അഭിജിത് പന്‍സെ സംവിധാനം ചെയ്യുന്ന ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെയുടെ ജീവിതം പറയുന്ന താക്കറെ പുറത്തിറങ്ങി.ഹിന്ദിയിലും മറാഠിയിലുമായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിന്റെ ട്രെയ്ലറാണ് എത്തിയത്. ചിത്രത്തില്‍ നവാസുദ്ദീന്‍ സിദ്ധിഖി ആണ് ബാല്‍ താക്കറെ ആയി സിനിമയില്‍ വേഷമിടുന്നത്.
ചിത്രത്തില്‍ താക്കറെയുടെ ഭാര്യ തായ് താക്കറെ ആയി എത്തുന്നത് അമൃത റാവോ ആണ്. . കേരളത്തിലെ 23 തിയേറ്ററുകളിലടക്കം ലോകത്താകെ രണ്ടായിരത്തി അഞ്ഞൂറോളം റിലീസ് കേന്ദ്രങ്ങളാണുള്ളത്. ഒരു മറാത്തി-ഹിന്ദിചിത്രം ഇത്രയധികം തീയേറ്ററുകളില്‍ ഒരുമിച്ചെത്തുന്നത് ഇതാദ്യമാണ്.
നിരവധി പരാമര്‍ശങ്ങളിലുള്‍പ്പെടെ ഉയര്‍ന്ന വിവാദങ്ങള്‍ക്കെല്ലാം ഒടുവിലാണ് സിനിമ പുറത്തെത്തുന്നത്. നവാസുദ്ദീന്റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നാകുമെന്നുള്ള വിലയിരുത്തലുകളെ ശരിവെക്കുന്നതാണ് ട്രെയ്ലര്‍. ചിത്രത്തിലെ ദക്ഷിണേന്ത്യക്കാര്‍ക്കെതിരായ പരാമര്‍ശങ്ങളാണ് വിവാദത്തിന് വഴിതെളിച്ചിരുന്നത്.