര്‍

റിമ കല്ലിങ്കല്‍ പ്രധാന വേഷത്തിലെത്തുന്ന 'തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി'യുടെ ടീസര്‍ എത്തി. ദേശീയ അവാര്‍ഡ് കരസ്ഥമാക്കിയ ബിരിയാണിക്ക് ശേഷം സജിന്‍ ബാബു സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിലെ അഭിനയത്തിന്  മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സിന്റെ അവാര്‍ഡ് റിമയ്ക്ക് ലഭിച്ചിരുന്നു.

മറഞ്ഞുപോകുന്ന ആചാരങ്ങളും സ്ത്രീമൂല്യങ്ങളും വിശ്വാസവും മിത്തും യാഥാര്‍ഥ്യവും തമ്മിലുള്ള വ്യത്യാസങ്ങളുമെല്ലാം ചിത്രം പറയുമെന്ന സൂചനയാണ് ടീസര്‍ നല്‍കിയിരിക്കുന്നത്. ഇന്നത്തെ ലോകത്ത് മനുഷ്യര്‍ സ്വന്തം വിശ്വാസങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസരിച്ച് യാഥാര്‍ത്ഥ്യങ്ങളെ സ്വയം വ്യാഖ്യാനിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

സജിന്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.  അഞ്ജന ടാക്കീസിന്റെ ബാനറില്‍ അഞ്ജന ഫിലിപ്പും ഫിലിപ്പ് സക്കറിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിമ കല്ലിങ്കലിനെ കൂടാതെ സരസ ബാലുശ്ശേരി, ഡെയിന്‍ ഡേവിസ്, പ്രമോദ് വെളിയനാട്, കൃഷ്ണന്‍ ബാലകൃഷ്ണന്‍, മേഘ രാജന്‍, ആന്‍ സലിം, ബാലാജി ശര്‍മ, ഡി രഘൂത്തമന്‍, അഖില്‍ കവലയൂര്‍, അപര്‍ണ സെന്‍, ലക്ഷ്മി പത്മ, മീന രാജന്‍, ആര്‍ ജെ അഞ്ജലി, മീനാക്ഷി രവീന്ദ്രന്‍, അശ്വതി, അരുണ്‍ സോള്‍, രതീഷ് രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

ഛായാഗ്രഹണം ശ്യാമപ്രകാശ് എം എസ്,  എഡിറ്റിംഗ് അപ്പു ഭട്ടത്തിരി, സംഗീത സംവിധാനം  സെയ്ദ് അബാസ് എന്നിവര്‍ നിര്‍വ്വഹിച്ചിരിക്കുന്നു.


 

Theatre The Myth of Reality Official Teaser

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES