അന്തരിച്ച ശിവസേന നേതാവ് ബാല്‍ താക്കറെയുെട ജീവിതകഥ സിനിമയാകുന്നു. അടുത്ത കാലത്തായി സിനിമയില്‍ രാഷ്ട്രീയ നേതാക്കളുടെ ജീവചരിത്ര ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നതില്‍ കൂടുതലും. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന 'താക്കറെ'യാണ് ചിത്രം. ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ എത്തി. താക്കറെ'യില്‍ ശിവസേനാ സ്ഥാപകനായി എത്തുന്നത് നവാസുദ്ദീന്‍ സിദ്ദിഖിയാണ് അഭിനയിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രത്തെ ആഴത്തില്‍ സ്വാധീനിച്ച നേതാവാണ് ബാല്‍ താക്കറെ. അഭിജിത് പന്‍സെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാസുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകുമെന്നുള്ള വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ട്രെയിലര്‍. ചിത്രത്തില്‍ താക്കറെയുടെ ഭാര്യയുടെ കഥാപാത്രം അവതരിപ്പിക്കുന്നത് അമൃത റാവുമാണ്. മാധ്യമപ്രവര്‍ത്തകനും എംപിയുമായ സഞ്ജയ് റൗത്ത് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജനുവരി 25ന് ചിത്രം തീയേറ്ററുകളിലെത്തും.
ഒരു കലാപത്തിന്റെ അന്തരീക്ഷത്തോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരംഭിക്കുന്നത്.' മുംബൈ നഗരത്തെ അനുനയിപ്പിക്കാന്‍ ഈ സമയത്ത് ഒരാള്‍ക്കു മാത്രമേ കഴിയൂ' എന്ന മുഖവുരയോടെ താക്കറെയുടെ സത്വസിദ്ധമായ പ്രസംഗങ്ങളൊന്നിലേക്ക് ട്രെയിലര്‍ നീങ്ങുന്നു. താക്കറയുടെ ചേഷ്ടകളും സംസാര ശൈലിയും നവാസുദ്ദീന്‍ സിദ്ദിഖിയില്‍ ഭദ്രമാണെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍.ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കുപ്രസിദ്ധ ഏടായ ബാബരി മസ്ജിദ് ധ്വംസനവും അതിനു പിന്നാലെ ഉണ്ടായ രാഷ്ട്രീയ പ്രതിസന്ധികളേയും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് ട്രെയ്‌ലറില്‍ നിന്ന് വ്യക്തം.